Saturday, 5 May 2018

⏩ NOUNS മധുരം മലയാളം : നാമം

നാമം

ഒരു വസ്തുവിന്റെ പേരാണ് നാമം (Noun). ദ്രവ്യത്തിന്റെ വാചകം നാമം. മനുഷ്യൻ, രാമൻ,മൃഗം, കഴുത, വെള്ളം, അവൻ തുടങ്ങിയവയെല്ലാം നാമങ്ങളാണ്. പക്ഷേ ഇവയിൽ ചിലത് ഒരു കൂട്ടത്തിന്റെ പേരും (മനുഷ്യൻ,മൃഗം) ചിലത് വ്യക്തിയുടെ പേരും(രാമൻ)ഒക്കെയാണ്. നാമം തന്നെ പലവിധത്തിൽ ഉണ്ട്. അവ
1. ദ്രവ്യ നാമം
ഒരു ക്രിയയെ(Verb)കുറിക്കുന്നത് .
ഉദാ: പഠിപ്പ്, കുളി, വരവ്, ഓട്ടം
2. ഗുണനാമം
ഒരു ഗുണത്തിന്റെ പേര് .
ഉദാ: സാമർത്ഥ്യം, അഴക്, നന്മ
3. സംജ്ഞാനാമം
ഒരു വ്യക്തിയെ പ്രത്യേകമായി സുചിപ്പിക്കുന്ന നാമം (സാധാരണ പറയുന്ന പേര് തന്നെ).
ഉദാ: രാമൻ,സീത,ഉണ്ണി
4. സാമാന്യ നാമം
ഒരു ജാതിയെ / വർഗത്തെ കുറിക്കുന്നത്.
ഉദാ: മനുഷ്യൻ, കുരങ്ങൻ, മൃഗം
5. മേയനാമം
ജാതി-വ്യക്തി ഭേതം നിശ്ചയിക്കാൻ ആവാത്ത നാമം.
ഉദാ: മഴ, ആകാശം,വെള്ളം
6. സർവനാമം
സർവത്തിന്റെയും നാമം.ഒരു പേരിനു പകരം വരുന്നതാണ് ഇത്.
ഉദാ: ഞാൻ, നീ, അവൻ, ആർ, എന്ത്, ഇന്ന, മിക്ക, വല്ല,മറ്റ്

?ദ്രവ്യത്തിന്റെയോ ക്രിയയുടെയോ ഗുണത്തിന്റെയോ പേരായ ശബ്ദത്തെ നാമം എന്ന് പറയുന്നു.
?നാമങ്ങൾ നാലുവിധമാണുള്ളത്
?1. ദ്രവ്യനാമം
?2. ഗുണനാമം
?3. ക്രിയാനാമം
?4. സർവ്വനാമം
?ദ്രവ്യനാമം
ദ്രവ്യങ്ങളുടെ (വസ്തുക്കളൂടെ) പേരായ ശബ്ദത്തിന് ദ്രവ്യനാമം എന്നു പറയുന്നു.
ഉദാ. മല, കൃഷ്ണൻ, രാജു.
ദ്രവ്യനാമത്തിന്റെ പിരിവുകൾ
?സംഞ്ജാനാമം.
ഒരു പ്രത്യേക വ്യക്തിയേയോ ഒരു പ്രത്യേക വസ്തുവിന്റെയോ നാമമാണ് ഇത്.
ഉദാ. രാമൻ, കൃഷ്ണൻ, രാധ, രാജു, ഭാരതപ്പുഴ, ആനമുടി, പമ്പ.
?സാമാന്യനാമം .
ഒരേയിനത്തിൽപ്പെട്ട വസ്തുക്കൾക്കോ വ്യക്തികൾക്കോ പൊതുവായിപ്പറയുന്ന പേരാണ് സാമാന്യ നാമം.
ഉദാ. പുഴ, നദി, മൃഗം, മനുഷ്യൻ.
?മേയനാമം .
ഒരു വ്യക്തിയായോ ജാതിയായോ സമൂഹമായോ തരം തിരിക്കാനാവാത്തതാണ് മേയനാമം. ഉദാ. വെയിൽ, മഴ, ഇരുട്ട്.
?സമൂഹനാമം.
ഒരു കൂട്ടത്തെക്കുറിക്കുന്ന നാമമാണ് സമൂഹനാമം എന്ന് പറയുന്നത്. ഉദാ. പറ്റം, ഗണം തുടങ്ങിയവ.
?ഗുണനാമം
നിറത്തേയോ തരത്തേയോ സ്വഭാവത്തേയോ കുറിക്കുന്ന നാമമാണ് ഗുണനാമം എന്ന് പറയുന്നത്. ഉദാ. വെളുപ്പ്, കറുപ്പ്, മിടുക്കൻ, സുന്ദരി തുടങ്ങിയവ.
?ക്രിയാനാമം
ഒരു ക്രിയയിൽ നിന്നും ഉണ്ടാകുന്ന നാമമാണ് ക്രിയാനാമം. അഥവാ ക്രിയയുടെ പേരിനെയാണ് ക്രിയാനാമം എന്ന് പറയുന്നത്.
ഉദാ. ഓട്ടം, ചാട്ടം, ചിരി, കരച്ചിൽ, നടത്തം തുടങ്ങിയവ
സർവ്വനാമം
സർവ്വ നാമത്തിനു പലവിഭാഗങ്ങൾ ഉണ്ട്.അവ താഴെക്കൊടുക്കുന്നു.
?ഉത്തമപുരുഷസർവ്വനാമം (First Person)
പറയുന്ന ആളിനു പകരം നിൽക്കുന്ന ശബ്ദത്തെ ഉത്തമപുരുഷസർവ്വനാമം എന്നു പറയുന്നു.
ഉദാ:ഞാൻ, നമ്മൾ, തൻ, എൻ,
?മദ്ധ്യമപുരുഷസർവ്വനാമം (Second Person)
കേൾക്കുന്ന ആളിനു പകരം നിൽക്കുന്ന ശബ്ദം
ഉദാ: നീ , നിങ്ങൾ, താൻ.
?പ്രഥമപുരുഷസർവ്വനാമം (Third Person)
ആരെപ്പറ്റിപ്പറയുന്നുവോ അവർക്കു പകരം നിൽക്കുന്നു.
ഉത്തമ , മദ്ധ്യമപുരുഷസർവ്വനാമങ്ങളൊഴികെ മറ്റെല്ലാം ഇതിൽപ്പെടുന്നു.
ഉദാ: അവർ, അവൾ, അവർ

No comments:

Post a Comment