Saturday 5 May 2018

മലയാളം വ്യാകരണം - തദ്ധിതം

തദ്ധിതം

നാമങ്ങളില്‍ നിന്നോ വിശേഷണങ്ങളില്‍ നിന്നോ ഉൽഭവിക്കുന്ന
നാമത്തെ തദ്ധിതനാമങ്ങള്‍ എന്നുപറയുന്നു.

ഉദാ: മുതലാളി - മുതലാളിത്തം
കുട്ടി - കുട്ടിത്തം
വര്‍ഷം - വാര്‍ഷികം
സ്ത്രീ - സ്ത്രീത്വം
ദശരഥന്‍ - ദാശരഥി
മൃദു - മൃദുത്വം
  • ദശരഥന്റെ പുത്രൻ – ദാശരഥി
  • ബുദ്ധിയുള്ളവൻ – ബുദ്ധിമാൻ
  • വർഷത്തിൽ ഭവിക്കുന്നത് – വാർഷികം
  • മൃദുവായിരിക്കുന്നത് – മൃദുത്വം
  • വ്യാകരണമറിയുന്നവൻ – വൈയാകരണൻ


തദ്ധിതങ്ങള്‍ നാലു വിധമുണ്ട്.

1. തന്മാത്രതദ്ധിതം
തന്മാത്ര എന്നതിന് 'അതുമാത്രം' എന്നാണര്‍ത്ഥം. ഒരു വസ്തുവില്‍ പ്രധാനമായി കാണുന്ന ഒരു ഗുണത്തെ മാത്രം എടുത്തുകാണിക്കുന്നതാണ് തന്മാത്രതദ്ധിതം. മ, ത്തം, തരം, തനം എന്നീ പ്രത്യയങ്ങള്‍ ചേര്‍ത്ത് തന്മാത്രതദ്ധിതം ഉണ്ടാക്കാം.

ഉദാ: മ - പുതുമ, പഴമ, നന്മ, തിന്മ, നേര്‍മ്മ, വെണ്‍മ, എളിമ
ത്തം - അടിമത്തം, വിഡ്ഢിത്തം, ഭോഷത്തം
തരം - കള്ളത്തരം, മുട്ടാളത്തരം, ചണ്ടിത്തരം
തനം - വേണ്ടാതനം

2. തദ്വത്തദ്ധിതം
അതുള്ളത്, അതുപോലുള്ളത്, അതില്‍നിന്നുണ്ടായത് തുടങ്ങിയ അര്‍ത്ഥം കാണിക്കുന്നതാണ് തദ്വത്തദ്ധിതം.
'അന്‍' 'ഇ' പ്രത്യയങ്ങള്‍ ചേര്‍ത്ത് ഈ തദ്ധിതരൂപമുണ്ടാക്കാം.

ഉദാ: തെക്കന്‍ - തെക്കുള്ളവന്‍
കൊമ്പന്‍ - കൊമ്പുള്ളവന്‍
കിളിവാലന്‍ - കിളിവാലുപോലുള്ളത്
വെളുമ്പി - വെളുത്തനിറമുള്ളവള്‍
മുപ്പല്ലി - മൂന്ന് പല്ലുള്ളത്
പാലുകാരി - പാലുകറന്ന് വില്ക്കുന്നവള്‍

3. പൂരണിതദ്ധിതം
സംഖ്യാനാമങ്ങളെ പൂരിപ്പിക്കുന്നതാണ് പുരണിതദ്ധിതം. 'ആം' പ്രത്യയം ചേര്‍ത്ത് പൂരണിതദ്ധിതങ്ങള്‍ വ്യുല്പാദിപ്പിക്കുന്നു. 'അന്‍' 'അള്‍' 'തു' എന്നീ ലിംഗ പ്രത്യയങ്ങള്‍ ചേര്‍ത്തും പൂരണിതദ്ധിതങ്ങളുണ്ടാക്കാം.

ഉദാ: ഒന്നാം പാഠം, രണ്ടാം ദിവസം
ഒന്നാമന്‍, രണ്ടാമത്തവള്‍
മൂന്നാമത്തേത്, അഞ്ചാമത്തവള്‍

4. നാമനിര്‍മ്മായിതദ്ധിതം

നാമത്തെ നിര്‍മ്മിക്കുന്ന തദ്ധിതം ആണിത് 

No comments:

Post a Comment