Showing posts with label ഇന്ത്യ അടിസ്ഥാന വിവരങ്ങൾ. Show all posts
Showing posts with label ഇന്ത്യ അടിസ്ഥാന വിവരങ്ങൾ. Show all posts

Sunday, March 18, 2018

ഇന്ത്യ അടിസ്ഥാന വിവരങ്ങൾ

എൽ ജി എസ്‌ പരീക്ഷയിൽ കൂടുതൽ ചോദ്യങ്ങളും അടിസ്ഥാന വിവരങ്ങൾ നിന്നും ആണ് ചോദിക്കുന്നത് . ഇന്ത്യ അടിസ്ഥാന വിവരങ്ങൾ, കേരളം അടിസ്‌ഥാന വിവരങ്ങൾ എന്നി വിഭാഗത്തു നിന്ന് ചോദ്യങ്ങൾ അവർത്തിക്കാറുണ്ട്.. ഇന്ത്യ അടിസ്ഥാന വിവരങ്ങൾ ചുവടെ ചേർക്കുന്നു. കൂടുതൽ ചോദ്യങ്ങൾക്കും  പി എസ് സി പരിശീനത്തിനു വേണ്ടി  പേജ് ലൈക് ചെയ്യ് ..
1. ഇന്ത്യയുടെ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ്
2.42 %
2. ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനമാണ്
17.5%
3. ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം
7
4. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം
ആന്ധ്രാ (1953)
5. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
രാജസ്ഥാൻ
6. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം
ഗോവ
7. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം
ആന്തമാൻ നിക്കോബാർ ദ്വീപുകൾ
8. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം
ലക്ഷദ്വീപ്
9. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല
കച്ച് ( ഗുജറാത്ത് )
10. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല
മാഹി ( പോണ്ടിച്ചേരി )
11. ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം
ജമ്മു-കാശ്മീർ
12. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം
തമിഴ്നാട്
13. ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം
അരുണാചൽ പ്രദേശ്
14. ഇന്ത്യയുടെ പടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനം
ഗുജറാത്ത്
15. ഇന്ത്യയുടെ ജനസാന്ദ്രത
382 ച. കി.മീ
16. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം
ബിഹാർ ( 1106/ ച.കി.മീ )
17. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം
അരുണാചൽ പ്രദേശ് ( 17/ ച.കി.മീ )
18. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം
ആന്തമാൻ നിക്കോബാർ ദ്വീപ്‌ ( 46/ ച. കി.മീ )
19. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം
ന്യൂഡൽഹി (11320/ ച. കി.മീ )
20. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ജില്ല
മുംബൈ സിറ്റി ( മഹാരാഷ്ട്ര )
21. ഇന്ത്യയിൽ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല
ലേ ( ജമ്മു – കാശ്മീർ )
22. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം
ഉത്തർപ്രദേശ്
23. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം
സിക്കിം
24. ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം
രണ്ടാം സ്ഥാനം
25. ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം
65.4