Saturday 5 May 2018

⏩ മലയാളം വ്യാകരണം / MALAYALAM GRAMMER

അക്ഷരങ്ങളും ശബ്ദങ്ങളും

അക്ഷരം
എന്താണ് അക്ഷരം.?
നിങ്ങള്‍ക്ക് അറിയാവുന്നത് പോലെ തന്നെ ഉച്ചരിക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ ശബ്ദ ഘടകമാണ് അക്ഷരം.
ഉദാഹരണം : ക , പ , മ
ഇത്തരം അക്ഷരങ്ങള്‍ ചേര്‍ന്ന് ഉണ്ടാകുന്നതാണല്ലോ വാക്കുകള്‍..
മലയാളത്തില്‍ 51 അക്ഷരങ്ങള്‍ ഉണ്ട്
15 സ്വരാക്ഷരങ്ങളും 36 വ്യഞ്ജനാക്ഷരങ്ങളും ചേര്‍ത്താണ് 51 അക്ഷരങ്ങള്‍.
എന്താണ് സ്വരാക്ഷരങ്ങള്‍ ?
അ, ആ, ഇ , ഈ മുതല്‍ അം ,അഃ വരെയുള്ള 15 അക്ഷരങ്ങള്‍ ആണ് സ്വരാക്ഷരങ്ങള്‍ .
ഇതില്‍ 'അ' മുതല്‍ 'ഋ' വരെയുള്ള അക്ഷരങ്ങള്‍ സമാനാക്ഷരങ്ങള്‍ എന്നു അറിയപ്പെടുന്നു . ഇത് 7 എണ്ണം ഉണ്ട് . ' എ ' മുതല്‍ 'ഔ'വരെയുള്ളവ സന്ധ്യക്ഷരങ്ങള്‍ എന്നും അറിയപ്പെടുന്നു. ഇത് 6 എണ്ണം ഉണ്ട്. അം ,അഃ എന്നിവയും ചേര്‍ത്ത് ആകെ 15 എണ്ണം.
ഇനി വ്യഞ്ജനാക്ഷരങ്ങള്‍ എന്താണെന്ന് നോക്കാം .
ക മുതല്‍ റ വരെയുള്ള 36 അക്ഷരങ്ങള്‍ ആണ് വ്യഞ്ജനാക്ഷരങ്ങള്‍.
കുട്ടിക്കാലത്ത് ക, ച, ട, ത, പ എന്ന് പഠിച്ചത് ഓര്‍ക്കുന്നുണ്ടോ.?
അതായത്
ക, ഖ, ഗ ,ഘ , ങ = ഈ നിരയിലുള്ള അക്ഷരങ്ങള്‍ ക വര്‍ഗ്ഗം എന്നറിയപ്പെടുന്നു
ച,ഛ,ജ,ഝ,ഞ = ച വര്‍ഗ്ഗം
ട , ഠ, ഡ, ഢ, ണ = ട വര്‍ഗ്ഗം
ത, ഥ, ദ, ധ ,ന = ത വര്‍ഗ്ഗം
പ , ഫ , ബ ,ഭ, മ = പ വര്‍ഗ്ഗം
അങ്ങനെ 25 അക്ഷരങ്ങള്‍ ഉണ്ട്. ഈ 25 അക്ഷരങ്ങള്‍ വര്‍ഗ്ഗാക്ഷരങ്ങള്‍ എന്ന് അറിയപ്പെടുന്നു .
ശേഷിക്കുന്ന 11 അക്ഷരങ്ങളില്‍
യ, ര, ല , വ,ള ,ഴ , റ എന്നീ 7 അക്ഷരങ്ങള്‍ മധ്യമങ്ങള്‍ എന്നും
ശ, ഷ ,സ എന്നീ അക്ഷരങ്ങള്‍ ഊഷ്മാക്കള്‍ എന്നും
ഹ - ഘോഷി എന്നും അറിയപ്പെടുന്നു.
ഇത്രയും മനസ്സിലായല്ലോ.. ?
ഇനി ഉച്ചാരണ സ്ഥാനങ്ങളെ അടിസ്ഥാനമാക്കി അക്ഷരങ്ങളെ താഴെ പറയും വിധം 7 ആയി തരം തിരിച്ചിട്ടുണ്ട്.
1.കണ്ഠ്യം - തൊണ്ട ഉപയോഗിച്ച് ഉച്ചരിക്കുന്നവ
ഉദാ : അ, ആ, ക വര്‍ഗ്ഗം, ഹ
2. താലവ്യം - അണ്ണാക്ക് ഉപയോഗിച്ച് -
ഉദാ : ഇ, ഈ, ച വര്‍ഗ്ഗം, യ, ശ
3.ഓഷ്ഠ്യം - ചുണ്ട് ഉപയോഗിച്-
ഉദാ : ഉ, ഊ, പ വര്‍ഗ്ഗം, വ
4.മൂർദ്ധന്യം - മൂര്‍ദ്ധാവ് ഉപയോഗിച്ച് -
ഉദാ : ഋ, ട വര്‍ഗ്ഗം, ര, ഷ, ള,ഴ ,റ
5.ദന്ത്യം - പല്ല് ഉപയോഗിച്ച് -
ഉദാ : ത വര്‍ഗ്ഗം, സ
6.വർത്സ്യം- മൂര്‍ദ്ധന്യത്തിനും ദന്ത്യത്തിനും ഇടയിലുള്ള ഭാഗത്ത് നാവ് തട്ടി ഉച്ചരിക്കുന്നവ -
ഉദാ : ല, റ്റ, ന
7.കണ്ഠോഷ്ഠ്യം - എ .ഏ . ഐ
കണ്ഠ താലവ്യം - ഒ, ഓ,ഔ
ഇത്രയും മനസ്സിലായെന്നു കരുതട്ടെ...


കാലം ( Tense )
  • ഭൂതകാലം (Past Tense )
    നടന്നു കഴിഞ്ഞ ക്രിയ
    ഉദാ: കണ്ടു
  • വർത്തമാനകാലം ( Present Tense) 
    ഇപ്പോൾ നടക്കുന്ന ക്രിയ
    ഉദാ: കാണുന്നു
  • ഭാവികാലം (Future Tense )
    നടക്കാനിരിക്കുന്ന ക്രിയ
    ഉദാ:കാണും

വചനം ( Noun)
  • ഏക വചനം 
    • ഏകവചനത്തിന് പ്രത്യയ മൊന്നുമില്ല
  • ബഹു വചനം
ബഹു വചന രൂപങ്ങൾ
  • 1 . സംലിംഗ ബഹുവചനം - വെവ്വേറെ ബഹുത്വം - പ്രത്യായം - മാർ
    ഉദാ: രാമന്മാർ
  • അ ലിംഗ ബഹുവചനം - സ്ത്രീകളും പുരുഷൻമാരും കൂടി ചേർന്ന ബഹുത്വം
    പ്രത്യയം - അർ
    ഉദാ: മിടുക്കർ
  • 2 . നപുംസക ബഹുവചനം - നപും സത വസ്തുക്കളുടെ ബഹുത്വം
    പ്രത്യയം - കൾ
    ഉദാ: മലകൾ
  • 3 . പൂജക ബഹുവചനം - ബഹുമാന്നത്തെ കാണിക്കുന്നത്
    പ്രത്യയം - അർ, കൾ
    ഉദാ. ബ്രാഹ്മണർ, നിങ്ങൾ


ലിംഗം (gender )
  • സ്ത്രീലിംഗം (Female)
    •  - സ്ത്രീ ജാതിയെ കുറിക്കുന്നത്
      ഉദാ: വിദ്യാർത്ഥിനി
  • പുല്ലിംഗം (Male)
    • - പുരുഷ ജാതിയെ കുറിക്കുന്നത്
      ഉദാ: വിദ്യാർത്ഥി
  • നപുംസക ലിംഗം (Transgenders)
    • - ഇവ രണ്ടിലും പെടാത്തവ
      ഉദാ: വിദ്യ


പ്രയോഗം
കർതൃ കർമ്മാദികാരയങ്ങളിൽ പ്രാധാന്യം കൊടുക്കുന്നത്
  • കർത്തരി പ്രയോഗം -
    • കർത്താവിന് പ്രാധാന്യം നൽകി വാക്യം പ്രയോഗിക്കുന്നു .
      ഉദാ: ഗോപാലൻ പശുവിനെ മേയ്ക്കുന്നു.
  • കർമ്മണി പ്രയോഗം -
    • കർമ്മത്തിനു പ്രാധാന്യം
      ഉദാ: പശു ഗോപാലനാൽ മേയ്ക്കപ്പെടുന്നു
  • ഭാവേ പ്രയോഗം -
    • ഒരു കാരകത്തിനും പ്രാധാന്യം ക്രിയാ ഭാവത്തിനു മാത്രം പ്രാധാന്യം നൽകുന്നു.
      ഉദാ: രാമനു റേഡിയൊ കേൾക്കണം


വാക്യം
1 . വിധി
2 .  നിഷേധ വാക്യങ്ങൾ

  • വിധി - വിധിയുടെ രൂപത്തിലുള്ള വിധി വാക്യം
    ഉദാ: അവർ ജോലി ചെയ്യുന്നു
  • നിഷേധം - നിഷേധാർത്ഥത്തിൽ വരുന്ന വാക്യം
    ഉദാ: അവർ ജോലി ചെയ്യുന്നില്ല
  • സങ്കീർണ്ണകം - ഒരംഗി വാക്യവും ഒന്നോ അധിലധികമൊ അംഗവാക്യങ്ങൾ ഉണ്ടെങ്കിൽ
    ഉദാ: മഴ പെയ്തിട്ടും ഉഷ്ണം ശമിച്ചില്ല

    അംഗ വാക്യം - മഴ പെയ്തിട്ടും
    അംഗിവാക്യം - ഉഷ്ണം ശമിച്ചില്ല
  • ചൂർണ്ണിക - ഒരു കർത്താവും പൂർണ്ണ ക്രിയയുമുള്ള വാക്യം
    ഉദാ: കാളിദാസൻ ശാകുന്തളം രചിച്ചു
  • മഹാവാക്യം - ഒന്നിലധികം അംഗി വാക്യങ്ങൾ ഉള്ളതിനെ മഹാവാക്യം എന്നു പറയുന്നു.
    ഉദാ: അയാൾ ഇന്നലെ ഇവിടെ വരികയും ഞാൻ അയാളുടെ വീട്ടിലേക്ക് ചെല്ലുകയും ചെയ്തു
  • അപോദ്ധാരം - ഒരു വാക്യത്തിന്റെ ഘടനയെ അഴിച്ചു കാണിക്കുന്നത്
    ഉദാ: ദുഷ്ടനായ രാവണൻ ഗുണവതിയായ സൂത്രത്തിൽ മോഷ്ടിച്ചു കൊണ്ടു പോയി
    • #രാവണൻ - കർത്താവ്
      ദുഷ്ടനായ - കർത്തൃ വിശേഷണം
      സീതയെ - കർമ്മം
      ഗുണവതിയായ - കർമ്മ വിശേഷണം
      കൊണ്ടുപോയി - ക്രിയ
      മോഷ്ടിച്ചു - ക്രിയാ വിശേഷണം
      സൂത്രത്തിൽ - വിശേഷണവിശേഷണം

തത് സമം - തത്ഭവം
  • തത്സമം - അന്യഭാഷ പദങ്ങളെ മറ്റൊരു ഭാഷയിൽ അതുപോലെ തന്നെ പ്രയോഗിക്കുന്നു
    ഉദാ: ബഞ്ച്, പെൻസിൽ
  • തത്ഭവം - അന്യ ഭാഷ പദങ്ങളെ രൂപ വ്യത്യാസത്തോടെ മറ്റൊരു ഭാഷയിൽ സ്വീകരിക്കുന്നു.
    ഉദാ: ശൃംഖല - ചങ്ങല , Latern - റാന്തൽ

നാമം
ദ്രവ്യത്തിന്റെയൊ, സ്ഥലത്തിന്റെയൊ, വ്യക്തിയുടെയൊ തുടങ്ങി എന്തിന്റെയെങ്കിലും പേരായ ശബ്ദത്തെ നാമം എന്നു പറയുന്നു.
ഉദാ: രാജൻ, വിമാനം, വായു, തിരുവനന്തപുരം
നാമം മൂന്നു തരം
  • 1 . ദ്രവ്യനാമം - പാർത്ഥങ്ങൾ, വസ്തുക്കൾ എന്നിവയെ കുറിക്കുന്നു
    ഉദാ: പേൻസിൽ
    • ദ്രവ്യനാമത്തെ നാലായി തിരിക്കുന്നു.
സംജ്ഞാന നാമം - വ്യക്തി/സ്ഥലത്തിന്റെ പേരിനെ കുറിക്കുന്നു.
ഉദാ: മാധവൻ , കേരളം
സാമാന്യ നാമം - ഒരു ജാതിയെയൊ വർഗത്തെയൊ കുറിക്കുന്നു
ഉദാ: മനുഷ്യൻ, നദി
സർവ്വ നാമം - ഒരു നാമത്തിന് പകരം നിൽക്കുന്ന പദങ്ങൾ
ഉദാ: ഞാൻ അവൻ, നീ, അത്
മേയ നാമം - ജാതി വ്യക്തി ഭേദം ഇല്ലാത്തത്
ഉദാ: മഴ, അകാശം
  • 2 . ക്രിയാനാമം - ഒരു പ്രവൃത്തിയെ കുറിക്കുന്നു
    ഉദാ: ഓട്ടം
  • 3 . ഗുണ നാമം - ഗുണത്തെ കുറിക്കുന്നു
    ഉദാ: ചൂട്, മിടുക്ക്

വിഭക്തി

ഒരു നാമത്തിന് വാക്യത്തിലെ മറ്റു പദാർത്ഥങ്ങളോടുള്ള ബന്ധം കാണിക്കുന്ന പ്രത്യയത്തെയും പ്രത്യയം ചേർന്ന രൂപത്തെയും വിഭക്തി എന്നു പറയുന്നു'
#വിഭക്തി - പ്രത്യയം - ഉദാഹരണം
1. നിർദ്ദേശിക - വിദ്യാർത്ഥി
2. പ്രതിഗ്രഹിക - എ - വിദ്യാർത്ഥിയെ
3. സംയോജിക - ഓട് - വിദ്യാർത്ഥിയോട്
4. ഉദ്ദേശിക - ക്ക്, ന് - വിദ്യാർത്ഥിക്ക്
5. പ്രയോജിക - അൽ - വിദ്യാർത്ഥിയാൽ
6. സംബന്ധിക - ഉടെ, ന്റെ - വിദ്യാർത്ഥിയുടെ
7. ആധാരിക - ഇൽ, കൽ - വിദ്യാർത്ഥിയിൽ

വാചകവും ദ്യോതകവും
  • വാചകം - കേൾക്കുമ്പോൾ തന്നെ അത്ഥ ബോധം ജനിപ്പിക്കുന്ന ശബ്ദം
    ഉദാ: എരിവ്, വെളുപ്പ്,
  • ദ്യോതകം - വാചകങ്ങളോട് ചേരുമ്പോൾ അർത്ഥണോധം ജനിപ്പിക്കുന്ന ശബ്ദം
    ഉദാ: വരെ, വേണ്ടി, കാൾ
ദ്യോതകത്തെ അവയുടെ ഉത്ഭവം അടിസ്ഥാനമാക്കി 2 അയി തിരിച്ചിരിക്കുന്നു.
1. നിപാതം
നിപാതം - ഭാഷയുടെ ആരംഭം തൊട്ടു തന്നെ ദ്യോതകമായി നിലകൊള്ളുന്ന ശബ്ദം
ഉദാ: ഞാനും നീയും - സമുച്ചയ നിപാതം
ഞാനൊ നീയൊ - വികല്പ നിപാതം
നീയെ കാരണക്കാരൻ - അവധാരണ നിപാതം
2. അവ്യയം

അവ്യയം - വാചകങ്ങളിൽ നിന്ന് പരിണാമം സംഭവിച്ചുണ്ടായ ദ്യോതകം
ഉദാ: എന്ന്, എന്നാൽ, എങ്കിൽ
ദ്യോതകത്തെ അവയുടെ പ്രയോഗത്തെ അടിസ്ഥാനമാക്കി 4 അയി തിരിച്ചിരിക്കുന്നു
1. ഗതി
ഗതി - ഒരു നാമത്തോടൊ സർവ്വനാമത്തോടൊ ചേർന്നു നിന്ന് കൊണ്ട് ആ പദത്തിന് മറ്റൊരു പദത്തോടുള്ള ബന്ധത്തെ കാണിക്കുന്ന ദ്യോതക ശബ്ദം
ഉദാ: കൊണ്ട്, നിന്ന്, വേണ്ടി
2. ഘടകം
ഘടകം - വാക്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ദ്യോതകം
ഉദാ: ഉം, ഓ, എങ്കിൽ
3. വ്യാക്ഷേപകം
വ്യാക്ഷേപകം - വക്താവിന്റെ പെട്ടെന്നുള്ള വികാരങ്ങളെ പ്രകടമാക്കുന്നത ദ്യോതകങ്ങൾ
ഉദാ: അയ്യൊ! ,ഹാ!, കഷ്ടം!
4. കേവലം
കേവലം - ഗതി ,ഘടകം, എന്നീ മൂന്നു വിഭാഗത്തിലും പെടാത്തവ
ഉദാ: ഓ (വന്നുവൊ), ഏ(ഇവളെ), തന്നെ ( മക്കൾ തന്നെ അശയം )

അനുപ്രയോഗം
കൂടെ പ്രയോഗിക്കുക എന്നർത്ഥം
അനുപ്രയോഗം 4 വിധം
1. ഭേദകാനുപ്രയോഗം - ഒരു പൂർണ്ണ ക്രിയയുടെ പിന്നാലെ നിന്നുകൊണ്ട് അതിന്റെ അർത്ഥത്തിൽ വിശേഷണങ്ങൾ ചേർക്കുന്നവ
ഉദാ: കൊന്നുകളഞ്ഞു, പറഞ്ഞുകൊള്ളുന്നു
2. കാലാനുപ്രയോഗം - ക്രിയ നടത്തുന്ന കാലത്തിൽ മാറ്റം വരുത്തുന്നവ
ഉദാ: അവൻ ഇന്നലെ എത്തിയിരിക്കും
3. പുരാണാനുപ്രയോഗം - വിലധാതുവിനെ പരിഷ്കരിച്ച് മറ്റു ധാതുക്കൾക്കൊപ്പം പ്രയോഗം നൽകുന്നത്
ഉദാ: വേൺ (ഖില ധാതു ) + ഇരിക്കുന്നു (അനുപ്രയോഗം) - വേണ്ടിയിരിക്കുന്നു.
4. നിഷേധാനുപ്രയോഗം - നിഷേധാർത്ഥത്തിൽ വരുന്നവ
ഉദാ: കുട്ടികൾ പഠിക്കുന്നില്ല

പ്രകാരം
ക്രിയ നടക്കുന്ന രീതിക്കാണ് പ്രകാരം എന്നു പറയുന്നത്
പ്രകാരം 6 വിധത്തിൽ
1. നിർദ്ദേശക പ്രകാരം - ഭൂതകാലത്തിലൊ, ഭാവി കാലത്തിലൊ, വർത്തമാനകാല രൂപത്തിലൊ വരുന്ന ക്രിയാ രൂപം
ഉദാ: കൊടുത്തു, കൊടുക്കും, കൊടുക്കുന്നു
2. നിയോജക പ്രകാരം - ക്രിയയുടെ അർത്ഥം ആജ്ഞാ രൂപത്തിൽ വരുന്ന പ്രകാരം
ഉദാ: അയാൾ ഇവിടെ വരട്ടെ
3. വിധായക പ്രകാരം - ഉപദേശം, വിധി, ശീലം എന്നീ അർത്ഥങ്ങൾ വരുന്ന പ്രകാരം
ഉദാ: നിങ്ങൾ പോകണം
4. അനുജ്ഞായക പ്രകാരം - തീരുമാനം അനുവാദം. എന്നീ അർത്ഥങ്ങൾ വരുന്ന പ്രകാരം
ഉദാ:ഇവിടെ നിൽക്കാം
5. ആശംസ പ്രകാരം - ആംശംസയുടെ അർത്ഥത്തിൽ വരുന്ന പ്രകാരം
ഉദാ: അങ്ങ് വിജയിക്കട്ടെ
6. പ്രാർത്ഥകപ്രകാരം - പ്രാർത്ഥനയുടെ
അർത്ഥത്തിൽ വരുന്ന പ്രകാരം
ഉദാ: എന്നെ രക്ഷിക്കണമേ

തദ്ധിതം

ഒരു നാമത്തിൽ നിന്നൊ വിശേഷണത്തിൽ നിന്നൊ നിഷ്പാദിപ്പിക്കുന്ന മറ്റൊരു നാമത്തിന് തദ്ധിതം എന്നു പറയുന്നു.
തദ്ധിതം 4 വിധം
1. തന്മാത്രാ തദ്ധിതം - അനേകം പ്രത്യക ധർമ്മകങ്ങളുള്ള ധർമ്മിയിൽ നിന്ന് ഒരു ധർമ്മത്തെ മാത്രം എടുത്തു പറയുന്നത്
മ,ത്തം, ത്വം, തരം, തമം, തനം - പ്രത്യയങ്ങൾ
ഉദാ: മഹത് - മഹത്വം, നല്ലത് - നന്മ
2. തദ്വത്തദ്ധിതം - അതുള്ളത് അതിലുള്ളത് അർത്ഥത്തിൽ വരുന്ന തദ്ധിതം
ഉദാ: വെളുപ്പ് - വെളുമ്പൻ
3. പൂരണതദ്ധിതം - സംഖ്യാ നാമങ്ങളോട് അം പ്രത്യയം ചേർന്നുണ്ടാകുന്ന നാമം
ഉദാ: ഒന്ന് - ഒന്നാം
4. നാമനിർമ്മായി തദ്ധിതം - പേരച്ചം, ആധാരകാഭാസാം' സംബന്ധികാ വിഭക്തി ഇവയോടൊപ്പം അൻ, അൾ, തു എന്നീ ലിംഗ പ്രത്യയങ്ങൾ ചേർന്നുണ്ടാകുന്ന നാമ പദങ്ങൾ
ഉദാ: ഓടിയ - ഓടിയവൻ

ഭേദകം
ഒരു ശബ്ദത്തിന്റെ അർത്ഥത്തെ വിശേഷിപ്പിക്കുന്നത്
ഭേദകം 7 വിധം
1. ശുദ്ധം - നാമത്തോട് ചേർന്നുണ്ടായ ഭേദകം
ഉദാ: ചെറുപയർ, ചെമ്മാനം
2. സഖ്യം - സംഖ്യ രൂപത്തിൽ വരുന്ന ഭേദകം
ഉദാ: ആയിരം കണ്ണുകൾ
വിഭാവകം - സ്വഭാവം സൗന്ദര്യം തുടങ്ങിയ വിശേഷണങ്ങൾ എടുത്ത് കാണിക്കുന്നവ
ഉദാ : ധീരവനിത , കോ ഉദാ മളരൂപം
പാരിമാണികം - അളവ് വിശേഷണമായി വരുന്നവ
ഉദാ : ഒരു കിലോ അരി
5. സാർവ്വനാമികം - സർവ്വനാമ രൂപത്തിൽ വരുന്നത്
ഉദാ: അക്കാലം, ഇക്കഥ
6. നാമാംഗ ജം - നമത്തെ ആശ്രയിച്ചു നിൽക്കുന്നത്
ഉദാ: കറുത്ത കുതിര
7. ക്രിയാംഗജം - ക്രിയയെ ആശ്രയിച്ചു നിൽക്കുന്ന വിശേഷണ രൂപം
ഉദാ: വേഗത്തിൽ ഓടി

ക്രിയ
ലോക സധാരണമായ പ്രവൃത്തിയെ അല്ലെങ്കിൽ അവസ്ഥയെ കുറിക്കുന്നത്
  • സകർമ്മകം
  • അകർമ്മയം
സകർമ്മകം
ആരെ? എന്തിനെ ? ഇന ചോദ്യങ്ങൾക്ക് ഉത്തരമുള്ള ക്രിയ
ഉദാ: അമ്മ കുട്ടിയെ ഉറക്കുന്നു.
അകർമ്മകം
ആരെ? എന്തിനെ ? ഇന ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത ക്രിയ
ഉദാ: കുട്ടി പാടുന്നു.
  • കാരിതം
  • അകാരികം
കാരിതം
'ക്കു ' എന്ന അംശമുള്ള രൂപങ്ങൾ
ഉദാ: കേൾക്കുന്നു
അകാരിതം
'ക്കു ' എന്ന അംശമില്ലാത്ത രൂപങ്ങൾ
ഉദാ: പാടുന്നു.
  • കേവലം
  • പ്രയോജകം
കേവലം
സ്വയം ചെയ്യുന്ന ക്രിയകൾ
ഉദാ: ഉണ്ണുന്നു , കളിക്കുന്നു.
പ്രയോജകം
പര പ്രേരണയാൽ ചെയ്യുന്ന ക്രിയകൾ
ഉദാ: ഊട്ടുന്നു, കളിപ്പിക്കുന്നു.
  • മുറ്റുവിന
  • പറ്റു വിന
മുറ്റുവിന
മറ്റൊരു പദത്തിനും കീഴടക്കാതെ വരുന്ന വാക്യത്തിലെ പ്രധാന ക്രിയ
ഉദാ: അമേരിക്കയുടെ വിമാനം "തകർന്നു."
പറ്റു വിന
വാക്യങ്ങളിൽ കാണുന്ന അപ്രധാന ക്രിയ
ഉദാ: "കണ്ട " സിനിമ

പറ്റു വിന രണ്ടു വിധം
  • പേരച്ചം,
  • വിനയച്ചം
പേരച്ചം - ഒരു നാമത്തെ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണ ക്രിയ
ഉദാ: വാടിയ പൂവ്
വിനയച്ചം
ക്രിയയെ ആശ്രയിച്ചു നിൽക്കുന്ന അപൂർണ്ണ ക്രിയ
ഉദാ: ഓടിപ്പോയി
വിനയച്ചം 5 വിധം
1. മുൻ വിനയച്ചം - ഭൂതകാല രൂപത്തിലുള്ള വിശേഷണ ക്രിയ
ഉദാ: ചാടിപ്പോയി
2. പിൻ വിനയച്ചം - ഭാവി കാല രൂപത്തിലുള്ള വിശേഷണ ക്രിയ
ഉദാ: നടക്കാൻ പോയി
3. നടു വിനയച്ചം - കാലഭേദമില്ലാത്ത വിനയച്ചം
ഉദാ: സത്യം പറയുക വേണം
4. തൻ വിനയച്ചം - വർത്തമാനകാലത്തെ സൂചിപ്പിക്കുന്ന വിനയച്ചം
ഉദാ: അച്ചൻ ഇരിക്കെ മകൻ മരിച്ചു
5. പാക്ഷിക വിനയച്ചം - ഒരു ക്രിയ സംഭവിക്കുന്ന പക്ഷം എന്നയർത്ഥത്തിൽ വരുന്ന വിനയച്ചം
ഉദാ: കണ്ടാൽ പറയാം


സന്ധി
രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റത്തെ സന്ധി എന്നു പറയുന്നു.
സന്ധിക്കുന്ന വർണ്ണങ്ങൾക്ക് വരുന്ന മാറ്റത്തെ ആസ്പദമാക്കി സന്ധിയെ 4 ആയി തിരിക്കുന്നു
1. ലോപ സന്ധി
രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം ലോപിച്ചാൽ (കുറഞ്ഞാൽ ) ലോപസന്ധി
ഉദാ: കാറ്റ് + അടിച്ചു = കാറ്റടിച്ചു.
2. ആഗമ സന്ധി
രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം പുതുതായി വന്നു ചേരുന്നത്
ഉദാ: അണി + അറ = അണിയറ
3. അദേശ സന്ധി
രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം പോയിട്ട് അതിന്റെ സ്ഥാനത്ത് മറ്റൊരു വർണ്ണം വന്നു ചേരുന്നത്
ഉദാ: വെള്+ മ = വെണ്മ
4. ദ്വിത സന്ധി
രണ്ടു വർണ്ണം ചേരുമ്പോൾ ഒരു വർണ്ണം ഇരട്ടിച്ചാൽ
ഉദാ: പണി + പുര = പണിപ്പുര

  • സമാസം
വിഭക്തി പ്രത്യയങ്ങൾ കൂടാതെയുള്ള പ്രയോഗമാണ് സമാസം
  • തൽ പുരുഷ സമാസം
    ഉത്തര പദത്തിന്റെ അർത്ഥത്തിന് പ്രധാന്യം കൊടുക്കുന്നത് തൽ പുരുഷൻ
തൽ പുരുഷ സ മാസം 7 അയി തിരിച്ചിരിക്കുന്നു.
  • 1. നിർദ്ദേശികാ തൽ പുരുഷൻ
    വിഗ്രഹിക്കുമ്പോർ പൂർവ്വ പദത്തോട് " എന്ന " അവ്യവം ചേരുന്നു.
    ഉദാ: കാളിദാസ കവി - കാളിദാസന്നെ കവി
  • 2. പ്രതിഗ്രാഹിക തൽ പുരുഷൻ
    പൂർവ്വ പദത്തോട് 'എ' എന്ന പ്രത്യയം ചേർന്നു വരുന്നത്
    ഉദാ: മരംകൊത്തി - മരത്തെ കൊത്തുന്നത്
  • 3. സംയോജികാ തൽ പുരുഷൻ - സമസ്ത പദം വിഗ്രഹിക്കുമ്പോൾ ഒട്, കട് എന്നീ പ്രത്യയങ്ങൾ പൂർവ്വ പദത്തിൽ കാണുന്നത്
    ഉദാ: രാജ തുല്യൻ - രാജാവിനോട് തുല്യൻ
  • 4. ഉദ്ദേശിക തൽ പുരുഷൻ
    ക്ക്, ന് എന്നീ പ്രത്യയങ്ങൾ ചേർത്ത് വിഗ്രഹിക്കുന്നു.
    ഉദാ: കുളിക്കടവ് - കുളിക്ക് ഉള്ള കടവ്
  • 5. പ്രയോജിക തൽ പുരുഷൻ
    'ആൽ' പ്രത്യയം ചേർത്ത് വിഗ്രഹിക്കുന്നു
    ഉദാ: പൂമാല - പൂവാൽ മാല
  • 6. സംബന്ധികാ തൽ പുരുഷൻ -
    ന്റെ ,ഉടെ എന്നീ പ്രത്യയങ്ങൾ വിഗ്രഹിക്കുമ്പോൾ പൂർവ പാദാന്ത്യത്തിൽ കാണുന്നത്
    ഉദാ: ആനവാൽ - ആനയുടെ വാൽ
  • 7.അധാരിക തൽ പുരുഷൻ
    ഇൽ, കൽ എന്നീ പ്രത്യയങ്ങൾ പൂർവ പുത്തിൽ കാണുന്നത്
    ഉദാ: കാട്ടാന - കാട്ടിൽ ഉള്ള അന

  • കർമ്മധാരയൻ സമാസം
    വിശേഷ വിശേഷ്യങ്ങൾ സമാനാധികരണമായി സമാസിക്കുകയാണ് കർമ്മധാരയൻ
    ഉദാ: വിശുദ്ധ കർമ്മം - വിശുദ്ധമായ കർമ്മം
  • ദ്വിഗു സമാസം
    പൂർവ്വപദം സംഖ്യാ നാമമായിട്ടുള്ള സമാസം
    ഉദാ: സപ്ത സ്വരങ്ങൾ - ഏഴ് സ്വരങ്ങൾ
  • നിത്യ സമാസം - വിഗ്രഹിച്ച് ഫാക പദങ്ങൾക്ക് അർത്ഥം പറയാൻ കഴിയാത്ത സമാസം
    ഉദാ: ചെങ്കോൽ ,വൻ തേൻ
  • രൂപക സമാസം
    വിശേഷണ വിശേഷ്യങ്ങൾക്ക് അഭേദകം കൽപിക്കുന്ന സമാസം
    ഉദാ: കണ്ണീർ മുത്ത് - കണ്ണീരാകുന്ന മുത്ത്
  • ഉപമിത സമാസം
    പൂർവ്വോത്തര പദങ്ങൾക്ക് സാദൃശ്യ കല്പന നടത്തുന്ന സമാസം
    ഉദാ: പദപങ്കജം - പങ്കജം പോലെയുള്ള പദം
  • ബഹുഫ്രീഹി സമാസം
    അന്യ പദാർത്ഥ പ്രധാനമായ സമാസമാണ് ബഹുഫ്രീഹി സമാസം
    ഉദാ: കൊണ്ടൽനേർവർണ്ണൻ - കൊണ്ടലിന് നേരായ വർണ്ണത്തോട് കൂടിയവർ
  • ദ്വന്ദ്വ സമാസം
    ഘടക പദങ്ങൾക്കെല്ലാം തുല്യ പ്രധാന്യമുള്ള സമാസം
    ഉദാ: രാപ്പകൽ - രാവും പകലും

ചിഹ്നം
  • " . " - പൂർണ്ണ വിരാമം, ബിന്ദു (full stop)
  • " ," - അൽപ വിരാമം, അങ്കുശം (comma)
  • " ;" - അർദ്ധ വിരാമം, രോധിനി ( semi colon)
  • " :" - ഭിത്തിക, അപൂർണ്ണ വിരാമം ( colon)
  • " ?" - ചോദ്യ ചിഹ്നം, കാകു ( question mark,
  • " ( " " )/( ' ' ) " - ഉദ്ധരണി , inverted commah

  • " !" - ആശ്ചര്യ ചിഹ്നം, വിക്ഷേപിണി (Exclamation)
  • " [ ] / ( ) " - j വലയം - (Bracket)

സമ്പൂര്‍ണം 

No comments:

Post a Comment