Showing posts with label അറിയിപ്പ്...!!!. Show all posts
Showing posts with label അറിയിപ്പ്...!!!. Show all posts

Friday, February 21, 2020

അറിയിപ്പ്...!!!

സുപ്രധാന അറിയിപ്പ്...!!!
കെ.എ. എസ് ജൂനിയർ ടൈം സ്കെയിൽ തസ്തികയുടെ തിരഞ്ഞെടുപ്പിനായുള്ള പ്രാഥമിക എഴുത്ത് പരീക്ഷ നാളെ (22.2.2020 ശനിയാഴ്ച) നടക്കുകയാണ്‌. സംസ്ഥാനത്തുടനീളം 1535 പരീക്ഷാ കേന്ദ്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്.
പ്രാഥമിക എഴുത്തുപരീക്ഷ രണ്ടു പേപ്പറുകളായാണ് നടക്കുന്നത്. ആദ്യ പേപ്പറിന്റെ പരീക്ഷ രാവിലെ 10 നും രണ്ടാമത്തെ പേപ്പർ ഉച്ചകഴിഞ്ഞു 1.30 നും ആരംഭിക്കും. ഉദ്യോഗാർഥികൾ രാവിലെ പരീക്ഷയ്ക്ക് 15 മിനിറ്റ് മുൻപ് 9.45 ന് തന്നെ പരീക്ഷാകേന്ദ്രത്തിൽ എത്താൻ ശ്രദ്ധിക്കണം. അതുപോലെ ഉച്ചയ്ക്കുള്ള പരീക്ഷയ്ക്ക് 1.15 ന് തന്നെ കേന്ദ്രത്തിൽ എത്തണം. 10 മണിയുടെ ബെല്ലിന് ശേഷവും ഉച്ചയ്ക്ക് 1.30 നുള്ള ബെല്ലിന് ശേഷവും പരീക്ഷാകേന്ദ്രത്തിൽ എത്തുന്ന ആരെയും പ്രവേശിപ്പിക്കുകയില്ല. പരീക്ഷാഹാളിൽ അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ, പേന എന്നിവ മാത്രമേ കൊണ്ട് പോകാൻ കഴിയുകയുള്ളൂ. മൊബൈൽ ഫോൺ, വാച്ച്, പേഴ്‌സ് ഉൾപ്പെടെയുള്ള വസ്തുക്കൾ കേന്ദ്രത്തിൽ സജ്ജമാക്കിയിട്ടുള്ള ക്ളോക്ക് റൂമിൽ സൂക്ഷിക്കാവുന്നതാണ്. കഴിയുന്നതും കൂടുതൽ സാധനങ്ങൾ പരീക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുക.
പരീക്ഷാർത്ഥികൾ മേൽപ്പറഞ്ഞ കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കുക.
കെ.എ.എസ് പരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ..!!

No photo description available.