Showing posts with label GENERAL KNOWLEDGE. Show all posts
Showing posts with label GENERAL KNOWLEDGE. Show all posts

Wednesday, November 12, 2025

മനുഷ്യ ശരീരത്തിനെ കുറിച്ച് PSC യില്‍ ചോദിക്കാവുന്ന ചോദ്യങ്ങള്‍*

 


ചില വിജ്ജാന ശകലങ്ങൾ

മനുഷ്യ ശരീരത്തിലൂടെ...
 1. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ : 206
 2. ഏറ്റവും വലിയ അസ്ഥി :തുടയെല്ല് (Femur)
 3. ഏറ്റവും ചെറിയ അസ്ഥി :സ്റ്റേപിസ് (Stepes)
 4. ഏറ്റവും ഉറപ്പുള്ള അസ്ഥി :താടിയെല്ല്
 5. തലയോട്ടിയിലെ അസ്ഥികള്‍ : 22
 6. ഏറ്റവും വലിയ ഗ്രന്ഥി : കരള്‍ (Liver)
 7. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം : ത്വക്ക് (Skin)
 8. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : ധമനികള്‍ (Arteries)
 9. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : സിരകള്‍ (Veins)
 10. ഏറ്റവും നീളം കൂടിയ കോശം : നാഡീകോശം
 11. രക്തത്തിലെ പ്ലാസ്മയുടെ അളവ് : 55% (50-60)
 12. ഏറ്റവും വലിയ രക്തക്കുഴല്‍ : മഹാധമനി
 13. ഏറ്റവും കടുപ്പമേറിയ ഭാഗം :പല്ലിലെ ഇനാമല്‍ (Enamel)
 14. ഏറ്റവും വലിയ അവയവം :ത്വക്ക് (Skin)
 15. പ്രധാന ശുചീകരണാവയവം : വൃക്ക (Kidney)
 16. മനുഷ്യ ഹൃദയത്തിലെ വാല്‍ വുകള്‍ : 4
 17. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി : കരള്‍ (Liver)
 18. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി : റേഡിയല്‍ ആര്‍ട്ടറി
 19. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് : 5-6 ലിറ്റര്‍
 20. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് : 60-65 %
 21. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം : വൃക്ക (Kidney)
 22. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം : ജലം (Water)
 23. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം : സെറിബ്രം
 24. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍ :പുരുഷബീജങ്ങള്‍
 25. മനുഷ്യരക്തത്തിന്റെ pH മൂല്യം : ഏകദേശം 7.4 (Normal Range: 7.35-7.45)
 26. കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി :തൈമസ്
 27. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം : കണ്ണ് (Eye)
 28. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം :ഓക്സിജൻ
29. അമിത മദ്യപാനം മൂലം പ്രവര്‍ത്തന ക്ഷമമല്ലാതാകുന്ന അവയവം : കരള്‍ (Liver)
 30. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത് :ശ്വാസകോശം
 31. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം : കാത്സ്യം
 32. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം :46
 33. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം : ടയലിന്‍
 34. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം :പെരികാര്‍ഡിയം
 35. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത് :അസ്ഥിമജ്ജയില്‍
 36. അരുണരക്താണുക്കളുടെ ശരാശരി ആയുസ് : 120 ദിവസം
 37. മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് : 37 ഡിഗ്രി C
 38. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്‍ണകത്തിന്റെ നിര്‍മാണഘടകം : ഇരുമ്പ്
 39. വിവിധ രക്തഗ്രൂപ്പുകള്‍ : A, B, AB, °
 4O, ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ് : O +ve
 41. മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു : ഹീമോഗ്ലോബിന്‍
 42. മനുഷ്യശരീരത്തിലെ 'Power House' എന്നറിയപ്പെടുന്നത് :മസ്തിഷ്കം
 43. നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ് :ഹൈഡ്രോക്ലോറിക് ആസിഡ്
 44. മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത് : ഏകദേശം 20 മൂലകങ്ങള്‍
 45. നമ്മുടെ ശരീരത്തില്‍ എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ബാധിക്കുന്നത് : രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോള്‍
 46. രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു : 80%
 47. മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം : പല്ല്
 48. നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് സ്വയം വളരുന്നു. അത്ഭുതകരമായ പുനര്‍ജനന ശേഷിയുള്ള ആ അവയവം :കരള്
49. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് : 170 ലി
 50. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ :വന്‍ കുടലില്‍
 51. മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത് : യൂറോക്രോം (മാംസ്യത്തിന്റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് 'Urochrom' )
 52. മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട് : ഏകദേശം 660
 53. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍ :മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍
 54. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍ :നിതംബപേശികള്‍
 55. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി :ഗര്‍ഭാശയ പേശി
 56. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി :തുടയിലെ പേശി
 57. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍ :ഇന്‍സുലിന്‍
 58. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍ :ഗ്ലൂക്കഗോണ്‍
 59. ആരോഗ്യവാനായ ഒരാളിന്റെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് : 1- 1.2 കി.ഗ്രാം
 60. രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി : പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)
 61. ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍ :കോറോണറി ആര്‍ട്ടറികള്‍
 62. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്‍ :കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍
 63. ആരോഗ്യവാനായ ഒരാളുടെ വലതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം : 600 ഗ്രാം
 64. ആരോഗ്യവാനായ ഒരാളുടെ ഇടതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം : 550ഗ്രാം
 65. അന്നനാളത്തിന്റെ ശരാശരി നീളം : 25 സെ.മീ
 66. കണ്ണിന്റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട് : 10
 67. മരിച്ച ഒരു പുരുഷന്റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം : പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland)
 68. മരിച്ച് ഒരു സ്തീയുടെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം : ഗര്‍ഭപാത്രം
 69. ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത് : 3 ആഴ്ച
 70. ആരോഗ്യവാനായ ഒരാളിന്റെ ബ്ലഡ് പ്രഷര്‍ :120/80 മി.മി.മെര്‍ക്കുറി
 71. ആരോഗ്യവാനായ ഒരാളുടെ കരളിന്റെ തൂക്കം : 1200-1500 ഗ്രാം
 72. മനുഷ്യശരീരത്തില്‍ ഒരു വിറ്റാമിന്‍ ഒരു ഫോര്‍മോണായും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഏതാണ് :വിറ്റാമിന്‍ - D
 73. കരളിന്റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി :ഏകദേശം 1 ലിറ്റര്‍
 74. പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍ :പല്ലിന്റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍
 75. ഹെര്‍ണിയ (Hernia) എന്താണ് : ശരീരത്തിന്റെ ബലക്ഷയമുള്ള ഭാഗത്തു കൂടി ആന്തരിക അവയവത്തിന്റെ ഭാഗം പുറത്തേയ്ക്ക് തള്ളുന്നത്
 76. പുരുഷന്മാരില്‍ മീശ കുരിപ്പിക്കുന്ന ഫോര്‍മോണിന്റെ പേര് : ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone)
 77. ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം : ആമാശയം
 78. മനുഷ്യന്റെ ഹൃദയമിടിപ്പ് എത്രയാണ് : മിനിട്ടില്‍ 72 പ്രാവശ്യം
 79. രക്തത്തിലെ ദ്രാവകം :പ്ലാസ്മ
 80. ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്റെ അളവ് : 500 മി.ലിറ്റര്‍ (ഇത് ടൈഡല്‍ എയര്‍ എന്നറിയപ്പെടുന്നു)..

Monday, November 10, 2025

​നമുക്ക് 1984 പരിചയപ്പെട്ടാലോ..? പി എസ് സി ഒരുമാർക്ക് ഉറപ്പിക്കാം…👇

 








                                                                                                                                                                       ​നമുക്ക് 1984 പരിചയപ്പെട്ടാലോ..?

താഴെ പറയുന്നവയെല്ലാം1984 എന്ന വർഷത്തില് നടന്നതാണ്…….

📻*) കൊൽക്കത്ത മെട്രോ നിലവിൽ വന്നു ( ഇൻഡ്യയിലെ ആദ്യത്തെ മെട്രോ).

📻*) ഇൻഡ്യയിൽ ആദ്യത്തെ ഭുഗർഭ റെയിൽവേ ആരംഭിച്ചു (കൊൽക്കത്ത).

📻*) കാസർഗോഡ് ജില്ല രൂപംകൊണ്ടു (മെയ് 24).

📻*) സൈലൻ്റ് വാലി ദേശീയോദ്യാനം ആയി പ്രഖ്യാപിച്ചു ( പ്രഖ്യാപനം:ഇന്ദിരാഗാന്ധി , ഉത്ഘാടനം : രാജീവ്ഗാന്ധി).

📻*) കുടുംബ കോടതി നിലവിൽ വന്ന വർഷം.

📻*) പി.ടി ഉഷ ഒളിമ്പിക്സ് (ലോസ് എയ്ഞ്ചൽസ്)ഫൈനലിൽ കടന്നു ( പി.ടി ഉഷആദ്യമായി ഒളിമ്പിക്സിൽ പങ്കെടുക്കുന്നത് മെക്സിക്കോ-1980).

📻*) തയ്യ്കാട് അയ്യാ മിഷൻ രൂപംകൊണ്ടു.

📻*) കേരള ജല വകുപ്പ് രൂപംകൊണ്ടു.

📻*) ഭോപ്പാൽ ദുരന്തം (ഡിസംബർ 2,3).

📻*) സിഖ് വിരുദ്ധ കലാപം.

📻*) ഓപ്പറേഷൻ ബ്ലൂ സ്റ്റാർ.

📻*) ഇന്ദിരാഗാന്ധി വധിക്കപ്പെട്ടു (ഒക്ടോബർ 31).

📻*) രാകേഷ് ശർമ്മ ബഹിരാകാശത്ത് പോയത്.

📻*) ഫ്യൂദ്ദോർജി ഓക്സിജൻ ഇല്ലാതെ എവറസ്റ്റ് കീഴടക്കി.

📻*) ഇൻഡ്യയുടെ ദൗത്യസംഘമായ മൈത്രി അൻ്റാർട്ടിക്ക യിൽ എത്തിയ വർഷം.

📻*) തകഴിയ്ക്ക് ജ്ഞാനപീഠം ലഭിച്ച വർഷം.

📻*) ഇൻഡ്യയിലെ ആദ്യത്തെ 3-ഡി ചലച്ചിത്രം മൈഡിയർ കുട്ടിച്ചാത്തൻ പുറത്തിറങ്ങി

📻

.*) AIDS വൈറസ് കണ്ടത്തി..         








Thursday, November 6, 2025

ഒന്നാം സ്വാതന്ത സമരം

 


ഒന്നാം സ്വാതന്ത സമരം


❓1857ലെ മഹത്തായ വിപ്ലവത്ത ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരം എന്ന് അന്തർദേശീയ തലത്തിൽ ആദ്യമായി വിശേഷിപ്പിച്ച വ്യക്തി?

കാൾ മാർക്സ്
(ദി ട്രബ്യൂണൽ എന്ന പത്രത്തിലൂടെയാണ് ഈ പരാമർശം നടത്തിയത് )

❓ 1857ലെ മഹത്തായ വിപ്ലവത്തിനെ A planned war for National Indipendence എന്ന് വിശേഷിപ്പിച്ചത് ആരാണ്

വി ഡി സവർക്കർ
(ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരം എന്ന് ദേശീയ തലത്തിൽ The Indian war of Indipendence എന്ന പുസ്തകത്തിലൂടെ പരാമർശിച്ചു)

❓ 1857 ലെ വിപ്ലവത്തിനെ കുറിച്ച് The Great Rebellion എന്ന പുസ്തകമെഴുതിയതാര് ?

അശോക് മെഹ്ത

❓ ബ്രിട്ടിഷ് ഇന്ത്യയുടെ ആദ്യ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി നീയമിതനായതാര് ?

ലോഡ് സ്റ്റാൻലി

❓നാനാ സാഹിബിന്റെ വിദേശകാര്യ മന്ത്രി ആരായിരുന്നു ?

അസിമുള്ള ഖാൻ

❓ 1857 മഹത്തായ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത് എന്നാണ് ?

10 മേയ് 1857

❓1857ലെ വിപ്ലവത്തിന്റെ ആദ്യ തീപ്പൊരി എന്ന് വിശേഷിപ്പിച്ച സംഭവം അരങ്ങേറിയത് എവിടെയാണ്?

ബംഗാളിലെ ബാരക് പൂർ (29 മാർച്ച് 1857 ൽ )

❓ 1857ലെ വിപ്ലവത്തിന് ഫൈസാബാദിൽ നേതൃത്വം നൽകിയത് ?

മൗലവി അഹമ്മദുള്ള

❓1857ലെ വിപ്ലവത്തിന് അവധിൽ നേതൃത്വം നൽകിയത് ?

ബീഗം ഹസ്രത് മഹൽ

❓ 1858 ജൂൺ 17ന് റാണി ലക്ഷ്മിഭായി വീരചരമം പ്രാപിച്ച യുദ്ധം?

കാൽപി യുദ്ധം

❓ ദത്തവകാശ നിയമം വഴി സത്താറ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ വർഷം ?

1848
ജയ്പൂർ ,സാംബൽപൂർ – 1849
നാഗ്പൂർ ,ഝാൻസി – 1854

❓ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ FIock Hero ആയി വിശേഷിപ്പിക്കുന്നതാരെ?

ഝാൻസി റാണി

❓ ബ്രിട്ടീഷ് ആർമിയെ കീഴടക്കി കൻവർ സിംഗ് കീഴടക്കിയ പ്രദേശം ?

ബീഹാറിലെ അറാഹ്

❓കൻവർ സിംഗ് മരണമടഞ്ഞത് എന്നാണ്?

26 ഏപ്രിൽ 1858

❓ 1857 ലെ മഹത്തായ വിപ്ലവത്തെ National Raising എന്ന് വിശേഷിപ്പിച്ചതാര്?

ബഞ്ചമിൻ ദസ്റേലി

❓1857 എന്ന ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് ?

എസ് എൻ സെൻ

❓ദുർഭരണം എന്ന പേരിൽ അവധ് എന്ന പ്രദേശത്തെ ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമാക്കിയ വർഷം?

1856

❓ദത്തവകാശ നിരോധന നയം നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ?

ഡൽഹൗസി

❓ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന ഗവർണ്ണർ ജനറൽ ?

കാനിംഗ്

❓ ഇന്ത്യൻ സിവിൽ സർവ്വീസ് ആരംഭിക്കാൻ കാരണമായ ബ്രിട്ടിഷ് നീയമം?

1858 ലെ ഗവ ഇന്ത്യാ ആക്ട്

❓ദത്തവകാശ നിരോധന നയം പിൻവലിച്ച വർഷം ?

1858

❓താന്തിയാ തോപ്പി പരാജയപ്പെടുത്തിയ ബ്രിട്ടീഷ് ജനറൽ ?

ജനറൽ വിൽഹാം

❓ഗ്വാളിയർ യുദ്ധത്തിൽ ഝാൻസി റാണിയെ സഹായിച്ച വിപ്ലവകാരി?

താന്തിയാ തോപ്പി

❓ ആരുടെ യഥാർത്ഥ നാമമാണ് രാമചന്ദ്ര പാണ്ഡുരംഗം?

താന്തിയാ തോപ്പി

❓താന്തിയാ തോപ്പിനെ ഒറ്റി കൊടുത്ത അദ്ദേഹത്തിന്റെ സുഹൃത്ത് ?

മാൻ സിംഗ്

Wednesday, November 5, 2025

psc ഒരുമാർക്ക് ഉറപ്പിക്കാം…👇


 psc ഒരുമാർക്ക് ഉറപ്പിക്കാം


📮പി.എസ്.സി. പരീക്ഷയിലെ വർഷങ്ങൾ!

▪️ആറ്റിങ്ങൽ കലാപം :-
1721

▪️കുളച്ചൽ യുദ്ധം ‌:-
1741

▪️അവസാനത്തെ മാമാങ്കം :-
1755

▪️ശ്രീ രംഗപട്ടണം സന്ധി :-
1792

▪️കുണ്ടറ വിളംബരം :-
1809

▪️കുറിച്യർ ലഹള :-
1812

▪️ചാന്നാർ ലഹള :-
1859

▪️അരുവിപ്പുറം പ്രതിഷ്ഠ :-
1888

▪️മലയാളി മെമ്മോറിയൽ :-
1891

▪️ഈഴവ മെമ്മോറിയൽ :-
1896

▪️മലബാർ ലഹള :-
1921

▪️വൈക്കം സത്യാഗ്രഹം :-
1924

▪️ഗുരുവായൂർ സത്യാഗ്രഹം :-
1931

❗️നിവർത്തന പ്രക്ഷോഭം :-
1932

❗️ക്ഷേത്ര പ്രവേശന വിളംബരം :-
1936

❗️കയ്യൂർ സമരം :-
1941

📮പി.എസ്.സി. പരീക്ഷയിലെ വർഷങ്ങൾ!

▪️ആറ്റിങ്ങൽ കലാപം :-
1721

▪️കുളച്ചൽ യുദ്ധം ‌:-
1741

▪️അവസാനത്തെ മാമാങ്കം :-
1755

▪️ശ്രീ രംഗപട്ടണം സന്ധി :-
1792

▪️കുണ്ടറ വിളംബരം :-
1809

▪️കുറിച്യർ ലഹള :-
1812

▪️ചാന്നാർ ലഹള :-
1859

▪️അരുവിപ്പുറം പ്രതിഷ്ഠ :-
1888

▪️മലയാളി മെമ്മോറിയൽ :-
1891

▪️ഈഴവ മെമ്മോറിയൽ :-
1896

▪️മലബാർ ലഹള :-
1921

▪️വൈക്കം സത്യാഗ്രഹം :-
1924

▪️ഗുരുവായൂർ സത്യാഗ്രഹം :-
1931

❗️നിവർത്തന പ്രക്ഷോഭം :-
1932

❗️ക്ഷേത്ര പ്രവേശന വിളംബരം :-
1936

❗️കയ്യൂർ സമരം :-
1941

❗️പുന്നപ്ര വയലാർ സമരം :-
1946

❗️കേരള സംസ്ഥാന രൂപീകരണം :-
1956

❗️വിമോചന സമരം :-
1959
❗️പുന്നപ്ര വയലാർ സമരം :-
1946

❗️കേരള സംസ്ഥാന രൂപീകരണം :-
1956

❗️വിമോചന സമരം :-
1959

Tuesday, November 4, 2025

എങ്ങനെ പി.എസ് .സി പരീക്ഷയ്ക്ക് ഒരുങ്ങാം ?????????

 


എങ്ങനെ പി.എസ് .സി പരീക്ഷയ്ക്ക് ഒരുങ്ങാം ?????????

സ്റ്റെപ്പ് 1 :- ആദ്യമായി താഴെ പറയുന്ന പുസ്തകങ്ങൾ തിരഞ്ഞെടുക്കുക.
1. ഒരു അടിസ്ഥാന പുസ്തകം (റാങ്ക് ഫയൽ)
2. ഇയർ ബുക്ക്‌
3. ഇംഗ്ലീഷ് ഗ്രാമർ ബുക്ക്‌
4. ഒരു English Dictionary
5. പഴയ ചോദ്യപ്പേപ്പറുകൾ
6. ഒരു നോട്ട് ബുക്ക്‌ (ആനുകാലിക വിവരങ്ങൾ എഴുതാൻ)
7. ചെറിയ നോട്ട് ബുക്ക്‌ (പേപ്പറുകൾ ചേർത്തു സ്ടപിൽ ചെയ്താലും മതി )
സ്റ്റെപ്പ് 2 :- ഒരു ടൈം ടേബിൾ ഉണ്ടാക്കുക. അതിനനുസരിച്ച് അടിസ്ഥാന പുസ്തകമായി തിരഞ്ഞെടുത്ത പുസ്തകത്തിലെ ഭാഗങ്ങൾ വായിച്ച് മനസിലാക്കുക. ഒരു തൊഴിൽ വരിക വായിക്കുക. അത് അതാത് ആഴ്ച തന്നെ വായിച്ചു മനസ്സിലാക്കുക .
സ്റ്റെപ്പ് 3 :- ചെറിയ നോട്ട് ബുക്കിൽ മറന്നുപോകാവുന്ന ഭാഗങ്ങൾ എഴുതി സുക്ഷിക്കുക, അവ ഇടയ്ക്ക് എടുത്തു വായിക്കാവുന്നതാണ്.
സ്റ്റെപ്പ് 4 :- ആഴ്ചയിൽ ഒരു ചോദ്യപ്പേപ്പർ എങ്കിലും ചെയ്തു നോക്കുക . കുറവുകൾ ഉള്ള വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക.
സ്റ്റെപ്പ് 5 :- കണക്ക് , ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക്‌ ഒരു ദിവസം 2 മണിക്കൂർ എങ്കിലും ചിലവിടുക.
സ്റ്റെപ്പ് 6 :- ആനുകാലിക വിവരങ്ങൾ എഴുതാൻ ഉള്ള ബുക്കിൽ ഓരോ ദിവസത്തെയും പത്രം വായിച്ചു പ്രാധ്യാന്യം ഉള്ളതെന്ന് തോന്നുന്ന കാര്യങ്ങൾ എഴുതി വയ്ക്കുക. കൂടാതെ ആ ബുക്കിന്റെ മറുവശത്തോ വേറൊരു ബുക്കിലോ ആനുകാലിക അവാർഡ് വിവരങ്ങൾ എഴുതുക.
കുട്ടായി ചേർന്നുള്ള പഠന രീതിയാണ് പി.എസ്.സി പരീക്ഷയ്ക്ക് നല്ലത് . നമ്മുക്ക് അറിയാത്ത പല കാര്യങ്ങളും നമ്മുക്ക് ചിലപ്പോൾ കുട്ടുകാരിൽ നിന്നും ലഭിക്കും.കേട്ട് പഠിക്കുമ്പോൾ ഓർമ്മ കിട്ടും.

Friday, October 31, 2025

നാമറിയേണ്ട ഇന്ത്യ

 

നാമറിയേണ്ട ഇന്ത്യ


1. ഇന്ത്യയുടെ ദേശീയ കായിക വിനോദം
ഹോക്കി
2. ഇന്ത്യ ഇതുവരെ ഹോക്കിയില് എത്ര ഒളിംപിക്സ് സ്വര്ണ്ണ മെഡലുകള് നേടിയിട്ടുണ്ട്
8
3. ഇന്ത്യന് ഹോക്കിയുടെ സുവര്ണ്ണ കാലഘട്ടം എന്ന് പറയാവുന്ന കാലഘട്ടം
1928-56
4. ഇന്ത്യന് ഹോക്കിയുടെ മാന്ത്രികന് എന്നറിയപ്പെടുന്നത് ആര്
ധ്യാന്ചന്ദ്
5. ആരുടെ ജന്മ ദിനമാണ് ഇന്ത്യയില് ദേശീയ കായിക ദിനമായി ആചരിക്കുന്നത്
ധ്യാന്ചന്ദിന്റെ
6. ഇന്ത്യയുടെ ദേശീയപതാക ഭരണഘടനാ നിര്മ്മാണസമിതി അംഗീകരിച്ചത് എന്ന്
1947 ജൂലൈ 22
7. ഇന്ത്യയുടെ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം
3:2
8. ദേശീയപതാകയുടെ നടുവിലുള്ള അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം
24
9. ഇന്ത്യയുടെ ദേശീയപതാക രൂപ കല്പന ചെയ്തത് ആര്
പിംഗള വെങ്കയ്യ
10. 🎭 🎭
11. ദേശീയപതാകയിലെ നിറങ്ങള് എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് വിശദീകരിച്ചത്
ഡോ. എസ് .രാധാകൃഷ്ണന്
12. ഇന്ത്യയിലെ ഏത് സംസ്ഥാനത്തിന്റെ സംസ്ഥാന പക്ഷിയാണ് മയില്
ഒഡീഷ
13. ലോട്ടസ് ടെംപിള് എവിടെ സ്ഥിതി ചെയ്യുന്നു
ഡല്ഹി
14. കടുവ ദേശീയ മൃഗമായിട്ടുള്ള ഇന്ത്യയുടെ അയല് രാജ്യം
ബംഗ്ലാദേശ്
15. അധിവര്ഷങ്ങളില് ദേശീയ കലണ്ടറിലെ ആദ്യമാസം ആരംഭിക്കുന്നത് ഏത് ദിവസം
മാര്ച്ച് 21
16. മയിലിനെ ദേശീയ പക്ഷിയായി അംഗീകരിച്ച വര്ഷം
1963
17. മാങ്ങ ദേശീയ ഫലമായ ഇന്ത്യയുടെ അയല് രാജ്യം
പാക്കിസ്ഥാന്
18. 1972 വരെ ഇന്ത്യുടെ ദേശീയ മൃഗമായിരുന്നത്
സിംഹം
19. പ്ലാറ്റിനിസ്റ്റ ഗംഗാറ്റിക് ഇന്ത്യയുടെ ദേശീയ ………… ആണ്
ജലജീവി
20. പ്രോജക് എലിഫന്റ് പദ്ധതി തുടങ്ങിയതെപ്പോള്
1991-92
21. ഇന്ത്യയില് എത്ര സംസ്ഥാനങ്ങളുടെ സംസ്ഥാന മൃഗമാണ് ആന
4
22. ഉത്ഭവ സ്ഥാനമായ ഗംഗോത്രിയില് ഗംഗ എന്ത് പേരിലറിയപ്പെടുന്നു
ഭാഗീരഥി
23. ദേശീയ ചിഹ്നത്തില് ദൃശ്യമാകുന്ന ജീവികളുടെ എണ്ണം
5
24. വന്ദേമാതരം ഏത് കൃതിയില് നിന്നുമുള്ളതാണ് ?
ആനന്ദമഠം
25. ഭൂമിയുടെ ഏത് അര്ദ്ധഗോളത്തിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് ?
ഉത്തരാര്ദ്ധഗോളത്തില്
26. ലോകത്തിന്റെ വിസ്തൃതിയുടെ എത്രശതമാനമാണ് ഇന്ത്യയുടേത്
2.42%
27. വലിപ്പത്തില് ലോകരാക്ഷട്രങ്ങള്ക്കിടയില് ഇന്ത്യയുടെ സ്ഥാനം
7
28. ഇന്ത്യ എത്ര രാജ്യങ്ങളുമായി അതിര്ത്ത പങ്കിടുന്നു ?
7
29. വന്ദേമാതരത്തിന്റെ ഇഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര് ?
അരബിന്ദോ ഘോഷ്
30. ഇന്ത്യന് അതിര്ത്തിയില് ഏറ്റവും ചെറിയ രാജ്യം ?
ഭൂട്ടാന്
31. ഏറ്റവും കൂടുതല് സംസ്ഥാനങ്ങളുമായി അരിര്ത്തി പങ്കിടുന്ന സംസ്ഥാനം
ഉത്തര് പ്രദേശ് (8)
32. ഏറ്റവും കൂടുതല് രാജ്യങ്ങളുമായി അതിര്ത്തി പങ്കിടുന്ന ഇന്ത്യന് സംസ്ഥാനം
ജമ്മു കാശ്മീര്
33. ഇന്ത്യയില് എത്ര സംസ്ഥാനങ്ങള്ക്ക് കടല് തീരമുണ്ട് ?
9
34. ഇന്ത്യ ഏറ്റവും കുറച്ച് നീളം അതിര്ത്തി പങ്കിടുന്നത് ഏത് രാജ്യവുമായിട്ടാണ് ?
അഫ്ഗാനിസ്ഥാന്
35. ഇന്ത്യന് സ്റ്റാന്ഡേര്ഡ് ടൈം നിലവില് വന്നത് എന്നു മുതല്
1906 ജനുവരി 1
36. ബംഗാള് ഉള്ക്കടല് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത് ?
ചോളതടാകം
37. പൂര്വ്വഘട്ടം പശ്ചിമഘട്ടവുമായി സന്ധിക്കുന്ന സ്ഥലം
നീലഗരി
38. ഇന്ത്യന് സംഘം ആദ്യമായി എവറസ്റ്റ് കീഴടക്കിയത് എന്ന് ?
1965 ല്
39. അറബിക്കടലില് പതിക്കുന്ന ഏറ്റവും വലിയ നദി ?
സിന്ധു
40. ആരവല്ലിയിലെ ഏറ്റവു ഉയരം കൂടിയ പര്വ്വതം
ഗുരുശിഖിരം
41. മൗസിന്റം സ്ഥിതിചെയ്യുന്ന കുന്ന്
ഖാസി
42. പശ്ചിമഘട്ടത്തിന്റെ നീളം എത്ര
1600 കി.മീ.
43. കാഞ്ചന്ജംഗ കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
സിക്കിം
44. ഇന്ത്യയില് ഏറ്റവും ഉയരമുള്ള കൊടുമുടി ഏതു സംസ്ഥാനത്താണ്
ജമ്മു-കാശ്മീര്
45. പശ്ചിമഘട്ടത്തിന്റെ വടക്കെ അറ്റത്തുള്ള നദി
താപ്തി
46. പശ്ചിമഘട്ടത്തിന്റെ മറ്റൊരു പേര്
സഹ്യാദ്രി
47. ഹിമാചല്പ്രദേശിലെ പ്രധാന ചുരം
റോഹ്താങ്
48. വിന്ധ്യ – സത്പുര കുന്നുകള്ക്കിടയിലൂടെ ഒഴുകുന്ന നദി
നര്മദ
49. ഗംഗ നദിയുടെ നീളം
2525 കി.മീ.
50. ഗംഗ – യമുന സംഗമസ്ഥലം
അലഹാബാദ