Showing posts with label PSC CODE. Show all posts
Showing posts with label PSC CODE. Show all posts

Friday, 23 March 2018

GK പഠനം കോഡുകളിലൂടെ ( പഠിക്കാം രസിക്കാം )

?ഈ കൊച്ചിയിൽ അല്ലെ മെട്രോ ഉള്ളു... പിന്നെ എന്തിനാ തിരുവനതപുരതെ കേരളത്തിലെ ആദ്യ മെട്രോ നഗരമായി 2010ൽ പ്രഖ്യാപിച്ചത്... ??
കേരളത്തിലെ ആദ്യ മെട്രോ നഗരം - trivandrum?

⏩ GK പഠനം കോഡുകളിലൂടെ ( പഠിക്കാം രസിക്കാം )

*1984 ൽ ഇന്ദിരാജി കൊൽക്കത്തയിൽ മെട്രോയിൽ അണ്ടർഗ്രൗണ്ടിലൂടെ സഞ്ചരിക്കുമ്പോൾ ആണ് ഒരു ബ്ലൂ സ്റ്റാർ ?കണ്ടത്*
ഓപ്പറേഷൻ ബ്ലൂ സ്റ്റാർ = 1984
ഫസ്റ്റ് മെട്രോ in ഇന്ത്യ =1984(കൊൽക്കത്ത )
ഫസ്റ്റ് underground metro in ഇന്ത്യ = കൊൽക്കത്ത

Friday, 23 February 2018

പ്രിയ കൂട്ടുകാർക്ക്‌ നമസ്കാരം
ഇന്ന് നമുക്ക്‌ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നത്തെക്കുറിച്ച്‌ കുറച്ച്‌ കാര്യങ്ങൾ പഠിക്കാം..
1, 1990- ൽ ഭാരതരത്നം ലഭിച്ചത്‌ ബി.ആർ.അബേദ്കറിനും,നെൽസൺ മണ്ടേലക്കും ആണു ഇത്‌ ഓർത്തു വയ്ക്കാൻ " അമ്പേ 90 മണ്ടന്മാർ" എന്ന് പഠിച്ചോളു..
2, 1991-ൽ ഭാരതരത്നം ലഭിച്ചത്‌ രാജീവ്‌ ഗാന്ധിക്കും, മൊറാർജ്ജി ദേശായിക്കും,വല്ലഭായി പട്ടേലിനും ആണല്ലോ ഇത്‌ ഓർമ്മിക്കാൻ "രാജീവ്‌ ദേശായിയുടെ 91 പാട്ട്‌"
3, 1992-ൽ ഭാരതരത്ന ലഭിച്ചത്‌, അബ്ദുൽകലാം ആസാദ്‌, സത്യജിത്‌ റേ, ജെ.ആർ.ഡി. ടാറ്റ ഇവരേ ഓർമ്മിക്കാൻ " സത്യം ആസാദേ 92 ടാറ്റ " എന്ന് പഠിച്ചോളു..
4, 1997 -ൽ ഭാരതരത്ന ലഭിച്ചവർ ഗുത്സാരിലാൽ നന്ദ, അരുണ ആസഫ്‌ അലി,അബ്ദുൽ കലാം ഇവരെ ഓർമ്മിച്ചു വയ്ക്കാൻ "നന്ദയെ കണ്ട അരുണ 97 കലമുടച്ചു" എന്ന് പഠിച്ചോളു..
5, 1998 - ൽ ഭാരതരത്ന ലഭിച്ചത്‌ ജയപ്രകാശ്‌ നാരായണൻ, സി.സുബ്രഹ്മണ്യം,എം.എസ്‌. സുബലക്ഷ്മി " നാരായണനും സുബ്രഹ്മണ്യനും കൂടി 98 ൽ ലക്ഷ്മിയെ കണ്ടു"
6, 1955 - ൽ വിശ്വേശ്വരയ്യ,ഭഗവാൻ ദാസ്‌,നെഹറു 
 "വിശ്വ ഭഗവാൻ നെഹറു"
7, ഭാരതരത്ന നേടിയ വനിതകൾ ആരൊക്കെയെന്ന് ഓർത്തുവയ്ക്കാൻ
" ഭാരതരത്നം നേടിയ വനിതകൾക്ക്‌ MASIL ഉണ്ട്‌"
M :മദർ തെരേസ
A :അരുണാ ആസഫ്‌ അലി 
S : എം.എസ്‌.സുബലക്ഷ്മി
I :ഇന്ദിരാ ഗാന്ധി
L :ലതാ മങ്കേഷ്കർ
8, ഇനി ഭാരതരത്നവും നൊബേൽ സമ്മാനവും ലഭിച്ചവർ ആരെല്ലാമെന്നു പഠിക്കാം
സി.വി. രാമൻ
നെൽസൺ മണ്ടേല
മദർ തെരേസ
അമർത്ത്യാസെൻ
" രാമന്റെ മണ്ടയിൽ മദർ അമർത്തി" എന്ന് ഓർമ്മിച്ച്‌ വച്ചോളു
കൂട്ടുകാരേ കൂടുതൽ പുതുമകളോടെ പുതിയ കോഡുകളുമായി വിണ്ടും കാണാം..നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക

Thursday, 22 February 2018

PSC CODE MASTER

പ്രിയ കൂട്ടുകാർക്ക് നമസ്കാരം.....
ഇന്ന് നമുക്ക് പെരിയാറിലെ അണക്കെട്ടുകൾ എതെല്ലാമെന്ന് ഓർത്തു വയ്ക്കാനുള്ള ഒരു കോഡ് പഠിച്ചാലോ...

കോഡ്👇🏻
[ചെങ്കുളം മാധവന്റെ ഭൂതത്താനെ കണ്ട് നേര്യമംഗലത്ത് ആന ഇടഞ്ഞു.ചെറുതോണിയിലിരുന്ന പൊൻ മാൻ മുല്ലപ്പെരിയാറിൽ ചാടി ]
ഇനി നമുക്ക് അണക്കെട്ടുകൾ ഏതെല്ലാമെന്നു നോക്കാം.
1. ചെങ്കുളം : ചെങ്കുളം
2. മാധവൻ : മാട്ടുപ്പെട്ടി
3. ഭൂതത്താൻ : ഭൂതത്താൻകെട്ട്
4. കണ്ട് : കുണ്ടല
5. നേരിയ മംഗലം : നേരിയമംഗലം
6. ആന : ആനയിറങ്കൽ
7. ഇടഞ്ഞു : ഇടമലയാർ
8. ചെറുതോണി : ചെറുതോണി
9. പൊന്മാൻ : പൊൻമുടി
10. മുല്ലപ്പെരിയാർ : മുല്ലപ്പെരിയാർ
👉🏿 ഏറ്റവുമധികം അണക്കെട്ടുകൾ പെരിയാറിലാണുള്ളത്. ഇതിൽ പലതും പെരിയാറിന്റെ പോഷകനദികളിലാണ്
👉🏿 കേരളത്തിലെ ആദ്യത്തെ അണക്കെട്ട്: മുല്ലപ്പെരിയാർ
👉🏿 കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് : മലമ്പുഴ
👉🏿 കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി: കല്ലട
👉🏿 കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി: ഇടുക്കി
👉🏿 കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്: ചെറുതോണി
👉🏿 ഏറ്റവും വലിയ ഗ്രാവിറ്റി ഡാം: ചെറുതോണി
👉🏿 ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കോൺക്രീറ്റ് അണകെട്ടാണ് മാട്ടുപ്പെട്ടി.
👉🏿 കുറവൻ - കുറത്തി മലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഡാം: ഇടുക്കി
👉🏿 ഇന്ത്യയിൽ മണ്ണു കൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ അണകെട്ടായ ബാണാസുരസാഗർ ഡാം വയനാട് ജില്ലയിലാണ് .
👉🏿 പഴശ്ശി അണക്കെട്ട്: കണ്ണൂർ ( വളപട്ടണം പുഴയിൽ )
👉🏿 പൊന്മുടി ഡാം . ഇടുക്കി ജില്ലയിൽ ( പന്നിയാർ നദിയിൽ)
കോഡും വിവരണവും മനസിലായെന്നു വിശ്വസിക്കുന്നു... പുതിയ കോഡുകളുമായി വീണ്ടും കാണാം....