Saturday, 5 May 2018

10 ചോദ്യങ്ങള്‍ - ഉത്തരങ്ങള്‍

1 . ഇരു മെയ്യ്‌ എന്നത്‌ ഏത്‌ സമാസത്തിൽ പെടുന്നു ❓
======================================================
== (A). ദ്വന്ദ്വസമാസം == (B). തൽപുരുഷ സമാസം
== (C).ദ്വിഗുസമാസം == (D).അവ്യയീഭാവസമാസം
 
Ans : ✅? ഉത്തരം  :  ദ്വിഗുസമാസം  (ആദ്യ പദം  സംഖ്യ  ആയതിനാൽ)
 
2 അക്ഷരങ്ങളുടെ ധ്വനിഭേതമനുസരിച്ച്‌ "ഘ, ത്സ" എന്നീ അക്ഷരങ്ങൾ ഏത്‌ വിഭാഗത്തിൽ പെടുന്നു❓
======================================================
== (A). ഖരം == (B). ഘോഷം
== (C). അതിഖരം == (D). അനുനാസികം
 
Ans : ✅? ഉത്തരം :  ഘോഷം
 
3. "ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ" ആരുടെ വരികൾ
======================================================
== (A). എൻ വി കൃഷ്ണ വാര്യർ == (B). അക്കിത്തം
== (C). ഇടശ്ശേരി == (D). വൈലോപ്പിള്ളി
  
Ans : ✅? ഉത്തരം  : ഇടശ്ശേരി
 
4."കേരളം വരുന്നു" എന്ന കൃതി രചിച്ചത്‌❓
======================================================
== (A). പാലാ നാരായണൻ നായർ == (B). അക്കിത്തം
== (C). ബോധേശ്വരൻ == (D). വൈലോപ്പിള്ളി
Ans : ✅? ഉത്തരം   : പാലാ നാരായണൻ  നായർ
 
5 .മൂർത്തീ ദേവി പുരസ്കാരത്തിനു മലയാളത്തിൽ നിന്നും ആദ്യമായി അർഹത നേടിയത്‌ ആരാണ് ❓
======================================================
== (A). അയ്യപ്പപ്പണിക്കർ == (B). അക്കിത്തം
== (C). എം പി വീരേന്ദ്രകുമാർ == (D). ബാലാമണിയമ്മ
Ans : ✅?  ഉത്തരം : അക്കിത്തം 
 
6 . കാണാൻ ആഗ്രഹിക്കുന്നവൻ എന്നർത്ഥം വരുന്ന പദം ഏത്‌ 
======================================================
== (A). ദിദൃക്ഷു == (B).വിപഠിക്ഷു
== (C). പിപാസു == (D). ജിജ്ഞാസു
 
Ans : ✅?  ഉത്തരം : ദിദൃക്ഷു
 
7 .കാടു കാട്ടുക എന്ന ശൈലിയുടെ അർത്ഥം❓
======================================================
== (A). കാടിനെ കാട്ടിക്കൊടുക്കുക
== (B).കാടത്തം കാട്ടുക
== (C). ഗോഷ്ടികൾ കാട്ടുക
== (D). അനുസരണയില്ലായ്മ കാട്ടുക
 
Ans : ✅?  ഉത്തരം : ഗോഷ്ടികൾ കാട്ടുക
 
8 .തെറ്റായ രൂപമേത്‌❓
======================================================
== (A). ഭഗവത്‌ ഗീത == (B).സത്‌ പ്രവർത്തി
== (C). മഹദ്‌ കർമ്മം == (D). ഭഗവത്‌ കഥ
 
Ans : ✅?  ഉത്തരം :  ഭഗവത്‌ ഗീത
 
9 .സലിംഗബഹുവചനം അല്ലാത്തത്‌
======================================================
== (A). അമ്മമാർ == (B).പുരുഷന്മാർ
== (C). പെണ്ണുങ്ങൾ == (D). അധ്യാപകർ
  
Ans : ✅?  ഉത്തരം : അധ്യാപകർ
 
10 .'സമ്പൂർണ്ണം' എന്ന അർത്ഥത്തിൽ എടുക്കാവുന്ന ശൈലി ഏത്‌❓
======================================================
== (A). ആബാലവൃദ്ധം == (B). അടിമുതൽ മുടിവരെ
== (C). ഉപ്പുതൊട്ട്‌ കർപ്പൂരം വരെ == (D). ഇവയൊന്നുമല്ല
 
Ans : ✅?  ഉത്തരം :  അടിമുതൽ  മുടിവരെ

No comments:

Post a Comment