Saturday, 5 May 2018

മധുരം മലയാളം - madhuram malayalam #മധുരം_മലയാളം

  1 . If there is a will, there is a way- ഈ ചൊല്ലിനോട് സമാനമായത് ? 
======================== #മധുരം_മലയാളം_APRIL18
== A) വേണേൽ ചക്ക വേരേലും കായ്ക്കും
== B) ഒരുമയുണ്ടെങ്കിൽ ഒലക്കമേലും കിടക്കാം
== C) മനസ്സുണ്ടെങ്കിൽ വഴിയും കാണും
== D) മനംപോലെ മംഗല്യം
 
  ശരി ഉത്തരം✅  : A)  വേണേൽ ചക്ക വേരേലും കായ്ക്കും  ✔✔ 
 
  2 . കുന്ദം എന്ന പദത്തിനു അര്‍ഥം ?
======================== #മധുരം_മലയാളം_APRIL18
== A) കുത്താനുള്ള ആയുധം
== B) മുല്ല
== C) ഓട്ടക്കാരൻ
== D) വള്ളി
 
  ശരി ഉത്തരം✅  : B) മുല്ല  ✔✔
 
  3 . ശരിയായ രൂപമേത് ?
======================== #മധുരം_മലയാളം_APRIL18
== A) കൃഷിരീതികളെ ആധുനികവൽക്കരിക്കേണ്ടതാണ്
== B) കൃഷിരീതികൾ ആധുനികമത്ക്കരിക്കേണ്ടതാണ്
== C) കൃഷിരീതികൾ ആധുനികീവൽകരിക്കേണ്ടതാണ്
== D) കൃഷിരീതികളെ ആധുനികീകരിക്കേണ്ടതാണ്
 
  ശരി ഉത്തരം✅  : D) കൃഷിരീതികളെ ആധുനികീകരിക്കേണ്ടതാണ് ✔✔

  4 . Hockey is the national game of india'' എന്നതിന്‍റെ പരിഭാഷ
======================== #മധുരം_മലയാളം_APRIL18
== A) ഇന്ത്യയുടെ ദേശിയ വിനോദങ്ങളിലൊന്നാണ് ഹോക്കി
== B) ദേശിയ തലത്തിലുള്ള ഇന്ത്യയുടെ ഏക വിനോദം ഹോക്കിയാണ്
== C) ഇന്ത്യയുടെ പ്രധാന വിനോദമാണ് ഹോക്കി
== D) ഇന്ത്യയുടെ ദേശിയ വിനോദമാണ് ഹോക്കി
  ശരി ഉത്തരം✅  : D) ഇന്ത്യയുടെ ദേശിയ വിനോദമാണ് ഹോക്കി ✔✔

  5 .  ഭേദകം എന്ന പദത്തിൻ്റെ അർഥം
======================== #മധുരം_മലയാളം_APRIL18
== A) വിശേഷണം
== B) താരതമ്യം
== C) വേർതിരിച്ച് കാണിക്കൽ
== D) ഭിന്നിപ്പിക്കൽ
  ശരി ഉത്തരം✅  : A) വിശേഷണം  ✔✔

  6 .  പാഷാണത്തിലെ കൃമി'' എന്ന പ്രയോഗത്തിനർഥം ?
======================== #മധുരം_മലയാളം_APRIL18
== A) തമാശക്കാരൻ
== B) നിഷ്‍ഫലവസ്‍തു
== C) ശുദ്ധഗതിക്കാരൻ
== D) മഹാദുഷ്‍ടൻ
  ശരി ഉത്തരം✅  : D) മഹാദുഷ്‍ടൻ   ✔✔

  7 . ഭൗതികം എന്ന പദത്തിൻ്റെ വിപരീത പദമേത്
======================== #മധുരം_മലയാളം_APRIL18
== A) സ്വർഗീയം
== B) അഭൗതീകം
== C) ആത്മീയം
== D) അഭൗതികം
  ശരി ഉത്തരം✅  : C) ആത്മീയം  ✔✔

  8  .മകളുടെ മകൻ എന്നു അര്‍ഥം വരുന്നത് ?
======================== #മധുരം_മലയാളം_APRIL18
== A) സ്‍നുഷ
== B) ശ്വശ്രു
== C) ദൗഹിത്രൻ
== D) ജാമാതാവ്
  ശരി ഉത്തരം✅  : C) ദൗഹിത്രൻ   ✔✔

  9.   'ഇൽ'', ''കൽ'' എന്നിവ പ്രത്യയമായ വിഭക്തി ?
======================== #മധുരം_മലയാളം_APRIL18
== A) സംയോജിക
== B) സംബന്ധിക
== C) ആധാരിക
== D) നിർദ്ദേശിക
  ശരി ഉത്തരം✅  : C) ആധാരിക  ✔✔

  10 .  സമവായം എന്ന വാക്കിൻ്റെ അർത്ഥം ?
======================== #മധുരം_മലയാളം_APRIL18
== A) കൂട്ടം
== B) വേണ്ടതരത്തിലുള്ളത്
== C) വലിയ അപകടം
== D) നല്ലത്
  ശരി ഉത്തരം✅  : B) വേണ്ടതരത്തിലുള്ളത്   ✔✔

  11 . ധനം എന്നർഥമില്ലാത്ത വാക്ക് ?
======================== #മധുരം_മലയാളം_APRIL18
== A) നക്തം
== B) ദ്യുമ്‍നം
== C) വിത്തം
== D) വസു
  ശരി ഉത്തരം✅  : A) നക്തം  ✔✔

  12 . ശരിയല്ലാത്ത പ്രയോഗം ഏത്?
======================== #മധുരം_മലയാളം_APRIL18
== A) അതാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നത്
== B) അതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം
== C) അതാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം
== D) അതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നത്
  ശരി ഉത്തരം✅  : B) അതുകൊണ്ടാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം ✔✔

  13 .താഴെക്കൊടുത്തിരിക്കുന്നവയിൽ സ്‍ത്രീലിംഗപദം
======================== #മധുരം_മലയാളം_APRIL18
== A) അന്തർജനം
== B) സന്ന്യാസി
== C) പിഷാരടി
== D) മാടമ്പി
  ശരി ഉത്തരം✅  : A) അന്തർജനം ✔✔

  14 .  ''അധരവ്യായാമം'' എന്ന ശൈലിയുടെ അർഥം ?
======================== #മധുരം_മലയാളം_APRIL18
== A) വ്യർഥഭാഷണം
== B) ഗൂഢാലോചന
== C) അശുഭസൂചന
== D) പുകഴ്‍ത്തൽ
  ശരി ഉത്തരം✅  : A) വ്യർഥഭാഷണം ✔✔

  15 . Of all the flowers, I like rose best'' എന്നതിന്‍റെ പരിഭാഷ
======================== #മധുരം_മലയാളം_APRIL18
== A) റോസിനെക്കാളും എനിക്കിഷ്‍ടം മറ്റു പൂക്കളാണ്
== B) എല്ലാ പൂക്കളും റോസുപോലെ എനിക്കിഷ്‍ടമാണ്
== C) എല്ലാ പൂക്കളിലും നല്ലത് റോസാണ്
== D) എല്ലാ പൂക്കളിലുംവെച്ച് ഞാൻ റോസിനെ ഏറ്റവും കൂടുതൽ ഇഷ്‍ടപ്പെടുന്നു
  ശരി ഉത്തരം✅  : D) എല്ലാ പൂക്കളിലുംവെച്ച് ഞാൻ റോസിനെ ഏറ്റവും കൂടുതൽ ഇഷ്‍ടപ്പെടുന്നു  ✔✔

  16.  ഇംഗ്ലീഷ് വാക്യത്തിൻ്റെ ശരിയായ തർജ്ജമ തിരെഞ്ഞടുക്കുക The leader was able to line up his party members
======================== #മധുരം_മലയാളം_APRIL18
== A) നേതാവിന് പാർട്ടി അംഗങ്ങളെ വരിവരിയായി നിർത്തുവാൻ കഴിഞ്ഞു
== B) പാർട്ടി അംഗങ്ങളെ മുഴുവൻ നേതാവ് വഞ്ചിച്ചു
== C) തൻ്റെ പാർട്ടി അംഗങ്ങൾക്ക് ഉചിതമായ സ്ഥാനം നൽകുവാൻ നേതാവിന് കഴിഞ്ഞു
== D) തൻ്റെ പാർട്ടിയിലെ അംഗങ്ങളെ ഒറ്റക്കെട്ടായി നിർത്താൻ നേതാവിന് കഴിഞ്ഞു
  ശരി ഉത്തരം✅  : D) തൻ്റെ പാർട്ടിയിലെ അംഗങ്ങളെ ഒറ്റക്കെട്ടായി നിർത്താൻ നേതാവിന് കഴിഞ്ഞു  ✔✔

  17. നിങ്ങൾ പരീക്ഷ എഴുതണം- ഈ വാക്യം ഏത് പ്രകാരത്തെ കുറിക്കുന്നു ?
======================== #മധുരം_മലയാളം_APRIL18
== A) ആശംസകം
== B) നിയോജകം
== C) അനുജ്ഞായകം
== D) വിധായകം
  ശരി ഉത്തരം✅  : D) വിധായകം  ✔✔

  18.  ശരിയായ പദം തിരഞ്ഞെടുത്തെഴുതുക. ?
======================== #മധുരം_മലയാളം_APRIL18
== A) അതിഥി
== B) അതിധി
== C) അധിദി
== D) അഥിതി
  ശരി ഉത്തരം✅  : A) അതിഥി ✔✔

  19. കാവ്യലിംഗം,ഉദാത്തം,സ്വഭാവോക്തി എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്ന അലങ്കാരമാണ് ?
======================== #മധുരം_മലയാളം_APRIL18
== A) ശ്ലേഷോക്തി
== B) വാസ്‍തവോക്തി
== C) അതിശയോക്തി
== D) സാമ്യോക്തി
  ശരി ഉത്തരം✅  : B) വാസ്‍തവോക്തി ✔✔

  20 .  മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക - ''The boy was so sad that words failed him'': ?
======================== #മധുരം_മലയാളം_APRIL18
== A) തോറ്റുപോയതുകൊണ്ട് കുട്ടി അതീവ ദുഃഖിതനായി
== B) വാക്കുകൾ കിട്ടാത്തതുകൊണ്ട് കുട്ടി ദുഃഖിച്ചു
== C) അതീവ ദുഃഖിതനായതുകൊണ്ട് കുട്ടിക്ക് തന്‍റെ വികാരം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല
== D) ദുഃഖിതനായ കുട്ടി വാക്കുകൾ കിട്ടാതെ തോറ്റുപോയി
  ശരി ഉത്തരം✅  : c ) അതീവ ദുഃഖിതനായതുകൊണ്ട് കുട്ടിക്ക് തന്‍റെ വികാരം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല ✔✔

  21 . രാമൻ പഠിച്ചു'' - ഈ വാക്യം ?
======================== #മധുരം_മലയാളം_APRIL18
== A) മഹാവാക്യം
== B) സങ്കീർണം
== C) കേവലം
== D) ഇതൊന്നുമല്ല
  ശരി ഉത്തരം✅  : C) കേവലം ✔✔

  22.  ''പതിനൊന്നാം മണിക്കൂർ'' എന്ന ശൈലിയുടെ അർഥം ?
======================== #മധുരം_മലയാളം_APRIL18
== A) തുടക്കത്തിൽ
== B) എല്ലാം കഴിഞ്ഞിട്ട്
== C) രാത്രി പതിനൊന്നുമണിക്ക്
== D) അവസാന നിമിഷത്തിന് തൊട്ടു മുമ്പ്
  ശരി ഉത്തരം✅  : D) അവസാന നിമിഷത്തിന് തൊട്ടു മുമ്പ്  ✔✔

No comments:

Post a Comment