എങ്ങനെ പി.എസ് .സി പരീക്ഷയ്ക്ക് ഒരുങ്ങാം ?????????സ്റ്റെപ്പ് 1 :- ആദ്യമായി താഴെ പറയുന്ന പുസ്തകങ്ങൾ തിരഞ്ഞെടുക്കുക.
1. ഒരു അടിസ്ഥാന പുസ്തകം (റാങ്ക് ഫയൽ)
2. ഇയർ ബുക്ക്
3. ഇംഗ്ലീഷ് ഗ്രാമർ ബുക്ക്
4. ഒരു English Dictionary
5. പഴയ ചോദ്യപ്പേപ്പറുകൾ
6. ഒരു നോട്ട് ബുക്ക് (ആനുകാലിക വിവരങ്ങൾ എഴുതാൻ)
7. ചെറിയ നോട്ട് ബുക്ക് (പേപ്പറുകൾ ചേർത്തു സ്ടപിൽ ചെയ്താലും മതി )
സ്റ്റെപ്പ് 2 :- ഒരു ടൈം ടേബിൾ ഉണ്ടാക്കുക. അതിനനുസരിച്ച് അടിസ്ഥാന പുസ്തകമായി തിരഞ്ഞെടുത്ത പുസ്തകത്തിലെ ഭാഗങ്ങൾ വായിച്ച് മനസിലാക്കുക. ഒരു തൊഴിൽ വരിക വായിക്കുക. അത് അതാത് ആഴ്ച തന്നെ വായിച്ചു മനസ്സിലാക്കുക .
സ്റ്റെപ്പ് 3 :- ചെറിയ നോട്ട് ബുക്കിൽ മറന്നുപോകാവുന്ന ഭാഗങ്ങൾ എഴുതി സുക്ഷിക്കുക, അവ ഇടയ്ക്ക് എടുത്തു വായിക്കാവുന്നതാണ്.
സ്റ്റെപ്പ് 4 :- ആഴ്ചയിൽ ഒരു ചോദ്യപ്പേപ്പർ എങ്കിലും ചെയ്തു നോക്കുക . കുറവുകൾ ഉള്ള വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക.
സ്റ്റെപ്പ് 5 :- കണക്ക് , ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് ഒരു ദിവസം 2 മണിക്കൂർ എങ്കിലും ചിലവിടുക.
സ്റ്റെപ്പ് 6 :- ആനുകാലിക വിവരങ്ങൾ എഴുതാൻ ഉള്ള ബുക്കിൽ ഓരോ ദിവസത്തെയും പത്രം വായിച്ചു പ്രാധ്യാന്യം ഉള്ളതെന്ന് തോന്നുന്ന കാര്യങ്ങൾ എഴുതി വയ്ക്കുക. കൂടാതെ ആ ബുക്കിന്റെ മറുവശത്തോ വേറൊരു ബുക്കിലോ ആനുകാലിക അവാർഡ് വിവരങ്ങൾ എഴുതുക.
കുട്ടായി ചേർന്നുള്ള പഠന രീതിയാണ് പി.എസ്.സി പരീക്ഷയ്ക്ക് നല്ലത് . നമ്മുക്ക് അറിയാത്ത പല കാര്യങ്ങളും നമ്മുക്ക് ചിലപ്പോൾ കുട്ടുകാരിൽ നിന്നും ലഭിക്കും.കേട്ട് പഠിക്കുമ്പോൾ ഓർമ്മ കിട്ടും.

No comments:
Post a Comment