Tuesday, 5 August 2025

PSC IMPORTANT QUESTION ആന്ധ്ര പ്രദേശ്

 

♦️ ആന്ധ്രാ സംസ്ഥാനം രൂപീകരിച്ചത്
✅1953 ഒക്ടോബർ 1
♦️ ആന്ധ്രാ സംസ്ഥാന ത്തിന്റെ തലസ്ഥാനമായിരുന്ന സ്ഥലം
✅ കുർണൂൽ
♦️ 1956 നവംബർ 1ന് ഹൈദരാബാദിലെ 9 ജില്ലകൾ ആന്ധ്ര സംസ്ഥാനത്തോട് കൂട്ടിച്ചേർത്ത് ആന്ധ്രപ്രദേശ് എന്ന് പുനർനാമകരണം ചെയ്തു
♦️തെലുങ്ക്(ആന്ധ്ര) സംസ്ഥാനത്തിനായി ജീവത്യാഗം ചെയ്ത വ്യക്തി
✅ പോറ്റി ശ്രീരാമലു
♦️ അമരജീവി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി
✅ പോറ്റി ശ്രീരാമലു
♦️ ആന്ധ്ര കേസരി --
✅ റ്റി.പ്രകാശം
♦️ ആന്ധ്ര ഭോജൻ ---
✅ കൃഷ്ണദേവരായർ
♦️ പോറ്റി ശ്രീരാമലു വിന്റെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട ജില്ല
✅ നെല്ലൂർ ജില്ല
♦️ വൈ എസ് രാജശേഖര റെഡ്ഡിയുടെ പേര് നൽകിയ ആന്ധ്രപ്രദേശിലെ ജില്ല
✅ കടപ്പാ ജില്ല
♦️ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രി
✅ പി വി നരസിംഹറാവു
♦️ ആന്ധ്രപ്രദേശിലെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്
✅ രാജമുദ്രി
♦️ ആദ്യകാലത്ത് ആന്ധ്രാ കാർ അറിയപ്പെട്ടിരുന്നത്
✅ ശതവാഹനന്മാർ
♦️ ശതവാഹന രാജവംശത്തിലെ തലസ്ഥാനം
✅ ശ്രീകാകുളം
♦️ തെലുങ്കിന് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച വർഷം
✅2008
♦️ ഇന്ത്യയിലെ പ്രഥമ ഇ- മന്ത്രിസഭ കൂടിയ സംസ്ഥാനം
✅ ആന്ധ്ര പ്രദേശ്
♦️ ഉയരം കുറഞ്ഞവരെ വികലാംഗരായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം
✅ ആന്ധ്ര പ്രദേശ്
♦️ ഹോഴ്സിലി കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം
✅ ആന്ധ്ര പ്രദേശ്
♦️ ആന്ധ്രാപ്രദേശിനെ പുതുവത്സര ആഘോഷം
✅ ഉഗാദി
♦️ സൈബർ ക്രൈം തടയുന്നതിനുള്ള ആന്ധ്രപ്രദേശ് പോലീസിന്റെ പ്രത്യേക വിഭാഗം
✅ ഇ -കോപ്സ്
♦️ രവീന്ദ്രനാഥ ടാഗോർ ജനഗണമന ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്ത സ്ഥലം
✅ മദന പള്ളി (ആന്ധ്രാപ്രദേശ്)
♦️ ഇന്ത്യയുടെ നെല്ലറ,ഇന്ത്യയുടെ മുട്ട പാത്രം, അന്നപൂർണ എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം
✅ ആന്ധ്ര പ്രദേശ്

No comments:

Post a Comment