Saturday, 1 June 2019

മധുരം മലയാളം* *ചോദ്യങ്ങൾ* SET 1

മധുരം മലയാളം*
No photo description available.
1⃣ അവനുടെ - അവന്റെ ആവുന്നത് ഏത് ഭാഷാ നയം❓ (a) സ്വരസംവരണം ( b) അംഗഭംഗം. (c) തല വ്യാദേശം ✅B
2⃣ മലയാളം മാതാവായ തമിഴിന്റെ ഗർഭാവസ്ഥയിലിരുന്ന കാലം എന്ന് എ.ആർ പറയുന്ന കാലഘട്ടം❓ (a) സംഘകാലം ( b) ചെന്തമിഴ് കാലം (c) ചരിത്രാതീത കാലം ✅A
3⃣ മലയാള പ്രകൃതിക്ക് മേൽ സംസ്ക്യത പ്രത്യയത്തെ അടിച്ചേൽപിക്കുന്ന രുപങ്ങൾക്ക് എ.ആർ നൽകുന പേരെന്ത്❓ (a) തത്ഭവങ്ങൾ ( b) കോമളി രുപങ്ങൾ (C) സ്വതന്ത്ര്യ രുപങ്ങൾ ✅B
4⃣ മധ്യകാലഘട്ടത്തിൽ സംസ്ക്യത ഭ്രമം കയറി ഭാഷയെ അനാദരിക്കാത്ത ബ്രാഹ്മണ കവി എന്ന് എ.ആർ വിശേഷിപ്പിച്ചത്❓ (a) എഴുത്തച്ഛൻ (b) പൂനം നമ്പൂതിരി (c) ചെറുശ്ശേരി ✅c
5⃣ സംസ്കൃത കേരള ഭാഷകളുടെ വിവാഹം നടത്തി കൊടുത്തയാൾ എന്ന് എ.ആർ വിശേഷിപ്പിക്കുന്നത്❓ (a) എഴുത്തച്ഛൻ (b) ചെറുശ്ശേരി (C) പൂന്താനം ✅A
6⃣ കരിന്ത മിഴ് കാലത്തെ കൃതി എന്ന് എ.ആർ കണക്കാക്കുന്നത്❓ (a) വൈശിക തന്ത്രം (b) രാമചരിതം (C) ചന്ദ്രോത്സവം ✅B
7⃣ വായിൽ നിന്ന് പുറപ്പെടുന്ന ഒറ്റ ധ്വനിക്കുള്ള പേര്❓ (a) സ്വനി മം (b) അക്ഷരം (c) വർണ്ണം ✅C
8⃣ സ്വരവും സ്വരം ചേർന്ന വ്യഞ്ജനവും എത് പേരിൽ അറിയപ്പെടുന്നു.❓ (a) അക്ഷരം (b) സ്വനി മം (c) രൂപി മം ✅A
9⃣ ശ്രുതി ഭേദങ്ങളിൽ ശ്വാസത്തെ പുറത്തേക്ക് വിടുന്നതിന്റെ മാതിരി ഭേദം❓ (a) മാർഗ്ഗഭേദം (b) അനുപ്രദാനം (c) സംസർഗ്ഗം ✅B
1⃣0⃣ അനുനാസികങ്ങൾക്ക് അടിസ്ഥാനമായ ശ്രുതി ഭേദം ❓ (a) ക ര ണ വിഭ്രമം ( b) പരിണാമം ( c) മാര ഗ്ഗഭേദം ✅C
1⃣1⃣ ഹ്രസ്വ ദീർഘ ഭേദത്തിന് അടിസ്ഥാനമായ ശ്രുതി ഭേദം❓ (a) സ്ഥാനഭേദം (b) പരിണാമം (c) മാർഗ്ഗഭേദം ✅C
1⃣2⃣ സ്വര വ്യഞ്ജനങ്ങൾക്കിടയിൽ ഉച്ചാരണം വരുന്ന വർണ്ണങ്ങൾ❓ ' (a) മാധ്യമങ്ങൾ ( b) ഊഷ്മാക്കൾ (C) ശ്വാസികൾ ✅A 
13. ശരിയല്ലാത്ത പ്രയോഗമേത്?
(A) സമ്മേളനത്തിന് മുന്നൂറോളം പേർ ഉണ്ടായിരുന്നു (B) സമ്മേളനത്തിൽ ഏകദേശം മുന്നൂറോളം പേർ ഉണ്ടായിരുന്നു ✅ (C) സമ്മേളനത്തിൽ ഏകദേശം മുന്നൂറുപേർ ഉണ്ടായിരുന്നു (D) സമ്മേളനത്തിന് മുന്നൂറുപേർ ഉണ്ടായിരുന്നു
14. പെറ്റ + അമ്മ = പെറ്റമ്മ എന്നത് ഏത് സന്ധിക്ക് ഉദാഹരണമാണ്?
(A) ദ്വിത്വം (B) ആഗമം (C) ലോപം ✅ (D) ആദേശം
15. 'കാടുകാട്ടുക' എന്ന ശൈലിയുടെ അര്‍ഥമെന്ത്?
(A) കാടിനെ കാട്ടിക്കൊടുക്കുക (B) കാടത്തരം കാട്ടുക (C) ഗോഷ്ടികള് കാട്ടുക ✅ (D) അനുസരണയില്ലായ്മ കാട്ടുക
16. ശൃംഖല ചങ്ങലയായും കൃഷ്ണൻ കണ്ണനായും മാറാർ വ്യാകരണ പരിണാമമാണ്?
(A) തത്സമം (B) തത്ഭവം ✅ (C) ആഭ്യന്തരപദം (D) ബാഹ്യ പദങ്ങൾ
17. കടങ്കഥ എന്ന പദം പിരിച്ചെഴുതുന്നത്?
(A) കട+ കഥ (B) കടം + കഥ ✅ (C) കട+ങ്കഥ (D) കടം +ങ്കഥ
18. ശരിയായ ചിഹ്നം ചേർത്ത് വാക്യം ഏത്?
(A) വിലപ്പെട്ടതെല്ലാം; പണം; സ്വർണം; ടി.വി; അവർ കൊണ്ടു പോയി. (B) വിലപ്പെട്ടതെല്ലാം - പണം; സ്വർണം; ടി.വി - അവർ കൊണ്ടു പോയി. ✅ (C) വിലപ്പെട്ടതെല്ലാം; പണം; സ്വർണം; ടി.വി അവർ കൊണ്ടു പോയി. (D) വിലപ്പെട്ടതെല്ലാം? പണം; സ്വർണം; ടി.വി; അവർ കൊണ്ടു പോയി.
19. " നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് " ആരുടെ വരികൾ?
(A) സച്ചിദാനന്ദൻ (B) കക്കാട് (C) കടമ്മനിട്ട ✅ (D) അയ്യപ്പപ്പണിക്കർ
20. സാക്ഷി എന്ന കാരകം അർത്ഥം വരുന്ന വിഭക്തി?
(A) സംയോജിക ✅ (B) ആധാരിക (C) പ്രയോജിക (D) പ്രതിഗ്രാഹിക
21. "അവൾ ഉറങ്ങുന്നു " ഇതിൽ 'ഉറങ്ങുന്നു ' എന്നത്?
(A) അകർമ്മകം ✅ (B) സകർമ്മകം (C) കാരിതം (D) പ്രയോജകം
22. ശരിയായ പ്രയോഗമേത്?
(A) രാജനൊ രമണനൊ (B) ഞാനൊ നീയൊ (C) അതോ ഇതോ ✅ (D) എഴുതുകയൊ വായിക്കുകയൊ
23. ഇല്ലെന്ന് - ഏത് സന്ധിക്ക് ഉദാഹരണം?
(A) ആഗമ സന്ധി (B) ആദേശ സന്ധി (C) ദിത്വ സന്ധി (D) ലോപ സന്ധി ✅
24. "ഉമ്മാച്ചു" എന്ന പ്രശസ്ത നോവലിന്‍റെ കര്‍ത്താവാര്?
(A) എം.ടി. വാസുദേവന്‍നായര്‍ (B) പി.സി. കുട്ടികൃഷ്ണന്‍ ✅ (C) പി. കേശവദേവ്‌ (D) സി. രാധാകൃഷ്ണന്‍
25. 'Girls eat ice cream' ഈ വാക്യത്തിന്‍റെ ഏറ്റവും ഉചിതമായ തർജ്ജമ ഏത്?
(A) പെൺകുട്ടികൾ ഐസ്ക്രീം തിന്നു (B) പെൺകുട്ടികൾ ഐസ്ക്രീം തിന്നും (C) പെൺകുട്ടികൾ ഐസ്ക്രീം തിന്നുന്നു ✅ (D) പെൺകുട്ടികളാണ് ഐസ്ക്രീം തിന്നുന്നത്
26. മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാവ് തുടങ്ങിയവരുടെ കൊട്ടാരം കവിയായിരുന്ന വ്യക്തി?
(A) കുഞ്ചന്‍ നമ്പ്യാര്‍ ✅ (B) ചെറുശ്ശേരി (C) കുമാരനാശാന്‍ (D) എഴുത്തച്ഛന്‍
27. അത്യന്തം എന്ന പദം പിരിച്ചാൽ?
(A) അത്യ+ അന്തം (B) അതി+ അന്തം ✅ (C) അതി+ യന്തം (D) അത്യ+ യന്തം 
28.അവൻ എന്ന പദം പിരിച്ചെഴുതുന്നത് ?*
(A) അ + വൻ (B) അവ + വൻ (C) അ + അൻ ✅ (D) അവ + അൻ
29.കൗരവപ്പട' സമാസമേത് ?*
(A) ഉപമിത സമാസം (B) മദ്ധ്യമപദലോപി തൽപുരുഷൻ (C) രൂപക സമാസം (D) തത്പുരുഷൻ ✅
30.Fruit of the forbidden tree given mortal taste: എന്നതിന്റെ മലയാള പരിഭാഷ?*
(A) വിലക്കപ്പെട്ട കനിയുടെ സ്വാദ് അമൂല്യമാണ്  (B) സ്വാദുള്ള കനികള് വിലക്കപ്പെട്ടവയാണ്
(C) അമൂല്യമായ കനികള് സ്വാദുള്ളവയാണ്
(D) വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ് ✅
31.ഭരതാക്ഷമേ നിൻ പെണ്മക്കളടുക്കളകാരികൾ വീടാം കൂട്ടിൽ കുടുങ്ങും താത്തമ്മകൾ.
ആരുടേതാണ് ഈ വരികൾ?*
(A) കുഞ്ചൻ നമ്പ്യാർ (B) ഉള്ളൂർ ✅ (C) കുമാരനാശാൻ (D) ചെറുശ്ശേരി
32.ധൂമപടലം വിഗ്രഹിക്കുബോൾ?*
a) ധൂമത്തിലെ പടലം b) ധൂമവും പടലവും c) ധൂമം എന്ന പടലം d) ധൂമത്തിന്റെ പടലം ✅
33."മരുഭൂമികൾ ഉണ്ടാകുന്നത്" എന്ന കൃതി രചിച്ചത്‌?*
(A) മലയാറ്റൂർ (B) സുഗതകുമാരി  (C) ആനന്ദ് ✅ (D) ശ്രീരാമ
34.'സേതു' ഏതു കൃതിയിലെ കഥാപാത്രമാണ്?*
(A) അസുരവിത്ത് (B) കാലം ✅ (C) നാലുകെട്ട് (D) മഞ്
35.ശരിയായ രൂപമേത് ?*
(A) നിശ്ചിതം ✅ (B) നിച്ഛിതം (C) നിശ്ചിദം (D) നിശ്ചിധം
36.ശരിയായ  വാക്യം ഏത്?*
(A) അധ്യാപകൻ തെറ്റ് ചെയ്തതിനു വിദ്യാർത്ഥിയെ ശിക്ഷിച്ചു (B) മാല ലീലയ്ക്കോ അല്ലെങ്കിൽ  ലതയ്ക്കോ കൊടുക്കണം (C) ആനി എല്ലാ ഞായറാഴ്ച്ചയും പള്ളിയിൽ പോകാറുണ്ട് ✅ (D) യുധിഷ്ഠിരൻ ജേഷ്ഠനും അനുജൻ ഭീമനുമാണ്
37."പതിനൊന്നാം മണിക്കൂർ" എന്ന് അർത്ഥം വരുന്ന ശൈലിയേത്?*
(A) യാത്രായാവുക (B) അവസാനിപ്പിക്കുക (C) അവസാനം കാണാം  (D) ഒടുവിലത്തെ സമയം ✅
38.ക്രിയാധാതു വിധി, ശീലം മുതലായ വിശേഷാർഥങ്ങളെ കാണിക്കുന്നതാണ്?*
A.നിർദ്ദേശകപ്രകാരം B.നിയോജകപ്രകാരം C. വിധായക പ്രകാരം ✅ D.അനുജ്ഞായക പ്രകാരം
39.മാസപ്പടി മാതുപ്പിള്ള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്?*
A.വേളൂർ കൃഷ്ണൻകുട്ടി ✅ B. ചന്തുമേനോൻ C.തകഴി D. കേശവദേവ്
40.കേരള ഏലിയറ്റ് ആര്?* A.ഓ.എൻ.വി കുറുപ്പ് B. ഇടശ്ശേരി C. എൻ.എൻ.കക്കാട് ✅ D.കടമ്മനിട്ട
41. വന്ന ഉടനെ വീണുപോയി എന്ന വാക്യത്തിലെ അനുപ്രയോഗം ഏത്?*
A. വന്ന B. ഉടനെ C. വീണു D. പോയി✅
42.ഭിഷാർഥി - ഏത് സമാസത്തിന് ഉദാഹരണമാണ്?*
(A) ബഹുവ്രീഹി ✅ (B) നിത്യ സമാസം (C) ദ്വന്ദ്വ സമാസം (D) ദ്വിഗു
43.കാണുന്നവൻ എന്ന പദത്തിലെ കാണുന്ന എന്നത് എന്തിനെ കുറിക്കുന്നു?*
(A) പേരച്ചം ✅ (B) വിനയെച്ചം (C) മുറ്റുവിന (D) ഭേദകം
44.മലയാള കഥാസാഹിത്യത്തിന്റെ ജനയിതാവ് ആര്?*
A. തുഞ്ചത്ത് എഴുത്തച്ഛൻ B. വെങ്ങയിൽ കുഞ്ഞിരാമൻ നായർ C. മൂർക്കൊത്ത് കുമാരൻ ✅ D.എം.കെ.മേനോൻ
45.താഴെ പറയുന്നവയിൽ ഗതി ഏത് ?*
A.ഉം B.ഓ C.ഊടെ ✅ D.കേട്ടു
46.സൂര്യന് എന്ന പദത്തിലെ വിഭക്തിയേത്?* A. നിർദേശിക B. ആധാരിക C. പ്രതിഗ്രാഹിക D.ഉദ്ദേശിക✅
47.ചുട്ടെഴുത്തിൽപെടാത്തത് ഏത്?*
A. അ B. ഒ✅ C. ഇ D. എ
48 .പ്രയോജക ക്രിയയ്ക്ക് ഉദാഹരണമേത്?* (A) തീറ്റുക ✅ (B) കളിക്കുക (C) തിളയ്ക്കുക (D) ഒളിക്കുക
49 . ശരിയായ വാക്യമേത്?* (A) നാളെയോ അഥവാ മറ്റന്നാളോ നമുക്ക് കാണാം (B) നാളെയോ അഥവാ മറ്റന്നാളോ നമ്മൾ കാണും (C) നാളെയോ മറ്റന്നാളോ നമുക്കു തമ്മിൽ കാണാം ✅ (D) നാളെയോ മറ്റന്നാളോ നമുക്ക് തമ്മിൽ പരസ്പരം കാണാം
50. He washed his hands of the charges of bribery -തർജ്ജമ ചെയ്യുക?*  (A) കൈക്കൂലി പിടിച്ചപ്പോൾ അവൻ കൈ കഴുകി (B) കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ നിന്നും അവൻ പിൻവലിഞ്ഞു ✅ (C) കൈക്കൂലി വാങ്ങിയപ്പോൾ അവൻ കയ്യോടെ പിടിക്കപ്പെട്ടു (D) കൈക്കൂലി പിടിക്കപ്പെട്ടപ്പോൾ അവൻ നിഷേധിച്ചു

No comments:

Post a Comment