Saturday, 1 June 2019

മധുരം മലയാളം* *ചോദ്യങ്ങൾ 1/6/19 answer key

No photo description available.


1. വിപരീതപദം എഴുതുക-അച്ഛം?*
   (A) അനുച്ഛം
   (B) അപച്ഛം
   (C) നച്ഛം
   (D) അനച്ഛം☑
*2. ഭൂമി എന്ന് അർഥം വരാത്ത പദം?*
   (A) ധരണി
   (B) മേദിനി
   (C) അവനി
   (D) തരണി☑
*3. എൻ മക ജെ എന്ന നോവലിന്റെ  കർത്താവ്?*
(A) സക്കറിയ
(B) എം മുകുന്ദൻ
(C) സേതു
(D) അംബികാസുതൻ മങ്ങാട്☑

*4. 2012-ൽ സച്ചിദാനന്ദൻ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി?*
(A) ഒരു കുരുവിയുടെ പതനം
(B) മരുഭൂമികൾ ഉണ്ടാകുന്നത്
(C) മറന്നുവെച്ച വസ്തുക്കൾ☑
(D) കണ്ണുനീർത്തുള്ളി
*5. കിണറ്റിലെ തവള എന്ന ശൈലിയുടെ അർഥം?*
   (A) ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി☑
   (B) ഒഴിയാബാധക്കാരനായ ഉപദ്രവകാരി
   (C) പരിചയസമ്പന്നൻ
   (D) കുഴപ്പക്കാരൻ
*6. പൗരൻ എന്ന പദത്തിന്റെ സ്ത്രീലിംഗപദം?*
   (A) പുരന്ധ്രി☑
   (B) പൗത്രി
   (C) പൗരസി
   (D) പൗരിണി
*7. പ്രഥമ എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ചതാർക്ക്?*
(A) ബാലാമണിയമ്മ
(B) വള്ളത്തോൾ
(C) ഒളപ്പമണ്ണ
(D) ശൂരനാട് കുഞ്ഞൻപിള്ള☑
*8. ഈരേഴ് എന്ന പദത്തിൽ ഉൾച്ചേർന്നിരിക്കുന്ന ഭേദകം ഏത് വിഭാഗത്തിൽപ്പെടുന്നു?*
  (A) സാംഖ്യം☑
   (B) ശുദ്ധം
   (C) സർവ്വനാമികം
   (D) പരിമാണികം
*9. History is the essence of innumerable biographies - തർജ്ജമ ചെയ്യുക?*
   (A) അനേകം ജീവചരിത്രങ്ങളുടെ സാരംഗമാണ് ചരിത്രം☑
   (B) അനേകം ജീവചരിത്രങ്ങളുടെ സംയോഗമാണ് ചരിത്രം
   (C) അനേകം ജീവചരിത്രങ്ങളുടെ സമാഹാരമാണ് ചരിത്രം
   (D) അനേകം ആത്മകഥകളുടെ സമാഹാരമാണ് ചരിത്രം
*10. "തോന്ന്യാക്ഷരങ്ങള്‍" എന്ന കൃതി രചിച്ചത്‌?*
  (A) ഒ.എന്‍.വി.കുറുപ്പ്‌☑
   (B) സുഗതകുമാരി
   (C) കാക്കനാടന്‍
   (D) ശ്രീരാമന്‍
*11. താഴെ പറയുന്നവയിൽ ശബ്ദം എന്നർത്ഥം വരുന്ന പദം?*
   (A) ആലയം
   (B) ആമയം
   (C) ആരവം☑
   (D) ആതപം
*12. നിഖിലം പര്യായമല്ലാത്തത്?*
   (A) സമസ്തം
   (B) സർവം
   (C) അഖിലം
   (D) ഉപലം☑
*13. One who is driven to the wall - എന്നതിന്റെ  ശരിയായ അർത്ഥം?*
   (A) ഓടിപ്പോയവൻ
   (B) ഓടിച്ചവൻ
   (C) ഗതികെട്ടവൻ☑
   (D) മിടുക്കൻ
*14. Put out the lamp - എന്നതിന്റെ ശരിയായ തർജ്ജമ ഏത്?*
   (A) അവൻ വിളക്ക് തെളിയിച്ചു
   (B) അവൻ വിളക്ക് വെളിയിൽ വച്ചു
   (C) അവൻ വിളക്ക് പുറത്തെറിഞ്ഞു
   (D) അവൻ വിളക്കണച്ചു☑
*15. ശരിയായ പദം ഏത്?*
   (A) ഭ്രഷ്ഠ്
   (B) ഭ്രഷ്ട്☑
   (C) ഭൃഷ്ട്
   (D) ഭൃഷ്ഠ്
*16. കുഞ്ഞേനാച്ചൻ എന്ന കഥാപാത്രം എത് കൃതിയിലെയാണ്?*
   (A) നാലുകെട്ട്
   (B) പാത്തുമ്മയുടെ ആട്
   (C) മഞ്ഞ്
   (D) അരനാഴികനേരം☑
*17. "കുഴി വെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേയ്ക്ക് നമ്മൾ " ആരുടെ വരികൾ?*
   (A) വൈലോപ്പിള്ളി
   (B) ഇടശ്ശേരി☑
   (C) ഉള്ളൂർ
   (D) വള്ളത്തോൾ
*18. Birds of the same feathers flock together - ശൈലിയുടെ ശരിയായ വിവർത്തനം എഴുതുക?*
   (A) ഒരു പോലുള്ള പക്ഷികൾ ഒന്നിച്ച് പറക്കും
   (B) ഒരേ തൂവൽ പക്ഷികൾ ഒന്നിച്ച് പറക്കും☑
   (C) തൂവലുകൾ ഒതുക്കി പറക്കും
   (D) പറക്കുന്ന പക്ഷികൾ ഒരേ തൂവലുകൾ ഉള്ളവയാണ്
*19. ശരിയായ വാക്ക് ഏത്?*
   (A) അസ്ഥമയം
   (B) അസ്ഥിവാരം
   (C) അസ്തമനം
   (D) അസ്തിവാരം ☑
*20. വാഴയില എന്ന പദം ഏത് സന്ധിക്കുദാഹരണം?*
   (A) ആഗമ സന്ധി ☑
   (B) ആദേശ സന്ധി
   (C) സ്വര സന്ധി
   (D) ലോപ സന്ധി
 21 *പഞ്ചവാദ്യത്തില്‍ ശംഖ് ഉള്‍പ്പെടെ എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്?*
(A) അഞ്ച്‌
(B) നാല്‌
(C) ഏഴ്‌
(D) ആറ്‌ ✅
22 *Forbidden fruit - ഇതിനു സമാനമായ ഭാഷാ പ്രയോഗം?*
(A) മറച്ചു വച്ച കനി
(B) വിലക്കപ്പെട്ട കനി ✅
(C) മധുരിക്കുന്ന കനി
(D) കിട്ടാക്കനി പുളിക്കും
23 *താഴെ പറയുന്നവയിൽ പ്രയോജക പ്രകൃതിക്ക് ഉദാഹരണമേത്?*
(A) കേൾപ്പിക്കുന്നു ✅
(B) ചിരിക്കുന്നു
(C) നടക്കുന്നു
(D) കളിക്കുന്നു
24 *"നീലക്കുറിഞ്ഞി " സമാസമേത്?*
(A) കർമധരേയൻ ✅
(B) ദ്വന്ദ സമാസം
(C) ബഹുവ്രീഹി
(D) ദ്വിഗു
25 *താഴെകൊടുത്തിരിക്കുന്ന വാക്കുകളില് കൃത്തിന് ഉദാഹരണം.?*
(A) ബുദ്ധിമാന്
(B) മൃദുത്വം
(C) വൈയാകരണന്
(D) ദര്ശനം ✅
26 *വൈശാഖൻ എന്ന തൂലികാനാമം ആരുടെ?*
(A) വി കെ ഗോവിന്ദൻ കുട്ടി മേനോൻ
(B) എം കെ മേനോൻ
(C) പി സി ഗോപാലൻ
(D) എം കെ ഗോപിനാഥൻ നായർ ✅
27 *തെറ്റായ പ്രയോഗമേത്?*
(A) ഓരോ തിങ്കളാഴ്ച തോറും വ്രതം നോൽക്കും ✅
(B) ഓരോ തിങ്കളാഴ്ചയും വ്രതം നോൽക്കുന്നു
(C) തിങ്കളാഴ്ച തോറുമാണ് വ്രതം നോൽക്കുന്നത്
(D) തിങ്കളാഴ്ച തോറും വ്രതം നോൽക്കുന്നു
28 *വെൺ+ ചാമരം = വെഞ്ചാമരം - സന്ധിയേത്?*
(A) ലോപം
(B) ആദേശം ✅
(C) ദ്വിത്വം
(D) ആഗമം
29 *ശക്തിയുടെ കവി എന്ന പേരിൽ അറിയപ്പെടുന്ന മലയാള കവി?*
(A) വൈലോപ്പിള്ളി
(B) ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ ✅
(C) ചങ്ങമ്പുഴ
(D) ഒ എൻ വി കുറുപ്പ്
30 *ബഹു വചനം ഏത്?*
(A) അമ്മമാർ ✅
(B) കുട്ടി
(C) പുസ്തകം
(D) മരം
31 *മണ്ഡൂകം എന്ന വാക്കിനർത്ഥം?*
(A) കിണർ
(B) തവള ✅
(C) പാമ്പ്
(D) അലസൻ
32 *It is better to die like a lion than to live like an ass - സമാനമായ പഴഞ്ചൊല്ല് ഏത്?*
(A) ഒരു സിംഹമായി ജീവിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത്
(B) ഒരു സിംഹം മരിക്കുന്നതിനേക്കാൾ നല്ലത് ഒരു കഴുത മരിക്കുന്നതാണ്
(C) ഒരു സിംഹമായി മരിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത് ✅
(D) ഒരു സിംഹം മരിക്കുന്നതിലും വേഗത്തിൽ കഴുത മരിക്കുന്നു
33 *ശരിയായ വാക്യം ഏത്?*
(A) അവൻ അമ്പലത്തിനു ചുറ്റും പ്രദക്ഷിണം വച്ചു
(B) തുലാഭാരത്തിനായി നൂറു തേങ്ങകൾ എത്തിച്ചു
(C) നീയിങ്ങനെ ചിന്തിച്ചു പോയാൽ ഞാൻ എന്തു ചെയ്യാനാണ് ✅
(D) ഇന്നും നമ്മുടെ നാട്ടിൽ സർവ്വത്ര അഴിമതിയാണ്
34 *കൊട്ടാരക്കര തമ്പുരാൻ തുടക്കം കുറിച്ച സാഹിത്യ പ്രസ്ഥാനം?*
(A) ആട്ടക്കഥാ പ്രസ്ഥാനം ✅
(B) വഞ്ചിപ്പാട്ട്
(C) ഗാഥാ പ്രസ്ഥാനം
(D) പച്ച മലയാള പ്രസ്ഥാനം
35 *രൂപക സമാസത്തിനുദാഹരണം?*
(A) അടിമലർ ✅
(B) നാന്മുഖൻ
(C) പൂനിലാവ്
(D) മന്നവ നിയോഗം
36 *പഞ്ചായത്ത് എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്?*
(A) ഹിന്ദി ✅
(B) ഗ്രീക്ക്
(C) സുറിയാനി
(D) പ്രാകൃതം
37 *"ഏക കാര്യ മഥവാ ബഹുഥമാം ഏക ഹേതു ബഹു കാര്യകാരിയാം" ഈ വരികളുടെ അർത്ഥം?*
(A) ഒരു കാര്യം പല കാരണങ്ങളെ ഉണ്ടാക്കുന്നു
(B) ഒരു കാരണം പല കാര്യങ്ങളെയുണ്ടാക്കുന്നു
(C) കാര്യ കാരണങ്ങൾ പലവിധത്തിലുണ്ടാകുന്നു
(D) ഒരു കാര്യം പല കാരണങ്ങളിൽ നിന്നുണ്ടാകുന്നു; ഒരു കാരണം പല കാര്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു ✅
38 *His marriage was the turning point in his life - ശരിയായ വിവർത്തനം?*
(A) വിവാഹം അവന്‍റെ ജീവിതത്തിലെ നിർണായക നിമിഷമായിരുന്നു
(B) അവന്‍റെ വിവാഹം ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായി
(C) അവന്‍റെ വിവാഹം അവന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ✅
(D) വിവാഹം അവനെ ജീവതത്തിൽ താൽപര്യമുള്ളവനാക്കി മാറ്റി
39 *ഒരു പദം ആവർത്തിക്കുന്നത് വഴി അർഥ വ്യത്യാസമുണ്ടാക്കുന്ന അലങ്കാരം?*
(A) യമകം
(B) അനുപ്രാസം
(C) ശ്ലേഷം ✅
(D) ദ്വിതീയാക്ഷര പ്രാസം
40 *അവിടം എന്ന പദത്തില് ഉള്ച്ചേര്ന്നിരിക്കുന്ന ഭേദകം ഏതുവിഭാഗത്തില് പെടുന്നു?*
(A) ശുദ്ധം
(B) വിഭാവകം
(C) സാംഖ്യം
(D) സാർവ്വനാമികം ✅
41 *ത്രിമൂർത്തികൾ ഏത് സമാസത്തിന് ഉദാഹരണമാണ്?*
(A) ദ്വിഗു ✅
(B) മധ്യമപദലോപി
(C) അവ്യയീഭാവൻ
(D) കർമ്മധാരയൻ
42 *താഴെപ്പറയുന്നവയിൽ ഏത് കൃതിക്കാണ് സുഗതകുമാരിക്ക് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്?*
(A) രാത്രിമഴ
(B) അമ്പലമണി
(C) പാതിരാപ്പൂക്കൾ ✅
(D) പാവം മാനവഹൃദയം
43 *സംഘകാലഘട്ടത്തില്‍ രചിക്കപ്പെട്ട, കുടുംബ ബന്ധത്തെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന കൃതി ഏത്?*
(A) ചിലപ്പതികാരം
(B) അകനാനൂര്‍ ✅
(C) പുറനാനൂര്‍
(D) എട്ടുതോകൈ
44 *ഭഗീരഥപ്രയത്നം - അർഥമെന്ത്?*
(A) തന്ത്രപരമായ നീക്കം
(B) കാര്യക്ഷമമല്ലാത്ത ജോലി
(C) കഠിനമായ പ്രവൃത്തി ✅
(D) അലസമായ പ്രയത്നം
45 *വിഭക്തിപ്രത്യയം ചേരാത്ത പദപ്രയോഗം?*
(A) സന്ധി
(B) സമാസം ✅
(C) യമകം
(D) കൂട്ടക്ഷരം
46 *Examination of witness -ശരിയായ വിവർത്തനം?*
(A) സാക്ഷി പരിശോധന
(B) സാക്ഷി പരീക്ഷ
(C) സാക്ഷി വിസ്താരം ✅
(D) പരീക്ഷാ സാക്ഷി
47. ശതകം ചൊല്ലിക്കുക എന്ന ശൈലിയുടെ അർത്ഥം?*
(A) വിഷമിപ്പിക്കുക ✅
(B) ചതിക്കുക
(C) തെറ്റിദ്ധരിപ്പിക്കുക
(D) ഉന്മൂലനാശം വരുത്തുക
48 .കാടിന്റെ മക്കൾ എന്നതിലെ സമാസം❓
(a) ദ്വന്ദ്വ സ മാസം
( b) ബഹുവ്രീഹി
(c) കമ്മധാരയൻ
(d) ?തത്പുരഷൻ✅
49 .അമ്മുലു എന്ന കഥാപാത്രം ഏത് കൃതിയിലാണ്
(a) കടൽത്തീരത്ത്
(B) ?വേരുകൾ✅
(C) ഇന്ദുലേഖ
(d) രാമരാജ ബഹദൂർ
50 .അക്ഷരം ഉച്ചരിക്കാൻ എടുക്കുന്ന സമയം❓
(a) ലഘു
( b) ഗുരു
(c) ?മാത്ര✅
(d) ഛന്ദസ്

No comments:

Post a Comment