Friday, 11 May 2018

⏩ ? മനുഷ്യശരീരം - രക്തം ( BLOOD )

 
  • പ്രിയ കൂട്ടുകാരെ ജനറല്‍ സയന്‍സില്‍ നിന്നും പരീക്ഷയ്ക്ക് ചോദൃങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. വലിയ സബ്ജക്ടാണിത്.

  •  ഇന്നു ജീവശാസ്ത്രത്തിലെ മനുഷ്യശരീരം എന്ന വിഷയത്തില്‍ ജീവന്റെ നദി എന്നറിയപ്പെടുന്ന രക്തം എന്ന വിഷയത്തെക്കുറിച്ച് ഒരെത്തിനോട്ടം. അറിയാവുന്നവര്‍ ഓര്‍മ്മ പുതുക്കുക. അറിയാത്ത കൂട്ടുകാര്‍ ക്ഷമയോടെ പഠിച്ചെടുക്കുക.

രക്തം

- രക്തത്തെക്കുറിച്ചുള്ള പഠനം - ഹെമറ്റോളജി
- രക്ത സമ്മര്‍ദ്ദം അളക്കാനുള്ള ഉപകരണം - സ്ഫിഗ്മോ മാനോമീറ്റര്‍
- രക്തത്തിലെ വര്‍ണ്ണകം - ഹീമോ ഗ്ലോബിന്‍
- രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന രക്താണുക്കള്‍ - പ്ലേറ്റ്ലറ്റുകള്‍
 രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍- വിറ്റാമിന്‍ കെ
- രക്തം കട്ടപിടിക്കാന്‍ ആവശ്യമായ മൂലകം - കാല്‍സ്യം
- രക്തം ദാനം ചെയ്യുന്പോള്‍ ഒരാളില്‍ നിന്നെടുക്കുന്ന രക്തത്തിന്റെ അളവ് - 300 മി.ലി.
- മനുഷ്യനില്‍ എത്ര രക്തഗ്രൂപ്പുകളുണ്ട്  - 4 (എ, ബി, എബി, ഒ)
- രക്തഗ്രൂപ്പുകള്‍ കണ്ടുപിടിച്ചത് - കാള്‍ ലാന്റ്സ്റ്റയിനര്‍
- സാര്‍വീക ദാതാവ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് - ഒ ഗ്രൂപ്പ്
- സാര്‍വീക സ്വീകര്‍ത്താവ് - എബി ഗ്രൂപ്പ്
- അരുണ രക്താണുക്കളുടെ ആയുര്‍ദൈര്‍ഘ്യം - 120 ദിവസം
- ശ്വേത രക്താണുക്കളുടെ ആയുര്‍ദൈര്‍ഘ്യം - 13-20 ദിവസം
- ഹീമോഗ്ലോബിന്റെ അളവു കുറഞ്ഞാലുണ്ടാകുന്ന രോഗം  - അനീമിയ
- ശരീരത്തില്‍ എവിടെയാണ് അരുണ രക്താണുക്കളും പ്ലേറ്റ്ലറ്റുകളും ഉണ്ടാകുന്നത് - അസ്ഥി മജ്ജയില്‍
- രക്തപര്യയന വ്യവസ്ഥ കണ്ടുപിടിച്ചത് - വില്യം ഹാര്‍വി
- രക്തത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര - ഗ്ലൂക്കോസ്
- രക്തത്തില്‍ എത്ര ശതമാനം പ്ലാസ്മ ഉണ്ട് - 55 ശതമാനം
- അരുണ രക്താണുക്കള്‍ക്ക് ചുവപ്പ് നിറം നല്‍കുന്നത് - ഹീമോഗ്ലോബിന്‍
- മനുഷ്യരക്തത്തിന്റെ പി.എച്ച്. മൂല്യം  - 7.34
- രക്തം കട്ടപിടിക്കാത്ത അവസ്ഥ - ഹീമോഫീലിയ (ക്രിസ്തുമസ് രോഗമെന്നും രാജകീയ രോഗമെന്നും അറിയപ്പെടുന്നു)
- മനുഷ്യശരീരത്തില്‍ ഓക്സിജന്‍ വഹിച്ചു കൊണ്ടുപോകുന്ന ഘടകം - ഹീമോ ഗ്ലോബിന്‍
- ഹീമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം - ഇരുന്പ് 

No comments:

Post a Comment