Tuesday, 27 March 2018

⏩ DATE കിട്ടിയാല്‍ ദിവസം എങ്ങനെ കണ്ടു പിടിക്കാം


     


 1986 ഫെബ്രുവരി 04  ഇതു ദിവസമായിരിക്കും എന്ന് എങ്ങനെ കണ്ടു പിടിക്കും ?
    സംഭവം വളരെ സിമ്പിള്‍ ആണ്  എനിക്ക് ജ്യോതിഷം ഒന്നും അറിയില്ലാട്ടോ 

    1986 ഫെബ്രുവരി 04

  • ഇവിടെ വര്ഷം 1986  മാസം FEBRUARY ദിവസം 04
          തന്നിരിക്കുന്ന വര്‍ഷത്തില്‍ നിന്നും 1 കുറയ്ക്കുക  1986 - 1 = 1985
   കിട്ടിയ ഉത്തരത്തിനെ 4 കൊണ്ട് ഹരിക്കുക  
                            1985 / 4 = 496.25 ( ഇവിടെ ശിഷ്ടം കളഞ്ഞേക്ക് )  = 496
   തന്നിരിക്കുന്ന വര്‍ഷത്തോടൊപ്പം  ഇത് കൂട്ടുക  ( 1986 + 496 ) = 2482 
   ഇപ്പോള്‍ കിട്ടിയ ഉത്തരവും ജനുവരി 01 മുതല്‍ ഫെബ്രുവരി  04 വരെയുള്ള ദിവസങ്ങളും കൂട്ടുക 

അതായത് 

2482 + 31 ( ജനുവരി 31 ദിവസം ) + 4 (നമുക്ക് വേണ്ട ഡേറ്റ് ) = 2517

ഇപ്പോള്‍ കിട്ടിയ ഉത്തരത്തിനെ 7 കൊണ്ട് ഹരിക്കുക 
2517 ÷ 7 = ഇപ്പോള്‍ ഉത്തരം 359 ശിഷ്ടം 4 കിട്ടും ( ഉത്തരം മറന്നേക്കു ശിഷ്ടം മാത്രം മതി നമുക്ക്  )
ശിഷ്ടം = 4 
ഇനി താഴെ കാണിച്ചിരിക്കുന്ന ചാര്‍ട്ട് പ്രകാരം ദിവസം നിര്‍ണയിക്കാം
  ( ദിവസം കിഋ കൃത്യമായിരിക്കും ചെയ്തതൊക്കെ ശരിയനെങ്ങില്‍ ) 

0വെള്ളി 
1ശനി
2ഞായര്‍ 
3തിങ്ങള്‍
4ചൊവ്വ 
5ബുധന്‍ 
6വ്യാഴം 

ഇവിടെ ശിഷ്ടം 4 ആയതിനാല്‍ 04 ഫെബ്രുവരി 1986 ചൊവ്വാഴ്ചയായിരിക്കും 
മനസ്സിലായോ എങ്ങനെയനെന്ന്‍ 
മനസ്സിലായെങ്കില്‍ നിങ്ങളുടെ ഡേറ്റ് ഓഫ് ബര്‍ത്ത് തന്നെ ആദ്യം ശ്രമിച്ചുനോക്ക് 

 നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കമന്റ്‌ ചെയ്യാന്‍ മറക്കരുത് 

No comments:

Post a Comment