Sunday, 18 March 2018

പി എസ് സി പരീക്ഷയിലെ പൊതുവിഞ്ജാനം

ഭാരത്മാതാ എന്ന പേരിൽ നാടകമെഴുതിയ ദേശാഭിമാനിയാര്?
✅കിരൺചന്ദ്രബാനർജി.
🌏ഇന്ത്യയിലെ ഏത് സായുധ സേനാ വിഭാഗത്തിന്റ്റെ പൊതുപരിപാടികളാണ് ” ഭാരത് മാതാ കീ ജയ്” മുദ്രാവാക്യത്തോടെ അവസാനിക്കുന്നത്?
✅കരസേന.
🌏ഏതു രാജ്യത്തെ സർക്കാരിനെ പ്രതിനിധാനം ചെയ്യുന്നതാണ് ‘അങ്കിൾ സാം’?
✅യു.എസ്.എ.
🌏 ‘അങ്കിൾ സാം’എന്ന പ്രയോഗത്തിൻറ്റെ ഉപജ്ഞാതാവ്?
✅സാമുവൽ വിൽസൺ
🌏ഏതു രാജ്യക്കാരാണ് യാങ്കികൾ എന്നറിയപ്പെടുന്നത്?
✅അമേരിക്കക്കാർ
🌏ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് ജോൺബുൾ?
✅ഗ്രേറ്റ് ബ്രിട്ടൻ
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് ‘ലിറ്റിൽ ബോയ് ഫ്രംമാൻലി’?
✅ഓസ്ട്രേലിയ
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് ‘ബംഗ്ലാ മാ’?
✅ബംഗ്ലാദേശ്.
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് ‘മരിയാനെ’?
✅ഫ്രാൻസ്.
🌏ദി മെർലിയോൺ എന്നറിയപ്പെടുന്ന ശില്പം ഏതു രാജ്യത്തിൻറ്റെ ദേശീയ പ്രതീകമാണ്?
✅സിംഗപൂർ
🌏മെർലിയോൺ ശില്പം രൂപകല്പന ചെയ്തത് ആര്?
✅ജോൺ ആർബുത് നോട്ട്.
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ ബിംബമാണ് ‘ഹിസ്പാനിയ’?
✅സ്പെയിൻ
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ ബിംബമാണ് ഹെൽവെഷ്യേ?
✅സ്വിസ്വർലൻറ്റ്
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ പ്രതീകമാണ് ‘ യെല്ലോ എംപറർ’?
✅ചൈന
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ പ്രതീകമാണ് ഇതിഹാസ കഥാപാത്രമായ “ഹോൾഗർ ഡാൻസ്കെ”?
✅ഡെൻമാർക്ക്.
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് സുവോമി നെയ്റ്റോ?
✅ഫിൻലൻറ്റ്.
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ പ്രതീകമാണ് “മദർ സ്വിയ”?
✅സ്വീഡൻ.
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് ഡിയൂറ്റ്സ്ചെർ മിഷെൽ”?
✅ജർമനി
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ ബിംബമാണ് ‘അഥീനാ ദേവി’?
✅ഗ്രീസ്.
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് മഹാനായ സൈറസ്?
✅ഇറാൻ.
🌏 ഏതുരാജ്യത്തിൻറ്റെ ദേശീയ വ്യക്തിത്വമാണ് “ജോക്ക് തോംസൺ”?
✅സ്കോട്ട്ലൻറ്റ്.

: ഇന്ധനങ്ങൾ
🎯 മലിനീകരണം ഉണ്ടാക്കാത്ത ഇന്ധനം – ഹൈഡ്രജൻ
🎯 ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നത് – ഹൈഡ്രജൻ
🎯 റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ഇന്ധനം – ലിക്യുഡ് ഹൈഡ്രജൻ
🎯 വാതകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന മൂലക ഇന്ധനം – ഹൈഡ്രജൻ
🎯 മോണോസൈറ്റിൽ അടങ്ങിയ ന്യൂക്ലിയാർ ഇന്ധനം – തോറിയം
🎯 ഇന്ധനമായി ഉപയോഗിക്കുന്ന ഹൈഡ്രജൻ സംയുക്തങ്ങൾ – ഹൈഡ്രോകാർബണുകൾ
🎯 ഭൂമിക്കടിയിൽ പുരാതന ജൈവാവശിഷ്ടങ്ങളിൽ നിന്നും രൂപം കൊണ്ട ഇന്ധനങ്ങൾ – ഫോസിൽ ഇന്ധനങ്ങൾ
🎯 ശിലാ തൈലം (Rock oil), മിനറൽ ഓയിൽ എന്നൊക്കെ അറിയപ്പെടുന്നത് – പെട്രോളിയം
🎯 കറുത്ത സ്വർണ്ണം എന്ന് അറിയപ്പെടുന്നത് – പെട്രോളിയം
🎯 ഖനനം ചെയ്തെടുക്കുന്ന ശുദ്ധീകരിക്കാത്ത അറിയപ്പെടുന്നത് – ക്രൂഡ് ഓയിൽ
🎯 പെട്രോളിയത്തിൽ നിന്ന് വിവിധ ഘടകങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ – അംശിക സ്വേദനം (Fractional distillation)
🎯 പെട്രോളിയം കത്തുമ്പോൾ പ്രധാനമായും പുറന്തള്ളപ്പെടുന്ന വാതകം – കാർബൺ ഡയോക്സൈഡ്
🎯 ഗ്യാസോലിൻ അറിയപ്പെടുന്നത് – പെട്രോൾ
🎯 പെട്രോളിൻറെ ഗുണം പ്രസ്താവിക്കുന്ന യൂണിറ്റ് – ഒക്ടേൻ നമ്പർ
🎯 കുറഞ്ഞ ഒക്ടേൻ നമ്പറുള്ള പെട്രോൾ ഉപയോഗിക്കുന്ന മൂലം എഞ്ചിനിൽ ഉണ്ടാകുന്ന അസ്വാഭാവിക ശബ്ദം – നോക്കിങ്
🎯 ആന്റി നോക്കിങ് ഏജൻറ് ആയി പെട്രോളിൽ ചേർക്കുന്നത് – ടെട്രാ ഈതൈൽ ലെഡ്
🎯 പെട്രോളിൻറെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ് – ബാരൽ
🎯 ഒരു ബാരൽ എത്ര ലിറ്റർ – 159 ലിറ്റർ
🎯 ജെറ്റ് വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം – പാരഫിൻ
🎯 കറുത്ത വജ്രം എന്നറിയപ്പെടുന്നത് – കൽക്കരി
🎯 താപോർജ്ജ നിലയങ്ങളിലെ പ്രധാന ഇന്ധനം – കൽക്കരി
🎯 കൽക്കരി ഏതിനം ശിലയ്ക്ക് ഉദാഹരണമാണ് – അവസാദ ശിലയ്ക്ക്
🎯 കൽക്കരി ആദ്യമായി ഉപയോഗിച്ച രാജ്യം – ചൈന
🎯 ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കൽക്കരി – ബിറ്റുമിനസ് കോൾ
🎯 ഏറ്റവും കൂടുതൽ കാർബൺ അടങ്ങിയിരിക്കുന്ന കൽക്കരി -ആന്ത്രസൈറ്റ് (94.98%)
🎯 കായാന്തരിത ശിലയായി കരുതപ്പെടുന്ന കൽക്കരി – ആന്ത്രസൈറ്റ്
🎯 ഏറ്റവും കുറവ് കാർബൺ അടങ്ങിയിരിക്കുന്ന കൽക്കരി – പീറ്റ്
🎯 കൽക്കരി രൂപവൽക്കരണത്തിലെ ആദ്യ ഘട്ടം – പീറ്റ്
🎯 ലിഗ്നൈറ്റിൻറെ ഖനനത്തിന് പ്രശസ്തമായ തമിഴ്നാട്ടിലെ പ്രദേശം – നെയ്വേലി
🎯 ലിഗ്നൈറ്റിൽ അടങ്ങിയിരിക്കുന്ന കാർബണിന്റെ അളവ് – 28-30%
🎯 ബിറ്റുമിനസ് കോളിൽ അടങ്ങിയിരിക്കുന്ന കാർബണിന്റെ അളവ് – 78-86%
🎯 തീരപ്രദേശങ്ങൾ, ചതുപ്പ് എന്നിവിടങ്ങളിൽ കൂടുതലായി കാണപ്പെടുന്ന കൽക്കരി – പീറ്റ്
🎯 ഏറ്റവും ഗുണനിലവാരം കൂടിയ\ഏറ്റവും കടുപ്പം കൂടിയ കൽക്കരി – ആന്ത്രസൈറ്റ്
🎯 ഹാർഡ് കോൾ എന്നറിയപ്പെടുന്നത് – ആന്ത്രസൈറ്റ്
🎯 ബ്രൗൺ കോൾ എന്നറിയപ്പെടുന്നത് – ലിഗ്നൈറ്റ്
🎯 വൈറ്റ് ടാർ എന്നറിയപ്പെടുന്നത് – നാഫ്ത്തലിൻ
🎯 സോഫ്റ്റ് കോൾ എന്നറിയപ്പെടുന്നത് – ബിറ്റുമിനസ് കോൾ
🎯 പാരഫിൻ ഓയിൽ എന്നറിയപ്പെടുന്നത് – മണ്ണെണ്ണ
🎯 കൽക്കരിയുടെ ഹൈഡ്രോജനേഷനിലൂടെ ഉൽപാദിപ്പിക്കപ്പെടുന്ന ഇന്ധനം – ഡീസൽ
🎯 ഡീസലിൻറെ ഗുണനിലവാരം പ്രസ്താവിക്കുന്ന യൂണിറ്റ് – സീറ്റെൻ നമ്പർ
🎯 കൽക്കരി കത്തുമ്പോൾ ഉള്ള പുകയിൽ അടങ്ങിയിരിക്കുന്ന വിഷവാതകം – കാർബൺ മോണോക്സൈഡ്
🎯 പെട്രോളിയത്തിൻറെ വാതകരൂപം – പ്രകൃതി വാതകം
🎯 പ്രകൃതി വാതകത്തിലെ പ്രധാനഘടകം – മീഥെയ്ൻ (95%)
🎯 ഉയർന്ന മർദ്ദത്തിൽ ദ്രാവകരൂപത്തിലാക്കിയ പ്രകൃതിവാതകം – CNG (Compressed Natural Gas)
🎯 പാചകവാതകം എന്നറിയപ്പെടുന്നത – LPG (Liquefied Petroleum Gas)
🎯 പാചക വാതകത്തിലെ പ്രധാനഘടകം – പ്രോപ്പെയ്ൻ, ബ്യുട്ടേൻ
🎯 പാചക വാതകം ഉൽപാദിപ്പിക്കുന്നത് – ബ്യുട്ടേൻ ദ്രവീകരിച്ച്
🎯 പാചക വാതകത്തിൻറെ ചോർച്ച അറിയാനായി ചേർക്കുന്ന വാതകം – ഈതെയ്ൽ മെർകാപ്റ്റൻ (എഥനെഥിയോൾ)
🎯 സിഗരറ്റ് ലാമ്പിൽ ഉപയോഗിക്കുന്ന വാതകം – ബ്യുട്ടേൻ
🎯 ഗോബർ ഗ്യാസിലെ(ബയോഗ്യാസ്) പ്രധാനഘടകം – മീഥേൻ

അർദ്ധസൈനികരും കേന്ദ്ര പോലീസ്
🔸 അർദ്ധസൈനിക വിഭാഗത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം
✅ 2
🔸 ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗം
✅ അസം റൈഫിൾസ്
🔸 കാച്ചർ ലെവി എന്നറിയപ്പെട്ടിരുന്ന അർദ്ധസൈനിക വിഭാഗം
✅ അസം റൈഫിൾസ്
🔸 വടക്ക് കിഴക്കിന്റെ കാവൽക്കാർ എന്നറിയപ്പെടുന്നത്
✅ അസം റൈഫിൾസ്
🔸 അസം റൈഫിൾസ് രൂപീകൃതമായ വർഷം
✅ 1830
🔸 അസം റൈഫിൾസിന് അപേര് ലഭിച്ച വർഷം
✅ 1917
🔸 അസം റൈഫിൾസിൻറെ ആപ്തവാക്യം
✅ ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾ
🔸 ഇന്ത്യയിലെ ഏറ്റവും വലിയ അർദ്ധസൈനിക വിഭാഗം
✅ CRPF
🔸 ആദ്യമായി വനിത ബറ്റാലിയൻ രൂപീകരിച്ച അർദ്ധസൈനിക വിഭാഗം
✅ CRPF
🔸 പ്രകൃതി സംരക്ഷണാർത്ഥം CRPFൻറെ നേതൃത്വത്തിൽ രൂപീകരിച്ച സേനവിഭാഗം
✅ ഗ്രീൻഫോഴ്സ്
🔸 സമാധാന കാലത്ത് ഇന്ത്യയുടെ അതിർത്തി സംരക്ഷണ ചുമതല വഹിക്കുന്നത്
✅ BSF
🔸 BSF സ്ഥാപിതമായ വർഷം
✅ 1965 ഡിസംബർ
🔸 വ്യവസായ സ്ഥാപനങ്ങൾ തന്ത്രപ്രധാന സ്ഥാപനങ്ങൾ എന്നിവയുടെ സംരക്ഷണ ചുമതല വഹിക്കുന്നത്
✅ CISF
🔸 താജ്മഹലിന്റെ സംരക്ഷണ ചുമതലയുള്ള അർദ്ധ സൈനിക വിഭാഗം
✅ CISF
🔸 CISF സ്ഥാപിതമായ വർഷം
✅ 1969 മാർച്ച് 10
🔸 ഇൻഡോ-ടിബറ്റൻ അതിർത്തി കാക്കുന്ന സേവ
✅ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ്
🔸 ITBP സ്ഥാപിതമായത്
✅ 1962 ഒക്ടോബർ 24
🔸 ITBP അക്കാദമി സ്ഥിതിചെയ്യുന്നത്
✅ മസ്സൂറി
🔸 കാശ്മീരിലെ ഭീകര പ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി 1990ൽ രൂപംകൊണ്ട സേനവിഭാഗം
✅ രാഷ്ട്രീയ റൈഫിൾസ്
🔸 വടക്കുകിഴക്കൻ അതിർത്തിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേനവിഭാഗം
✅ സശസ്ത്രസീമബൽ(1963)
🔸 സശസ്ത്രസീമബൽ മേധാവിയാകുന്ന ആദ്യ വനിത
✅ അർച്ചന രാമസുന്ദരം
🔸 കരിമ്പൂച്ചകൾ എന്നറിയപ്പെടുന്ന പ്രത്യേക കേന്ദ്രപോലീസ് വിഭാഗം
✅ നാഷണൽ സെക്യൂരിറ്റി ഗാർഡ്
🔸 വർഗ്ഗീയ ലഹളകളെ അമർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സംഘടന
✅ ദ്രുതകർമ്മ സേന
🔸 നക്സലൈറ്റ് തീവ്രവാദികളെ അമർച്ച ചെയ്യാനായി 2008ൽ കേന്ദ്രസർക്കാർ രൂപംനൽകിയ സേനാ വിഭാഗം
✅ കോബ്രാഫോഴ്സ്
കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങൾ
🔹 ഇന്ത്യയുടെ സുഗന്ധവ്യജ്ഞനതോട്ടം
✅ കേരളം
🔹 സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്
✅ കുരുമുളക്
🔹 കറുത്ത സ്വർണം എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജന വിള
✅ കുരുമുളക്
🔹 കുരുമുളകിന്റെ ജന്മദേശം
✅ പശ്ചിമഘട്ടവനങ്ങൾ
🔹 കുരുമുളകിന്റെ ശാസ്ത്രീയനാമം
✅ പെപ്പർനൈഗ്രാം
🔹 യവനപ്രിയ എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം
✅ കുരുമുളക്
🔹 സുഗന്ധവ്യഞ്ജനങ്ങളുടെ റാണി
✅ ഏലം
🔹 ഏലത്തിൻറേ ശാസ്ത്രീയ നാമം
✅ ഏലറ്റേറിയ കാർഡമോമം
🔹 കിഴക്കൻ ദിക്കിലെ ഏലത്തോട്ടം എന്ന് മുൻപ് അറിയപ്പെട്ടിരുന്നത്
✅ കേരളം
🔹 ഇന്ത്യയെ സുഗന്ധവ്യഞ്ജന ഉൽപ്പാദനത്തിൽ ഒന്നാംസ്ഥാനം
✅ കേരളം
🔹 കേരളത്തിലെ സുഗന്ധവ്യഞ്ജന ഉൽപ്പാദനത്തിൽ ഒന്നാംസ്ഥാനം
✅ ഇടുക്കി
🔹 കേരളത്തിൽ ഏലം കൃഷിയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല
✅ ഇടുക്കി
🔹 ഇന്ത്യയിലെ ഏറ്റവും പഴയ കറുവത്തോട്ടം സ്ഥിതിചെയ്യുന്നത്
✅ കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിൽ
🔹 ഇന്ത്യയിൽ ഗ്രാമ്പു കൃഷി ആരംഭിച്ചത്
✅ ഇംഗ്ലീഷുകാർ
🔹 ബിരിയാണികളുടെ സ്വാദും മണവും കൂട്ടുന്ന സുഗന്ധവ്യഞ്ജനമാണ്
✅ ഗ്രാമ്പു
🔹 സൗന്ദര്യവർദ്ധക വസ്തുവായി ഏറ്റവുമധികം ഉപയോഗിക്കുന്ന സുഗന്ധവിളയാണ്
✅ മഞ്ഞൾ
🔹 മഞ്ഞളിന് നിറം നൽകുന്ന വർണ്ണകണം
✅ കുർക്കുമിൻ
🔹 ജമൈക്കൻപെപ്പർ എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം
✅ സർവ്വസുഗന്ധി
🔹 ഗ്രാമ്പു, കറുവപ്പട്ട, ജാതിക്ക എന്നിവയുടെ സംയുക്ത സുഗന്ധമുള്ള സുഗന്ധവ്യഞ്ജനം
✅ സർവ്വസുഗന്ധി
🔹 ആലപ്പിഗ്രീൻ എന്നറിയപ്പെടുന്ന കാർഷിക വിള
✅ ഏലം
🔹 പറുദീസയിലെ വിത്ത് എന്നറിയപ്പെടുന്നത്
✅ ഏലം
🔹 ഏറ്റവും കൂടുതൽ കാൽസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം
✅ കശകശ
🔹 മനുഷ്യൻ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയ സുഗന്ധ വസ്തു
✅ കറുകപ്പട്ട
🔹 എള്ള് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല
✅ കൊല്ലം
🔹 സുഗന്ധവിളകളുടെ രാജാവ്
✅ കുരുമുളക്
🔹 സുഗന്ധവിളകളുടെ റാണി
✅ ഏലം

🍓 ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകം: ഹൃദയസരസ്(വയനാട്)
🍓 കണ്ണിന്റെ ആകൃതിയിൽ കാണുന്ന തടാകം: നൈനിതാൾ (ഉത്തരാഖണ്ഡ്)
🍓 ചന്ദ്രക്കലയുടെ ആകൃതിയിൽ കാണുന്ന തടാകം: ചന്ദ്രതാൾ (ഹിമാചൽ )
🍓 കുതിരക്കുളമ്പിന്റെ ആകൃതിയിലുള്ള തടാകം: വാർഡ്സ് തടാകം (ഷില്ലോങ് )
🍓 ” F ‘ ആകൃതിയിലുള്ള കായൽ: ശാസ്താംകോട്ട
🍓 ‘ U ” ആകൃതിയിൽ കാണുന്ന നദി : ചന്ദ്രഗിരിപ്പുഴ
🍓 ‘ L ‘ ആകൃതിയിൽ ഉള്ള കായൽ: പുന്നമടക്കായൽ
🍓 ” D ‘ ആകൃതിയിലുള്ള സമുദ്രം : ആർട്ടിക്ക്
🍓 ” S ‘ ആകൃതിയിലുള്ള സമുദ്രം: അറ്റ് ലാന്റിക്
🍓 ‘ T ‘ ആകൃതിയിലുള്ള സംസ്ഥാനം: ആസ്സാം

No comments:

Post a Comment