പ്രിയ കൂട്ടുകാർക്ക് നമസ്കാരം
ഇന്ന് നമുക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നത്തെക്കുറിച്ച് കുറച്ച് കാര്യങ്ങൾ പഠിക്കാം..
1, 1990- ൽ ഭാരതരത്നം ലഭിച്ചത് ബി.ആർ.അബേദ്കറിനും,നെൽസൺ മണ്ടേലക്കും ആണു ഇത് ഓർത്തു വയ്ക്കാൻ " അമ്പേ 90 മണ്ടന്മാർ" എന്ന് പഠിച്ചോളു..
2, 1991-ൽ ഭാരതരത്നം ലഭിച്ചത് രാജീവ് ഗാന്ധിക്കും, മൊറാർജ്ജി ദേശായിക്കും,വല്ലഭായി പട്ടേലിനും ആണല്ലോ ഇത് ഓർമ്മിക്കാൻ "രാജീവ് ദേശായിയുടെ 91 പാട്ട്"
3, 1992-ൽ ഭാരതരത്ന ലഭിച്ചത്, അബ്ദുൽകലാം ആസാദ്, സത്യജിത് റേ, ജെ.ആർ.ഡി. ടാറ്റ ഇവരേ ഓർമ്മിക്കാൻ " സത്യം ആസാദേ 92 ടാറ്റ " എന്ന് പഠിച്ചോളു..
4, 1997 -ൽ ഭാരതരത്ന ലഭിച്ചവർ ഗുത്സാരിലാൽ നന്ദ, അരുണ ആസഫ് അലി,അബ്ദുൽ കലാം ഇവരെ ഓർമ്മിച്ചു വയ്ക്കാൻ "നന്ദയെ കണ്ട അരുണ 97 കലമുടച്ചു" എന്ന് പഠിച്ചോളു..
5, 1998 - ൽ ഭാരതരത്ന ലഭിച്ചത് ജയപ്രകാശ് നാരായണൻ, സി.സുബ്രഹ്മണ്യം,എം.എസ്. സുബലക്ഷ്മി " നാരായണനും സുബ്രഹ്മണ്യനും കൂടി 98 ൽ ലക്ഷ്മിയെ കണ്ടു"
6, 1955 - ൽ വിശ്വേശ്വരയ്യ,ഭഗവാൻ ദാസ്,നെഹറു
"വിശ്വ ഭഗവാൻ നെഹറു"
"വിശ്വ ഭഗവാൻ നെഹറു"
7, ഭാരതരത്ന നേടിയ വനിതകൾ ആരൊക്കെയെന്ന് ഓർത്തുവയ്ക്കാൻ
" ഭാരതരത്നം നേടിയ വനിതകൾക്ക് MASIL ഉണ്ട്"
M :മദർ തെരേസ
A :അരുണാ ആസഫ് അലി
S : എം.എസ്.സുബലക്ഷ്മി
I :ഇന്ദിരാ ഗാന്ധി
L :ലതാ മങ്കേഷ്കർ
A :അരുണാ ആസഫ് അലി
S : എം.എസ്.സുബലക്ഷ്മി
I :ഇന്ദിരാ ഗാന്ധി
L :ലതാ മങ്കേഷ്കർ
8, ഇനി ഭാരതരത്നവും നൊബേൽ സമ്മാനവും ലഭിച്ചവർ ആരെല്ലാമെന്നു പഠിക്കാം
സി.വി. രാമൻ
നെൽസൺ മണ്ടേല
മദർ തെരേസ
അമർത്ത്യാസെൻ
സി.വി. രാമൻ
നെൽസൺ മണ്ടേല
മദർ തെരേസ
അമർത്ത്യാസെൻ
" രാമന്റെ മണ്ടയിൽ മദർ അമർത്തി" എന്ന് ഓർമ്മിച്ച് വച്ചോളു
കൂട്ടുകാരേ കൂടുതൽ പുതുമകളോടെ പുതിയ കോഡുകളുമായി വിണ്ടും കാണാം..നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക
No comments:
Post a Comment