Wednesday, October 29, 2025

കേരളം – അടിസ്ഥാന വിവരങ്ങൾ

 


കേരളം – അടിസ്ഥാന വിവരങ്ങൾ!

(1).കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ? 

ശ്രീകാര്യം (തിരുവനന്തപുരം)

(2). കേന്ദ്ര തോട്ടവിള ഗവേക്ഷണ കേന്ദ്രം ?

കുഡ്ലു (കാസർകോട്)

(3). പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം ? 

കണ്ണൂർ

(4). കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം ?

കോഴിക്കോട്

(5). ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ?

പാലോട് (തിരുവനന്തപുരം)

(6). പുൽത്തൈല ഗവേഷണകേന്ദ്രം ?

ഓടക്കാലി

(7). കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നതേത് ?

എറണാകുളം

(8).കശുവണ്ടി വ്യവസായത്തിൽ ഒന്നാമതുള്ള ജില്ലയേത് ?

കൊല്ലം

(9). കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത തൊഴിൽമേഖല ഏത് ?

കയർ വ്യവസായം

(10). ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്ക് ആരംഭിച്ചതെവിടെ ?

കൊച്ചി

(11). ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനമേത് ?

കേരളം

(12). കേരളത്തിലെ രണ്ടാമത്തെ പ്രധാന പരമ്പരാഗത തൊഴിൽ മേഖല ഏത് ?

കൈത്തറി

(13). ഏതു വ്യവസായ മേഖലയിലെ സഹകരണ സ്ഥാപനമാണ് “കാപെക്സ്” ?

കശുവണ്ടി

(14). കേരളത്തിലെ ആദ്യത്തെ തുണിമിൽ ആരംഭിച്ചതെവിടെ?വർഷം ?

കൊല്ലം, 1881

(15). ആലപ്പുഴയിൽ 1859 ൽ ആരംഭിച്ച ആദ്യത്തെ കയർ ഫാക്ടറി ഏത് ?

ഡാറാസ് മെയിൽ

(16). കേരളത്തിൽ എറ്റവും കൂടുതൽ ഫാക്ടറികളുള്ള ജില്ലയേത് ?

എറണാകുളം

(17). കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല ?

കാസർകോട്

(18).കേരളത്തിൽ ഏറ്റവും കൂടുതൽ ഭാഷ സംസാരിക്കുന്ന ജില്ല ?

കാസർകോട്

(19). കേരളത്തിലെ ആദ്യ ജൈവ ജില്ല ?

കാസർകോട്

(20). സാക്ഷരതയിൽ ഏറ്റവും മുന്നിലുള്ള ജില്ല ?

കോട്ടയം

(21). ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ?

കണ്ണൂർ

(22). എറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക്ക് ?

ചേർത്തല

(23). ഏറ്റവും കൂടുതൽ തദ്ദേശഭരണസ്ഥാപനമുള്ള ജില്ല ?

മലപ്പുറം

(24). കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കായൽ ?

ഉപ്പള

(25). കേരളത്തിന്റെ വടക്കേ അറ്റത്തുള്ള റെയിൽവേ സ്റ്റേഷൻ ?

മഞ്ചേശ്വരം

(26). കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ഗ്രാമം ?

തലപ്പാടി

(27). കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ഏക ജില്ല ?

കാസർകോട്

(28). കേരളത്തിൽ വലുപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല ?

കാസർകോട്

(29). കാസർകോട് തെങ്ങ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?

പീലിക്കോട്

(30). ചരിത്ര പ്രസിദ്ധമായ കയ്യൂർ സമരം നടന്നത് എന്നാണ് ?

1941

No comments:

Post a Comment