Tuesday, 7 April 2020

മനുഷ്യ ശരീരത്തിനെ കുറിച്ച് PSC യില്‍ ചോദിക്കാവുന്ന ചോദ്യങ്ങള്‍*

49. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂ‍ടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് : 170 ലി
 50. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ :വന്‍ കുടലില്‍
 51. മൂത്രത്തിന് ഇളം മഞ്ഞനിറം നല്‍കുന്നത് : യൂറോക്രോം (മാംസ്യത്തിന്റെ വിഘടന പ്രക്രിയയില്‍ നിന്നുണ്ടാകുന്നതാണ് 'Urochrom' )
 52. മനുഷ്യശരീരത്തില്‍ എത്ര പേശികളുണ്ട് : ഏകദേശം 660
 53. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍ :മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍
 54. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശികള്‍ :നിതംബപേശികള്‍
 55. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി :ഗര്‍ഭാശയ പേശി
 56. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി :തുടയിലെ പേശി
 57. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍ :ഇന്‍സുലിന്‍
 58. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഫോര്‍മോണ്‍ :ഗ്ലൂക്കഗോണ്‍
 59. ആരോഗ്യവാനായ ഒരാളിന്റെ ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് : 1- 1.2 കി.ഗ്രാം
 60. രക്തത്തിലെ കാത്സ്യത്തിന്റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി : പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)
 61. ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍ :കോറോണറി ആര്‍ട്ടറികള്‍
 62. ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നതെപ്പോള്‍ :കോറോണറി ആര്‍ട്ടറിയില്‍ രക്തപ്രവാഹത്തിന് പൂര്‍ണ്ണമായോ ഭാഗികമായോ തടസം ഉണ്ടാകുമ്പോള്‍
 63. ആരോഗ്യവാനായ ഒരാളുടെ വലതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം : 600 ഗ്രാം
 64. ആരോഗ്യവാനായ ഒരാളുടെ ഇടതു ശ്വാസകോശത്തിന്റെ ഏകദേശതൂക്കം : 550ഗ്രാം
 65. അന്നനാളത്തിന്റെ ശരാശരി നീളം : 25 സെ.മീ
 66. കണ്ണിന്റെ റെറ്റിനയ്ക്ക് (Retina)എത്ര പാളികളുണ്ട് : 10
 67. മരിച്ച ഒരു പുരുഷന്റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം : പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland)

No comments:

Post a Comment