Tuesday, 7 April 2020

GK

1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ?
എക്കൽ മണ്ണ്
2. ചെമ്മണ്ണിന് ചുവന്ന നിറം നൽകുന്നത്?
ഇരുമ്പ് ഓക്സൈഡ്
3. ജൈവാംശം ധാരാളമായി കാണപ്പെടുന്ന മണ്ണ്?
പർവത മണ്ണ്
4. നദികളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
പോട്ട മോളജി
5. മണ്ണിന്റെ ക്ഷാരഗുണം കുറയ്ക്കാനുപയോഗിക്കുന്നത്?
അലുമിനിയം സൾഫേറ്റ്
6. പുതുതായി അവസാദ നിക്ഷേപം നടത്തി രൂപം കൊള്ളുന്ന മണ്ണ്?
ഖാദർ
7. ഇന്ത്യയിൽ കറുത്ത മണ്ണ് വ്യാപകമായി കണ്ടുവരുന്ന പ്രദേശ0?
ഡെക്കാൻ പീഠഭൂമി
8. ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ കാണപ്പെടുന്ന മണ്ണ്?
ലവണ മണ്ണ്
9. ചതുപ്പുനിലങ്ങളിൽ ജൈവ വസ്തുക്കൾ നിക്ഷേപിക്കപ്പെട്ടുണ്ടാകുന്ന മണ്ണ്?
പീറ്റ് മണ്ണ്
10. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം?
ലാറ്ററെറ്റ്മണ്ണ്
11. ഗുഹകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
സ്പിലിയോളജി
12. മാൾവ പീഠഭൂമിയിലും ഛോട്ടാനാഗ്പൂർ പീഠഭൂമിയിലും പൊതുവെ കാണപ്പെടുന്ന മണ്ണ്?
ചെമ്മണ്ണ്
13. സെൻട്രൽ സോയിൽ സലൈനിറ്റി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
കർണാൽ ( ഹരിയാന )
14. മണ്ണിലെ നൈട്രജൻ ഫിക്സേഷനെ സഹായിക്കുന്ന
ബാക്ടീരിയ?
അസറ്റോ ബാക്ടർ
15. ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര മണ്ണ് വർഷമായി ആചരിച്ചത്?
2015
16. കായാന്തരിക ശിലകളും ആഗ്നേ- യശിലകളും പൊടിഞ്ഞ് രൂപപ്പെടുന്ന മണ്ണ് ?
ചെമ്മണ്ണ്
17. മണ്ണിന്റെ അമ്ലത്വം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്തു?
കാൽസ്യം ഹൈഡ്രോക്സൈഡ് ( കുമ്മായം)
18. കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണ്?
പീറ്റ്മണ്ണ്
19. രാജസ്ഥാനിലെ താർ മരുഭൂമിയിൽ കാണപ്പെടുന്ന മണ്ണിനം?
മരുഭൂമിമണ്ണ്
20. മണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം അറിയപ്പെടുന്നത്?
പെഡോളജി
21. ഫലപുഷ്ടി വളരെ കൂടുതലുള്ള മണ്ണ്?
എക്കൽമണ്ണ്
22. പഴയതും ഫലപുഷ്ടി കുറഞ്ഞതുമായ എക്കൽ മണ്ണ്?
ഭംഗർ
23. മണ്ണ് രൂപം കൊള്ളുന്ന പ്രക്രിയ അറിയപ്പെടുന്നത്?
പെഡോജെനിസിസ്
24. ലാവാ ശില പൊടിഞ്ഞ് രൂപം കൊള്ളുന്ന മണ്ണിനം?
കറുത്തമണ്ണ്
25.ധാതുക്കളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
മിനറോളജി.

No comments:

Post a Comment