Friday 22 June 2018

? ഗാന്ധിജി - അറിയേണ്ടതെല്ലാം

Image result for gandhiji

മുഴുവൻ പേര് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി
1869 ഒക്ടോബര്‍ 2: ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനനം.
അച്ഛന്‍: കരംചന്ദ് ഗാന്ധി (കാബാ ഗാന്ധി )അമ്മ: പുത് ലീ ഭായ്

 ഗാന്ധിജിയെക്കുറിച്ച് ധർമ്മസൂര്യൻ എന്ന കൃതി രചിച്ചത് : അക്കിത്തം അച്യുതൻ നമ്പൂതിരി
 ഗാന്ധിജിയെക്കുറിച്ച് എന്റെ ഗുരുനാഥൻ എന്ന കവിത രചിച്ചത്: വള്ളത്തോൾ
 ഗാന്ധിജിയുടെ വിയോഗത്തെ തുടർന്ന് ആ ചുടലക്കളം എന്ന കൃതി രചിച്ചത്: ഉള്ളൂർ
 ഗാന്ധിജിയും ഗോഡ്സയും എന്ന കൃതി രചിച്ചത്: എൻ.വി.കൃഷ്ണവാര്യർ
 ഗാന്ധിജിയെക്കുറിച്ച് ആഗസ്റ്റ് കാറ്റിൽ ഒരില എന്ന കവിത രചിച്ചത്: എൻ.വി.കൃഷ്ണവാര്യർ
 ഗാന്ധിജിയും കാക്കയും ഞാനും രചിച്ചത്: ഒ.എൻ.വി
 ഗാന്ധിഭാരതം എന്ന കവിത രചിച്ചത്: പാലനാരായണൻ നായർ
 ഗാന്ധി എന്ന കവിത രചിച്ചത്: വി.മധുസൂദനൻ നായർ
 ഗാന്ധിജിയെക്കുറിച്ച് മഹാത്മാവിന്റെ മാർഗം എന്ന കൃതി രചിച്ചത്: സുകുമാർ അഴീക്കോട്

1888 : ബാരിസ്റ്റര്‍ ബിരുദം നേടാന്‍ പഠനത്തിന് ഇംഗ്ലണ്ടില്‍
.
1893: തെക്കെ ആഫ്രിക്കയില്‍.
1915: ഇന്ത്യയില്‍ തിരിച്ചെത്തി സബര്‍മതി ആശ്രമം സ്ഥാപിച്ചു.
1922: ബ്രിട്ടീഷ് ഭരണത്തിനെതിരേ പ്രക്ഷോഭം നയിച്ചതിന് 6 വര്‍ഷം തടവുശിക്ഷ ലഭിച്ചു.
1922-24: ജയില്‍ ജീവിത കാലത്ത് ആത്മകഥ (എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ) എഴുതി.
1930: ദണ്ഡിയാത്ര, ഉപ്പുസത്യാഗ്രഹം.
1942: ക്വിറ്റിന്ത്യാ സമരം.
1947: ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ പതാക ചെങ്കോട്ടയില്‍ ഉയരുമ്പോള്‍ ആഘോഷങ്ങളിലൊന്നും പങ്കെടുക്കാതെ കൊല്‍ക്കത്തയില്‍ സമുദായ സൗഹാര്‍ദ്ദം സ്ഥാപിച്ചെടുക്കാനുള്ള തീവ്രശ്രമത്തില്‍ .
1948: ജനുവരി 30 നാഥുറാം വിനായക് ഗോഡ്‌സെയുടെ തോക്കിനിരയായി വിട.
ഗാന്ധി വചനങ്ങള്‍
പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക.
ശുചിത്വം ദൈവത്തിലേക്ക് നമ്മെ അടുപ്പിക്കുന്നു.
എനിക്ക് 24 മണിക്കൂര്‍ ഈ രാജ്യത്തിന്റെ ഭരണാധികാരം ലഭിക്കുകയാണെങ്കില്‍ ഞാനാദ്യം ചെയ്യുക ഈ രാജ്യത്തെ
മദ്യഷാപ്പുകളെല്ലാം അടച്ചു പൂട്ടുകയായിരിക്കും.
ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും ആത്മീയവുമായ വളര്‍ച്ചയാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്.
എന്റെ ജീവിതമാണ് എന്റെ സന്ദേശം.
ഉറങ്ങുന്നവന് നിയമം ഒരിക്കലും സംരക്ഷണം നല്‍കുന്നില്ല. നീതി ലഭിക്കാന്‍ ഉണര്‍ന്നിരിക്കണം.
മനുഷ്യ സേവനം ഭക്തിയേക്കാള്‍ പ്രധാനമാണ്.
ഭിരുത്വത്തേക്കാള്‍ നല്ലത് പൊരുതി മരിക്കലാണ്.
സ്‌നേഹവും അഹിംസയും ജീവിതത്തെ വിലയുള്ളതാക്കുന്നു.
1920 ഓഗസ്റ്റ് 18നാണ് മഹാത്മാഗാന്ധി ആദ്യമായി കേരളത്തിലെത്തിയത്.
പൗരാവകാശങ്ങള്‍ നിഷേധിച്ചു കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ റൗലറ്റ് ആക്ട് പാസാക്കിയതില്‍ പ്രതിഷേധിച്ച് രൂപീകരിച്ച നിസഹകരണ പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനും ഖിലാഫത്ത് സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചുമാണ് അന്ന് മഹാത്മജി കേരളത്തിലെത്തിയത്.
-------------------------------------------------
ഖിലാഫത്ത് സമര നായകന്‍മാരായ അലി സഹോദരന്‍മാരില്‍ ഷൗക്കത്തലി, മുഹമ്മദലി എന്നിവരില്‍ ഒരാള്‍ക്കൊപ്പം കേരളത്തിലെത്തിയതും ഇതേ കാരണത്താലാണ്. ഇതിന് ശേഷം 4 തവണ കൂടി ഗാന്ധിജി കേരളത്തിലെത്തിയിരുന്നു.
അന്നേ ദിവസം വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് ചേര്‍ന്ന പൊതുയോഗത്തില്‍ ഇരുപതിനായിരത്തിലേറെ പേര്‍ ഗാന്ധിജിയുടെ പ്രസംഗം ശ്രവിക്കാനെത്തി. അഹിംസ ,സ്വദേശി പ്രസ്ഥാനം എന്നിവ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് പ്രസംഗത്തില്‍ ഗാന്ധിജി ഊന്നിപ്പറഞ്ഞത്.
ഗുജറാത്തി വാരികയായ ‘നവ ജീവനി’ലാണ് ഗാന്ധിജി തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ഇതേ സമയത്ത് തന്നെ ആത്മകഥയുടെ ഇംഗ്ലീഷ് പരിഭാഷ ‘യംഗ് ഇന്ത്യ’യിലും പ്രസിദ്ധീകരിച്ചു.
ബ്രിട്ടീഷുകാരെ ഇന്ത്യയില്‍നിന്നു പുറത്താക്കാന്‍ വേണ്ടി നടത്തിയ അനേകം സമരങ്ങളില്‍ പ്രധാനപ്പെട്ടതാണ് നിസഹകരണ പ്രസ്ഥാനം. ബ്രിട്ടീഷ് ഭരണത്തോട് ഒരുതരത്തിലും സഹകരിക്കാതിരിക്കാന്‍ ഈ സമരമുറയിലൂടെ ഗാന്ധിജി ജനങ്ങളോട് ആഹ്വാനം ചെയതു.
1942 ഓഗസ്റ്റ് 3 ന് മുംബൈയില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത്. ‘ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക’ എന്ന മുദ്രാവാക്യം രാജ്യമെങ്ങും അലയടിച്ചു. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന മഹാത്മജിയുടെ ആഹ്വാനം ജനങ്ങളില്‍ ആവേശത്തിന്റെ അലയടികള്‍ സൃഷ്ടിച്ചു.
-------------------------------------------------
1. ഗാന്ധിജിയുടെ ജനനം എന്ന്?എവിടെ വച്ചായിരുന്നു?
1869 ഒക്ടോബര്‍ 2-ന് ഗുജറാത്തിലെ പോര്‍ബന്തറില്‍
2. ഗാന്ധിജിയുടെ മാതാപിതാക്കള്‍ ആരെല്ലാമായിരുന്നു?
പിതാവ് കരംചന്ദ്, മാതാവ് പുത്ത് ലീഭായ്
3. ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് എന്തായിരുന്നു?
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി
4. ഗാന്ധിജി വിവാഹം കഴിച്ചതാരെ? എന്ന്?
കസ്തൂർബായെ (1883-ല്‍ തന്റെ പതിനാലാം വയസ്സില്‍)
5. ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്? ആദ്യ സന്ദര്‍ശനം എന്നായിരുന്നു?
അഞ്ചു തവണ (1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി)
6. ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്?
സുബാഷ് ചന്ദ്രബോസ്
7. ഗാന്ധിജിയെ “മഹാത്മാ“ എന്ന് ആദ്യം സംബോധന ചെയ്തത് ആരാണ്?
രവീന്ദ്ര നാഥ ടാഗോര്‍
8. ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
1906-ല്‍ ( ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്‍ പ്രതിഷേധിച്ച്)
9. ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
ചമ്പാരന്‍ സമരം (ബീഹാര്‍)
10. ഗാന്ധിജിയെ “അര്‍ദ്ധ നഗ്നനായ ഫക്കീര്‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചതാര്?
വിന്‍സ്റ്റന്‍ ചര്‍ച്ചില്‍
11. സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം?
ഭഗവദ് ഗീത
12. “നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
13. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
ഗോപാലകൃഷ്ണ ഗോഖലെ
14. ഗാന്ധിജി തന്റെ ആത്മകഥയായ “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“എഴുതിയത് എന്നാണ്?
1922-ല്‍ ജയില്‍ വാസത്തിനിടയില്‍
15. “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്?
ഗുജറാത്തി
-------------------------------------------------
16. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ്?
“സത്യശോധിനി”- എന്ന പേരില്‍ മറാത്തി ഭാഷയില്‍
17. ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “സര്‍ദാര്‍” എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്?
ബര്‍ദോളി
18. ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള്‍ ഏതെല്ലാമായിരുന്നു?
ഹരിശ്ചന്ദ്ര, ശ്രാവണകുമാരന്‍
19. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബണില്‍ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പേരെന്തായിരുന്നു?
ഇന്ത്യന്‍ ഒപ്പീനിയന്‍ (Indian Opinion)
20. ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?
തന്റെ “രാഷ്ട്രീയ പരീക്ഷണ ശാല” എന്നാണ് വിശേഷിപ്പിച്ചത്
21. കസ്തൂര്‍ബാ ഗാന്ധി ഏത് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത്?
ആഖാഘാന്‍ പാലസ്
22. നിയമലംഘന പ്രസ്ഥാനം നിര്‍ത്തി വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?
ചൌരിചൌരാ സംഭവം
23. “ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?
വാര്‍ദ്ധയില്‍
24. ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ഏതാണ്?
ജോണ്‍ റസ്കിന്റെ “അണ്‍ റ്റു ദ ലാസ്റ്റ്“ (Unto the last)
25. തന്റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം?
ഹിന്ദ് സ്വരാജ്
26. ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?
ജോഹന്നാസ് ബര്‍ഗില്‍
27. ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
അയ്യങ്കാളിയെ
28. ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?
ദണ്ഡിയാത്ര
-------------------------------------------------
29. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു.ഏതായിരുന്നു ആ ഗ്രാമം?
നവ്ഖാലി
30. “ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്ഷേത്ര പ്രവേശന വിളംബരത്തെ
31. “പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്രിപ്സ് മിഷന്‍
32. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാ‍ന്ധിജി നല്‍കിയ ആഹ്വാനം?
"പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക"
33. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?
കെ.രാമകൃഷ്ണപ്പിള്ള (സ്വദേശാഭിമാനി പത്രാധിപര്‍ )
-------------------------------------------------
34. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ആര്?
സി.രാജഗോപാലാചാരി
35.ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്?
നവ ജീവന്‍ ട്രസ്റ്റ്
36. ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള്‍ രചിച്ച കവിത?
എന്റെ ഗുരുനാഥന്‍
37. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
മഹാദേവ ദേശായി
38. ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ്?
1924-ലെ ബെല്‍ഗാം സമ്മേളനത്തില്‍
39. മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ?
മഡലിന്‍ സ്ലേഡ് (Madlin Slad)
40. ഗാന്ധിജിയുടെ നാല് പുത്രന്മാര്‍ ആരെല്ലാം
ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ്
41. സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
യേശുക്രിസ്തുവിനെ
-------------------------------------------------
42. “രക്തമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
43. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?
1915 ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)
44. “നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്?
ജവഹര്‍ലാല്‍ നെഹ്രു
45. റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത്?
ജോണ്‍ ബ്രെയ്ലി
46. ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?
സുഭാഷ് ചന്ദ്രബോസ്
-------------------------------------------------
47. ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര്?
ശ്യാം ബെനഗല്‍
48. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന?
നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്
49.മഹാത്മാഗാന്ധി കോൺഗ്രസ്‌ അംഗത്വം ഉപേക്ഷിച്ചത്‌ ഏത്‌ സമ്മേളനത്തിൽവച്ചാണ്‌?
ഉ: 1934 ലെ ബോംബെ സമ്മേളനത്തിൽ വച്ച്‌
50. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?
രാജ്ഘട്ടില്‍
51. രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ്?
1948-ജനുവരി 30-നാണ് ഗാന്ധിജി, നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി-30 (വിശ്വശാന്തി ദിനം) രക്തസാക്ഷിദിനമായി ആചരിച്ചു വരുന്നു.
52.സത്യഗ്രഹം എന്ന സമരായുധം ഗാന്ധിജി ആദ്യമായി പരീക്ഷിച്ചതെവിടെ?
ബിഹാറിലെ ചമ്പാരനിൽ (1917ൽ)
53.വെളിച്ചം പോയിമറഞ്ഞാലും ആവെളിച്ചം ഇനിയും നമ്മെ നയിച്ചുകൊണ്ടേയിരിക്കും ആരുടെ വാക്കുകള്‍ ?
ഗാന്ധിജി മരിച്ചപ്പോള്‍ ജവഹര്‍ലാല്‍നെഹ്റു പറഞ്ഞ വാക്കുകൾ
54.സത്യാഗ്രഹം ബലവാന്മാരുടെ ഉപകരണമാണ് എന്നു പറഞ്ഞത് ?
മഹാത്മാഗാന്ധി
55.ഗാന്ധിജിക്ക് പ്രീയപ്പെട്ട പ്രാര്‍ത്ഥനാഗീതം? വൈഷ്ണവജനതോ
56.തന്റെ രണ്ട്ശ്വാസകോശങ്ങള്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
സത്യവും അഹിംസയും
-------------------------------------------------
56.ദണ്ഡിയാത്രയില്‍ ഗാന്ധിജിയും അനുയായികളും പാടിയ പാട്ട് ?
രഘുപതി
57.സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാപില്‍ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഭാരതീയന്‍ ?
മഹാത്മാഗ്ന്ധി
58.ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പ്രഖ്യാപിച്ചത്?
ഗാന്ധിജി
59.ലോകഅഘിംസാദിനം ?
ഒക്ടോബര്‍ 2
60.ഗാന്ധിജി പഠിച്ച ഗുജറാത്തിലെ കോളേജ്?
സമല്‍ദാസ് കോളേജ്
61.ഗാന്ധിയുടെ ഓമനപ്പേര് ? മോനിയ (അച്ഛന്‍ - കരംചന്ദ്ഗാന്ധി, അമ്മ – പുത്തലിഭായ്)
62.ഇന്‍സ്പെക്ടര്‍ വന്നപ്പോള്‍ഗാന്ധിജി തെറ്റിച്ച വാക്ക് ? kettle
63.ഹിന്ദ് സ്വരാജ് ആരുടെ കൃതിയാണ് ?
ഗാന്ധിജിയുടെ
ഏഷ്യാറ്റിക് ലോ അമന്‍ഡ്‌മെന്റ് ഓര്‍ഡിനന്‍സ് ബില്ലിനെതിരെ ഗാന്ധിജി ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ സത്യഗ്രഹം നടത്തി.
ഗാന്ധിജിയെ ‘മഹാത്മാ’ എന്ന് വിശേഷിപ്പിച്ചത് രബീന്ദ്രനാഥ ടാഗോറായിരുന്നു.
ഗാന്ധിജി ടാഗോറിനെ ഗുരുദേവ് എന്നും വിശേഷിപ്പിച്ചു.
ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിളിച്ചത് സുഭാഷ് ചന്ദ്രബോസ് ആയിരുന്നു.
ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധി സുഭാഷ് ചന്ദ്രബോസിനെ വിളിച്ചു.
ബാപ്പുജി എന്ന് കുട്ടികള്‍ നല്‍കിയ ഓമന പേരാണ്

1. ഗാന്ധിജിയുടെ ജനനം എന്ന്, എവിടെ വച്ചായിരുന്നു?
 : 1869 ഒക്ടോബര്‍ 2-ന് ഗുജറാത്തിലെ പോര്‍ബന്തറില്‍

2. ഗാന്ധിജിയുടെ മാതാപിതാക്കള്‍ ആരെല്ലാമായിരുന്നു?
 : പിതാവ് കരംചന്ദ്, മാതാവ് പുത്ത് ലീഭായ്

3. ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് എന്തായിരുന്നു?
 : മോഹന്‍ദാസ് കരംചന്ദ് ഗാന്ധിജി

 4. ഗാന്ധിജി വിവാഹം കഴിച്ചതാരെ? എന്ന്?
 : കസ്തൂബായെ (1883-ല്‍ തന്റെ പതിനാലാം വയസ്സില്‍)

5. ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്? ആദ്യ സന്ദര്‍ശനം എന്നായിരുന്നു?
 : അഞ്ചു തവണ (1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി)

 6. ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്?
 : സുബാഷ് ചന്ദ്രബോസ്

7. ഗാന്ധിജിയെ “മഹാത്മാ“ എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്?
 : രവീന്ദ്ര നാഥ ടാഗോര്‍

8. ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
 : 1906-ല്‍ ( ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്‍ പ്രതിഷേധിച്ച്)

9. ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
 : ചമ്പാരന്‍ സമരം (ബീഹാര്‍)

10. ഗാന്ധിജിയെ “അര്‍ദ്ധ നഗ്നനായ ഫക്കീര്‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചതാര്?
 : വിന്‍സ്റ്റന്‍ ചര്‍ച്ചില്‍

11. സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം?
 : ഭഗവദ് ഗീത

12. “നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
 : ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

13. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
 : ഗോപാലകൃഷ്ണ ഗോഖലെ

14. ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ്?
 : 1922-ല്‍ ജയില്‍ വാസത്തിനിടയില്‍

15. “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്?
 : ഗുജറാത്തി

16. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ്?
 : “സത്യശോധിനി”- എന്ന പേരില്‍ മറാത്തി ഭാഷയില്‍

17. ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “സര്‍ദാര്‍” എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്?
 : ബര്‍ദോളി

18. ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള്‍ ഏതെല്ലാമായിരുന്നു?
 : ഹരിശ്ചന്ദ്ര, ശ്രാവണകുമാരന്‍

19. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബണില്‍ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പേരെന്തായിരുന്നു?
 : ഇന്ത്യന്‍ ഒപ്പീനിയന്‍ (Indian Opinion)

20. ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?
 : തന്റെ “രാഷ്ട്രീയ പരീക്ഷണ ശാല” എന്നാണ് വിശേഷിപ്പിച്ചത്

21. കസ്തൂര്‍ബാ ഗാന്ധി ഏത് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത്?
 : ആഖാഘാന്‍ പാലസ്

22. നിയമലംഘന പ്രസ്ഥാനം നിര്‍ത്തി വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?
 : ചൌരിചൌരാ സംഭവം
23. “ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?
 : വാര്‍ദ്ധയില്‍

24. ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ഏതാണ്?
 : ജോണ്‍ റസ്കിന്റെ “അണ്‍ റ്റു ദ ലാസ്റ്റ്“ (Unto the last)
25. തന്റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം?
 : ഹിന്ദ് സ്വരാജ്

26. ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?
 : ജോഹന്നാസ് ബര്‍ഗില്‍

27. ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
 :അയ്യങ്കാളിയെ
 28. ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?
 :  ദണ്ഡിയാത്ര

29. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു.ഏതായിരുന്നു ആ ഗ്രാമം?
 :  നവ്ഖാലി

30. “ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
 : ക്ഷേത്ര പ്രവേശന വിളംബരത്തെ

 31. “പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?
 : ക്രിപ്സ് മിഷന്‍

32. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാ‍ന്ധിജി നല്‍കിയ ആഹ്വാനം?
 : പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക

 33. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?
 : കെ.രാമകൃഷ്ണപ്പിള്ള (സ്വദേശാഭിമാനി പത്രാധിപര്‍ )

 34. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ആര്?
 : സി.രാജഗോപാലാചാരി

35.ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്?
 :  നവ ജീവന്‍ ട്രസ്റ്റ്

36. ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള്‍ രചിച്ച കവിത?
 : എന്റെ ഗുരുനാഥന്‍

37. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
 : മഹാദേവ ദേശായി

38. ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ്?
 : 1924-ലെ ബെല്‍ഗാം സമ്മേളനത്തില്‍

39. മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ?
 : മഡലിന്‍ സ്ലേഡ് (Madlin Slad)

 40. ഗാന്ധിജിയുടെ നാല് പുത്രന്മാര്‍ ആരെല്ലാം?
 : ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ്

41. സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
 :  യേശുക്രിസ്തു

42. “രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
 : ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

43. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?
 : 1915 ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)

 44. “നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്?
 : ജവഹര്‍ലാല്‍ നെഹ്രു

 45. റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത്?
 : ജോണ്‍ ബ്രെയ് ലി

46. ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?
 : സുഭാഷ് ചന്ദ്രബോസ്

47. ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ്?
 : ഐക്യരാഷ്ട്ര സഭ അതിന്റെ പതാക പകുതി താഴ്ത്തി കെട്ടി ദു:ഖം പ്രകടിപ്പിച്ചു
48. ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര്?
 : ശ്യാം ബെനഗല്‍

49. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന?
 : നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്

50. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?
 : രാജ്ഘട്ടില്‍

51. രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ്?
 : 1948-ജനുവരി 30-നാണ് ഗാന്ധിജി, നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി-30 നാം രക്തസാക്ഷിദിനമായി ആചരിച്ചു വരുന്നു.

No comments:

Post a Comment