ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ്
[ഒ. എൻ. വി. കുറുപ്പ് ]

- ജനനംമേയ് 27, 1931 (വയസ്സ് 85)
- ചവറ, കൊല്ലം, കേരളം
- മരണം2016 ഫെബ്രുവരി 13
- വിദ്യാഭ്യാസം - ബിരുദാനന്തര ബിരുദം
- തൊഴിൽ - കവി , പ്രൊഫസ്സർ
- ജീവിത പങ്കാളി(കൾ) - പി.പി. സരോജിനി
- കുട്ടികൾ - രാജീവൻ , ഡോ.മായാദേവി
- മാതാപിതാക്കൾ - ഒ. എൻ. കൃഷ്ണകുറുപ്പ് , കെ. ലക്ഷ്മിക്കുട്ടി അമ്മ
- മലയാളത്തിലെ പ്രശസ്ത കവിയാണ് ഒ.എൻ.വി കുറുപ്പ് (ജനനം: 27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016)
- ഒ.എൻ.വി. എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു.
- ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം.
- 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു.
- കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്.
- സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു
- പത്മശ്രീ (1998)
- പത്മവിഭൂഷൺ (2011) ബഹുമതികൾ നൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്..
- നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും നൃത്തശിൽപങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
- വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2016 ഫെബ്രുവരി 13-ന് തിരുവനന്തപുരത്തുവച്ച് അന്തരിച്ചു. മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂർണ്ണത നൽകുന്നതിലും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽ നിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി. സ്വയം ചൊല്ലി അവതരിപ്പിച്ച കവിതകൾ ആസ്വാദകർ ഇരുകയ്യുംനീട്ടി സ്വീകരിച്ചു.
പ്രധാന കൃതികൾ
കവിതാ സമാഹാരങ്ങൾ
- സമരത്തിന്റെ സന്തതികൾ
- ഞാൻ നിന്നെ സ്നേഹിക്കുന്നു
- മാറ്റുവിൻ
- ദാഹിക്കുന്ന പാനപാത്രം
- ഒരു ദേവതയും രണ്ട് ചക്രവർത്തിമാരും
- ഗാനമാല
- നീലക്കണ്ണുകൾ
- മയിൽപ്പീലി
- അക്ഷരം
- ഒരു തുള്ളി വെളിച്ചം
- കറുത്ത പക്ഷിയുടെ പാട്ട്
- കാറൽമാർക്സിന്റെ കവിതകൾ
- ഞാൻ അഗ്നി
- അരിവാളും രാക്കുയിലും
- അഗ്നിശലഭങ്ങൾ
- ഭൂമിക്ക് ഒരു ചരമഗീതം
- മൃഗയ
- വെറുതെ
- ഉപ്പ്
- അപരാഹ്നം
- ഭൈരവന്റെ തുടി
- ശാര്ങ്ഗകപ്പക്ഷികൾ
- ഉജ്ജയിനി
- മരുഭൂമി
- നാലുമണിപ്പൂക്കൾ'
- തോന്ന്യാക്ഷരങ്ങൾ
- നറുമൊഴി
- വളപ്പൊട്ടുകൾ
- ഈ പുരാതന കിന്നരം
- സ്നേഹിച്ചു തീരാത്തവർ
- സ്വയംവരം
- പാഥേയം
- അർദ്ധവിരാമകൾ
- ദിനാന്തം
- സൂര്യന്റെ മരണം
പഠനങ്ങൾ
- കവിതയിലെ പ്രതിസന്ധികൾ
- കവിതയിലെ സമാന്തര രേഖകൾ
- എഴുത്തച്ഛൻ
കൂടാതെ നാടക-ചലച്ചിത്രഗാന മേഖലകളിലും ഒ. എൻ. വി യുടെ സംഭാവനകൾ മഹത്തരമാണ്.
ചലച്ചിത്രഗാനങ്ങൾ
ഒ.എൻ.വിയുടെ ശ്രദ്ധേയങ്ങളായ ചില ചലച്ചിത്രഗാനങ്ങൾ:
- ആരെയും ഭാവ ഗായകനാക്കും...
- ആത്മാവിൽ മുട്ടിവിളിച്ചതുപോലെ...
- ഒരു ദലം മാത്രം വിടർന്നൊരു....
- ശ്യാമസുന്ദരപുഷ്പമേ....
- സാഗരങ്ങളേ....
- നീരാടുവാൻ നിളയിൽ....
- മഞ്ഞൾ പ്രസാദവും നെറ്റിയില് ചാർത്തി....
- ശരദിന്ദുമലർദീപ നാളം നീട്ടി...
- ഓർമകളേ കൈവള ചാർത്തി.........
- അരികിൽ നീയുണ്ടായിരുന്നെങ്കിൽ...........
- വാതില്പഴുതിലൂടെൻ മുന്നിൽ.....
- ആദിയുഷസന്ധ്യപൂത്തതിവിടെ...
- ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന
സാഹിത്യമേഖലയിലെ പുരസ്കാരങ്ങൾ
പുരസ്കാരം | വർഷം | കൃതി |
---|---|---|
കേരള സാഹിത്യ അക്കാദമി പുരസ്കാരം | 1971 | അഗ്നിശലഭങ്ങൾ |
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം | 1975 | അക്ഷരം |
എഴുത്തച്ഛൻ പുരസ്കാരം | 2007 | |
ചങ്ങമ്പുഴ പുരസ്കാരം | - | |
ഭാരതീയ ഭാഷാപരിഷത്ത് അവാർഡ് | - | |
ഖുറം ജോഷ്വാ അവാർഡ് | - | |
എം.കെ.കെ.നായർ അവാർഡ് | - | |
സോവിയറ്റ്‌ലാൻഡ് നെഹ്രു പുരസ്കാരം | 1981 | ഉപ്പ് |
വയലാർ രാമവർമ പുരസ്കാരം | 1982 | ഉപ്പ് |
പന്തളം കേരളവർമ്മ ജന്മശതാബ്ദി പുരസ്കാരം | - | കറുത്ത പക്ഷിയുടെ പാട്ട് |
വിശ്വദീപ പുരസ്കാരം | - | ഭൂമിക്കൊരു ചരമഗീതം |
മഹാകവി ഉള്ളൂർ പുരസ്കാരം | - | ശാർങ്ഗക പക്ഷികൾ |
ആശാൻ പുരസ്കാരം | - | ശാർങ്ഗക പക്ഷികൾ |
ആശാൻ പ്രൈസ് ഫോർ പൊയട്രി | - | അപരാഹ്നം |
പാട്യം ഗോപാലൻ അവാർഡ് | - | ഉജ്ജയിനി |
ഓടക്കുഴൽ പുരസ്കാരം | - | മൃഗയ |
ബഹറിൻ കേരളീയ സമാജം സാഹിത്യ പുരസ്കാരം | - | |
പുഷ്കിൻ മെഡൽ | 2015 |
No comments:
Post a Comment