1.'ഭരണ ഘടനയുടെ ആത്മാവ് എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് ആരാണ്.?
. ജവഹര്‍ലാല്‍ നെഹ്‌റു
2.ഇന്ത്യന്‍ ഭരണഘടനയിലെ 'കൂട്ടുത്തരവാദിത്വം ' എന്ന ആശയം കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ്.?
. ബ്രിട്ടണ്‍
3.ഇന്ത്യൻ ഭരണഘടനാമാതൃകയെ ''കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തോട് ഉപമീച്ചതാര് ?
. ഗ്രാന്‍വില്‍ ഓസ്റ്റിന്‍
4.ഒരു കൊച്ചുകുരുവിയുടെ അവസാന വിജയം എന്ന് വിശേഷിപ്പിക്കപ്പെട്ട കരാര്‍..?
. താഷ്കണ്ട് കരാര്‍
5.ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിട്ടുള്ളത് എവിടെ ?
. മണിപ്പൂര്‍
6.ഇന്ത്യയുടെ ഭരണഘടന പ്രകാരം പരമാധികാരം ആരുടെ കൈകളിലാണ് ?
. ജനങ്ങള്‍
7.ഒരു ബില്ല് മണി ബില്ലാണൊ അല്ലയോ എന്ന് തീരുമാനിക്കുന്നത് ആരാണ് ?
. ലോക്സഭാ സ്പീക്കര്‍
8.ഭരണ ഘടനയുടെ 356 വകുപ്പ് പ്രകാരം ആദ്യമായി പിരിച്ചുവിട്ടത് ഏത് സംസ്ഥാനത്തെ മന്ത്രിസഭയാണ് ?
. കേരളം
9.സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനയുടെ എത്രാം വകുപ്പാണ് ?
. 360
10.ഭരണഘടനാ നിര്‍മ്മാണസഭയുടെ താത്കാലിക അധ്യക്ഷന്‍ ആയിരുന്നത് ?
. സച്ചിദാനന്ദ സിന്‍ഹ
11.ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര ?
. 22
12.ഭരണഘടനാ നിര്‍മ്മാണ സഭയില്‍ എത്ര മലയാളി അംഗങ്ങള്‍ ഉണ്ടായിരുന്നു ?
. 17
13.പാർലമെന്റ് അംഗമാവാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി ?
. 25
14.പാർലമെന്റിന്റെ ഇരുസഭകളിലും സംസാരിക്കാമെങ്കിലും വോട്ടവകാശമില്ലാത്തത്?
. അറ്റോർണി ജനറൽ
15.ജനഹിത പരിശോധനയിലൂടെ ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിചേര്‍ത്ത നാട്ടുരാജ്യം?
. ജുനഗഡ്
16.ഭരണഘടനാ ഭേദഗതി എന്ന ആശയം കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ്.?
. ദക്ഷിണാഫ്രിക്ക
17.രാഷ്ട്രപതിയെ ഇംപീച്ചമെൻറ് ചെയ്യുന്നതിനുള്ള ഏക കാരണം?
. ഭരണ ഘടനാ ലംഘനം
18.പൗരാവകാശങ്ങളുടെ ചരിത്രത്തിലെ 'രണ്ടാം വിപ്ലവം' എന്ന് സർക്കാർ വിശേഷിപ്പിച്ച ഭേദഗതിയേത് ?
. 86
19.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി ഭരണം നിലനിന്നതെവിടെ ?
. പഞ്ചാബ്
20.സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം നൽകണമെന്ന് അനുശാസിക്കുന്ന വകുപ്പ് ?
. 39D
21.ഇന്ത്യയിൽ എത്ര തവണ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട് ?
. 3
22.പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച ഇന്ത്യൻ പ്രസിഡന്റ് ആരാണ് ?
. ഗ്യാനി സെയില്‍സിംഗ്
23.ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ ആരായിരുന്നു വൈസ്രോയി .?
. വേവല്‍ പ്രഭു
24."സിംഗിൾ ട്രാൻസ്ഫെറബിൾ വോട്ട്" എന്ന രീതി ആരുടെ തിരഞ്ഞെടുക്കൽ പ്രക്രിയയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
. രാഷ്ട്രപതി
25.സായുധ കലാപം, വിദേശാക്രമണം എന്നിവയുണ്ടായാൽ അടിയിന്തിരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്നത്?
. 352
26.സുപ്രീം കോടതി എന്ന ആശയം ഏതു രാജ്യത്ത് നിന്നുമാണ് ഇന്ത്യന്‍ ഭരണ ഘടന പകര്‍ത്തിയത്.?
. യു.എസ്സ്.എ
27.സ്വത്തവകാശത്തെ മൌലീകാവകശങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയുമ്പോള്‍ പ്രധാന മന്ത്രി?
. മൊറാര്‍ജി ദേശായി
28.പുതിയ സംസ്ഥാനങളുടെ രൂപികരണത്തെകുറിച്ച് പ്രതിപാദിക്കുന ഭരണഘടനാവകുപ്പ്ആര്‍ട്ടിക്കിള്‍
. aarticle 3
29.സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ലോക് സഭയിൽ അവതരിപ്പിക്കണമെങ്കിൽ എത്ര അംഗങ്ങളുടെ പിന്തുണ വേണം ?
. 100
30.രാജ്യസഭ യുടെ ഡെപ്യൂട്ടി ചെയര്മാനായ ആദ്യ മലയാളി?
. എം.എം.ജേക്കബ്
31.പാർലമെന്റിലോ സംസ്ഥാന നിയമസഭകളിലോ മുൻകൂട്ടി അനുവാദമില്ലാതെ ഒരംഗം എത്രനാൾ ഹാജരാകാതിരുന്നാൽ അയോഗ്യത കല്പിക്കാം ?
. അറുപതു ദിവസം
32. ഇന്ത്യന്‍ പൌരത്വ നിയമം പാര്‍ലമെന്റില്‍ പാസാക്കിയ വര്‍ഷം.?
. 1955
33.ഭരണകാലത്തു ഒരിക്കൽ പോലും പാർലമെന്റിൽ സന്നിഹിതനായിട്ടില്ലാത്ത പ്രധാനമന്ത്രി ?
. ചരന്‍ സിംഗ്
34.ഭരണഘടനയുടെ എത്രാമത്തെ വകുപ്പനുസരിച്ചാണ് ഭാരതര്തനം , പത്മശ്രീ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത് ?
. 18
35.പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നത് കേരള ഹൈ കോടതി നിരോധിച്ചത് ഭരണഘടനയുടെ ഏതു അനുചെദം അനുസരിച്ചാണ്.?
. 21
36.ദ്വിമണ്ഡല പാര്‍ലമെന്റ് എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കടമെടുത്തത് എവിടെ നിന്നും ?
. ബ്രിട്ടന്‍
37.''മഹാത്മാഗാന്ധി കീ ജയ്'' എന്ന മുദ്രാവാക്യ൦ വിളിച്ചുകൊണ്ട് പാസ്സാക്കിയ ഭരണഘടനയിലെ ഏക വകുപ്പ്?
. ആര്‍ട്ടിക്കിള്‍ 17
38.ഇന്ത്യന്‍ ഭരണ ഘടനയിലെ മൌലികാവകാശങ്ങള്‍ എന്നാ ആശയം ഏതു രാജ്യത്ത് നിന്നും കടം കൊണ്ടതാണ്.?
. യു.എസ്.എ
39.2000 ൽ ഇ൯ഡ്യാ ഗവൺമെ൯റ് നിയമിച്ച ഭരണഘടനാ പുഃനപരിശോധന കമ്മിറ്റിയുടെ അദ്ധ്യക്ഷ൯?
. വെങ്കിട ചെല്ലയ്യ
40.ഇന്ത്യയുടെ അധികാര കൈമാറ്റവും വിഭജനവും കേവലം എത്ര എത്ര ദിവസത്തിലാണ് പൂർത്തിയായത് ?
. 72
41.ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം തയ്യാറാക്കിയത് ആരാണ്.?
. ജവഹര്‍ലാല്‍ നെഹ്‌റു
42.തൊട്ടുകൂടായ്മ, അയിത്തം എന്നിവ നിരോധിക്കുന്നത് ഭരണ ഘടനയുടെ എത്രാം വകുപ്പ് പ്രകാരമാണ്.?
. 17
43.ഭരണഘടനയുടെ ഏത് ഭാഗവും ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരം നൽകിയ ഭേദഗതി ?
. 24
44.ഇന്ത്യൻ ഭരണഘടനയെ വ്യാഖ്യാനിക്കാനുള്ള അധികാരം ആർക്കാണ് ?
. സുപ്രീം കോടതിക്ക്
45.ഇന്ത്യൻ ഭരണഘടനയില്‍ ഗാന്ധിയൻ ആശയങ്ങൾ ഉള്‍പ്പെടുത്തിയിരിക്കുന്നത് എവിടെ ?
. നിര്‍ദ്ദേശക തത്വങ്ങള്‍
46. ഇന്ത്യന്‍ ഭരണ ഘടന നിലവില്‍ വന്നതെന്ന്.?
. 1950 ജനുവരി 26
47.ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് എന്നറിയപ്പെടുന്നത് എന്താണ് ?
. ആമുഖം
48.ഇന്ത്യന്‍ ഭരണ ഘടനയില്‍ എത്ര മൌലിക കടമകള്‍ ആണ് ഉള്ളത്.?
. 11
49.രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് ആരാണ്.?
. സുപ്രീം കോടതി
50. അടിയന്തിരാവസ്ഥ എന്ന ആശയം ഇന്ത്യന്‍ ഭരണ ഘടന കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ് .?
. ജര്‍മ്മനി
51.ഒരു ധനകാര്യ ബില്‍ ലോകസഭ പാസ്സാക്കി രാജ്യസഭയിലേക്ക് അയച്ചാല്‍ എത്ര ദിവസത്തിനുള്ളില്‍ രാജ്യസഭ അത് തിരിച്ചയക്കണം.?
. 14 ദിവസം
52.ഇന്ത്യന്‍ ഭരണ ഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത് എന്താണ്.?
. മൌലികാവകാശങ്ങള്‍
53.രാജ്യസഭയിലെ ആദ്യ അംഗീകൃത പ്രതിപക്ഷ നേതാവ്.?
. എസ്.എന്‍. മിശ്ര
54. ഒരു പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിനു പാര്‍ലമെന്റില്‍ ആവശ്യമായ ഭൂരിപക്ഷം എത്രയാണ്.?
. കേവല ഭൂരിപക്ഷം
55.രാഷ്ട്രപതിയുടെ ചുമതല വഹിച്ചിട്ടുള്ള ഏക സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ്.?
. എം.ഹിദായത്തുള്ള
56.ഇന്ത്യന്‍ ബജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്.?
. പി.സി. മേഹലനോബിസ്
57.പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്കുകള്‍ പരിശോധിക്കുന്ന പാര്‍ലമെന്‍റ് കമ്മറ്റി ഏതാണ്.?
. കമ്മറ്റി ഓണ്‍ പബ്ലിക് അണ്ടര്‍ ടെക്കിംഗ്
58.സ്വത്തവകാശത്തെ മൌലികാവകാശങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയ ഭേദഗതി .?
. 44
59.' രാഷ്ട്രപതി നിവാസ് ' എവിടെയാണ്.?
. സിംല
60.നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യര്‍ ആണെന്ന് പ്രസ്താവിക്കുന്ന ഭരണ ഘടനാ വകുപ്പ് .?
. 14
61.പാര്‍ലമെ ന്റില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ആരാണ്.?
. മൊറാര്‍ജി ദേശായി
62.ഇന്ത്യയില്‍ ഹൈ കോടതികള്‍ സ്ഥാപിക്കുന്നത് ഭരണ ഘടനയുടെ ഏതു ആര്‍ട്ടിക്കിള്‍ അനുസരിച്ചാണ്.?
. 214
63.കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ നിലവില്‍ വന്നത് എന്നാണു.?
. 1950 ജനുവരി 25
64.മെറിറ്റ് സംവിധാനത്തിന്‍റെ കാവല്‍ക്കാരന്‍ എന്നറിയപ്പെടുന്നത്.?
. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍
65.ഏക പൌരത്വം എന്ന ആശയം കടം കൊണ്ടത് ഏതു രാജ്യത്ത് നിന്നുമാണ്.?
. ബ്രിട്ടണ്‍
66.വ്യക്തി സ്വാതന്ത്ര്യത്തിന്റെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്.?
. ഹേബിയസ് കോര്‍പ്പസ്
67.ഭരണ ഘടനയുടെ ഏതു വകുപ്പ് അനുസരിച്ചാണ് കുറ്റവാളികള്‍ക്ക് രാഷ്ട്രപതി മാപ്പ് നല്‍കുന്നത്.?
. 72
68.ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ രാഷ്ട്രപതി ആരായിരുന്നു.?
. ആര്‍. വെങ്കിട്ട രാമന്‍
69.മതം, വര്‍ഗ്ഗം , ജാതി , ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു പൌരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് .?
. 15
70.ഒരു പോളിംഗ് ബൂത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അറിയപ്പെടുന്ന പേര്.?
. പ്രി സൈഡിംഗ് ഓഫീസര്‍
71.അറ്റോര്‍ണി ജനറലിന് സമാനമായി സംസ്ഥാനങ്ങളില്‍ ഉള്ള ഉദ്യോഗസ്ഥന്‍ .?
. അഡ്വക്കേറ്റ് ജനറല്‍
72.വിവരാവകാശ നിയമപ്രകാരം വിവരം തിരക്കുന്നതിനു എത്രയാണ് ഫീസ്.?
. 10
73.പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച ഇന്ത്യന്‍ രാഷ്ട്രപതി.?
. ഗ്യാനി സെയില്‍സിംഗ്
74.ഭരണഘടനയുടെ എത്രാം പട്ടികയിലാണ് ലിസ്റ്റുകളെ കുറിച്ച് പ്രതിപാദി ക്കുന്നത് .?
. 7
75.ഒരു വ്യക്തി അയാള്‍ക്ക് അര്‍ഹം അല്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്നതിനുള്ള റിട്ട് .?
. ക്വോ വാറന്റോ
76.വിദ്യാഭ്യാസം മൌലിക അവകാശമാക്കി മാറ്റിയപ്പോള്‍ ഭരണ ഘടനയില്‍ കൂട്ടിചേര്‍ത്ത അനുചെദം.?
. 21A
77.നിര്‍ദ്ദേശകതത്വങ്ങള്‍ ഇന്ത്യന്‍ ഭരണ ഘടന കടം കൊണ്ടത് ഏതു രാജ്യത്തില്‍ നിന്നുമാണ്.?
. അയര്‍ലണ്ട്
78.'തുല്യരില്‍ ഒന്നാമന്‍ ' എന്നറിയപ്പെടുന്നത് ആരാണ്.?
. പ്രധാന മന്ത്രി
79.ഇന്ത്യന്‍ ഭരണ ഘടനയിലെ മൌലികാവകാശങ്ങളുടെ ശില്പി ആരാണ്.?
. സര്‍ദാര്‍ വല്ലഭായി പട്ടേല്‍
80.നാണയത്തില്‍ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാന മന്ത്രി .?
. ജവഹര്‍ലാല്‍ നെഹ്‌റു
81.ബാലവേല നിരോധിക്കുന്ന ഭരണഘടനാ വകുപ്പ് .?
. 24
82.ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി .?
. നരസിംഹ റാവു
83.ലിഖിത ഭരണഘടന എന്ന ആശയം ഏതു രാജ്യത്ത് നിന്നുമാണ് ഇന്ത്യ കടം കൊണ്ടത്.?
. യു.എസ്.എ
84.അടിയന്തിരാവസ്ഥ സമയങ്ങളില്‍ മൌലികാവകാശങ്ങള്‍ റദ്ദ് ചെയ്യുന്നതിനുള്ള അധികാരമുള്ളത് ആര്‍ക്കാണ്.?
. രാഷ്ട്രപതി
85.മുന്‍ നാട്ടുരാജാക്കന്മാര്‍ക്ക് നല്‍കിയിരുന്ന പ്രിവി പേഴ്സ് നിര്‍ത്തലാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി.?
. ഇന്ദിരാ ഗാന്ധി
86.ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണം എന്ന് അനുശാസിക്കുന്ന ഭരണ ഘടനാ വകുപ്പ് .?
. 44
87.കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വനിതാ സംവരണം എത്രയാണ്.?
. 50
88.കേരള മനുഷ്യാവകാശ കമ്മീഷന്‍റെ ആദ്യ ചെയര്‍മാന്‍ ആരാണ്.?
. ജസ്റ്റിസ്.എം.എം.പരീത് പിള്ള
89.സംസ്ഥാന പുന:സംഘടന കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം ?
. 1953
90.അടിമത്തം നിരോധിക്കുന്ന ഭരണഘടനാ വകുപ്പ് .?
. 23
91.അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് രാജി വച്ച ആദ്യ ഇന്ത്യന്‍ പ്രധാന മന്ത്രി.?
. വി.പി. സിംഗ്
92.പാര്‍ലമെന്റ് വര്‍ഷത്തില്‍ കുറഞ്ഞത് എത്ര പ്രാവശ്യം സമ്മേളിച്ചിരിക്കണം.?
. 2
93.ഇന്ത്യന്‍ ഭരണ ഘടനയുടെ ആമുഖം ഭേദഗതി ചെയ്ത വര്‍ഷം.?
. 1976
94.ഒരു വിദേശിക്കു എത്ര വര്‍ഷം ഇന്ത്യയില്‍ താമസിച്ചതിനു ശേഷം ഇന്ത്യന്‍ പൌരത്വത്തിന് അപേക്ഷിക്കാം.?
. 5
95.രാഷ്ട്രപതിയെ ഇംപീച് ചെയ്യുന്നതിനുള്ള ഭരണഘടനാ വകുപ്പ് .?
. 61
96.ദേശീയ സദ് ഭാവനാ ദിനം എന്നാണു.?
. ആഗസ്ത് 20
97.ഭരണ ഘടനയുടെ ഏതു അനുചേദത്തിലാണ് സ്വത്തവകാശത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്.?
. 300A
98.'ജനാധിപത്യത്തിന്‍റെ കളിത്തൊട്ടില്‍ ' എന്നറിയപ്പെടുന്ന രാജ്യം.?
. ഗ്രീസ്
99.ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ എത്തിയ വര്‍ഷം.?
. 1946
100.ഗാന്ധിജിയുടെ ക്ഷേമ രാഷ്ട്ര സങ്കല്പങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഭരണഘടനാ ഭാഗം.?
. നിര്‍ദ്ദേശക തത്വങ്ങള്‍
No comments:
Post a Comment