കൃത്ത്
- ധാതുവിൽ പ്രത്യയങ്ങൾ ചേർന്നോ, ധാതു തനിച്ചോ രൂപംകൊള്ളുന്ന നാമങ്ങളാണ് കൃത്തുകൾ. അർത്ഥത്തെ ആസ്പദിച്ച് കൃതികൃത്ത്, കാരകകൃത്ത് എന്ന് കൃത്തുകൾ രണ്ടുവിധം.
ക്രിയയുടെ അർത്ഥത്തെ കുറിക്കുന്ന നാമം കൃതികൃത്ത് അഥവാ ക്രിയാനാമം.
ഉദാ:-
-
- വീഴ്ച്ച, കൊയ്ത്ത്, ഓട്ടം, കൊല, പിറവി
ക്രിയയെ അപ്രധാനീകരിച്ച് കാരകങ്ങളിലൊന്നിന് പ്രാധാന്യം നൽകി നിർമ്മിക്കുന്നത് കാരകകൃത്ത്.
ഉദാ:-
-
- ചതിയൻ, തെണ്ടി, മരംചാടി, വായാടി,നാടോടി (കർതൃകാരകം)
- മീങ്കൊല്ലി, പാക്കുവെട്ടി (കരണകാരകം)
- കൈതാങ്ങി, നിലം(<നിൽ) (അധികരണം)
പല ദ്രവ്യനാമങ്ങളും ഇവ്വിധം ക്രിയയിൽ നിന്ന് രൂപപ്പെട്ടവയാണ്.
-
- വള , പുഴ (<പുളയുക), പറവ (<പറക്കുക)
- നിരുപപദം, സോപപദം എന്ന് രൂപത്തെ ആസ്പദമാക്കിയും കൃത്തിനെ വിഭജിക്കാം. ധാതുവിൽനിന്ന് നേരിട്ട് രൂപംകൊള്ളുന്നവ നിരുപപദം. നാമം, ഉപസർഗ്ഗം തുടങ്ങിയവയുടെ യോഗം വഴി രൂപപ്പെടുന്നവ സോപപദം.
നിരുപപദം: ചാട്ടം, കള്ളൻ
സോപപദം: അടിച്ചുതളി, മരംകയറി, തെരുവുതെണ്ടി, നാണംകുണുങ്ങി
No comments:
Post a Comment