Sunday, 20 May 2018

പി.എസ്.സിയുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്

മറ്റുള്ളവരുടെ നന്മയ്ക്കായി ഷെയർ ചെയ്യാൻ ഉദ്ദേശിക്കുന്നു.
പലപ്പോഴും ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരായ ശേഷമായിരിക്കും തിരുത്തലുകൾ ഉണ്ടെന്ന് പറഞ്ഞ് മടക്കുക.. ഇങ്ങനെ മടക്കിയാൽ ഒറിജിനൽ ഒക്കെ കയ്യിലുണ്ടെങ്കിൽ ചിലപ്പോൾ പുറത്തു ഒരു കഫെയിൽ ഒക്കെ പോയി തിരുത്താൻ സാധിച്ചേക്കാം.. എല്ലാവർക്കും സാധിച്ചെന്നും വരില്ല..രണ്ടും മൂന്നും തവണയൊക്കെ ഇങ്ങനെ മടങ്ങി ബുദ്ധിമുട്ടിയവരെ ഞാൻ അവിടെ കണ്ടിരുന്നു. അങ്ങനെ സംഭവിക്കാതിരിക്കാനാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്..
*ഒന്നാമത് സംവരണാനുകൂല്യം ഉള്ളവർ വില്ലേജ് ഓഫീസർ മുഖേന NCLC അഥവാ നോൺ ക്രീമീ-ലയർ സർട്ടിഫിക്കറ്റ് കൈപ്പറ്റി പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം.. ഈ സെർട്ടിഫിക്കറ്റിനു 6 മാസം കാലാവധി ഉള്ളതിനാൽ നേരത്തെ തന്നെ ഇത് കൈപ്പറ്റി അപ്‌ലോഡ് ചെയ്യുന്നതാണ് നല്ലത്.
*പിന്നെ എസ്.എസ്.എൽ.സി മുതൽ ഉള്ള മറ്റു യോഗ്യതകൾ എല്ലാം തന്നെ അപ്‌ലോഡ് ചെയ്യേണ്ടതുണ്ടല്ലോ.. അവിടെയാണ് പലർക്കും തെറ്റുകൾ വരാറുള്ളത്.. പ്രധാനമായും പരിചയക്കുറവുള്ള കഫേകളിൽ നിന്ന് ഇത്തരം കാര്യങ്ങൾ ചെയ്തവർക്കാണ് തിരുത്തലുകൾ കൂടുതൽ വരാറുള്ളത്.. അപ്‌ലോഡ് ചെയ്തവയുടെ മതിയായ ക്ലാരിറ്റി ഇല്ലായ്മ, സൈറ്റിൽ കൊടുത്ത നിർദ്ദേശങ്ങൾ പാലിക്കാതെ (സൈസ്,റെസൊല്യൂഷൻ,തുടങ്ങിയവ )ഫയൽ അപ്‌ലോഡ് ചെയ്യൽ,അപ്‌ലോഡ് ചെയ്യുമ്പോൾ നേരെ അല്ലാതെ ചെരിഞ്ഞു പോവൽ(ഇത് എന്റെ കാര്യത്തിൽ സംഭവിച്ചതാണ്)തുടങ്ങിയവ ശ്രദ്ധിച്ചാൽ നല്ലത്.
*കൂടുതൽ പേർക്കും(പരീക്ഷകൾ പുതിയ ഗ്രേഡിംഗ് സിസ്റ്റത്തിൽ ഉൾപ്പെട്ടവർ) പറ്റുന്ന മറ്റൊരു പ്രശ്നം ക്വാളിഫിക്കേഷൻ ഡീറ്റൈൽസ് കൊടുക്കുന്ന സമയത്ത് എസ്.എസ്.എൽ.സി മുതൽ മേലോട്ട് എല്ലാത്തിലും ഗ്രേഡോക്കെ കഷ്ടപ്പെട്ട് എണ്ണിക്കൂട്ടി നോക്കി പെർസെന്റേജ്,ഡിസ്റ്റിംക്ഷൻ/ഫസ്റ്റ് ക്ലാസ് (റിസൾട്ട് ക്ലാസ്സിഫിക്കേഷൻ എന്ന ഓപ്ഷനിൽ) തുടങ്ങിയവ കൃത്യമായി ചേർത്തു കൊടുക്കുന്നു എന്നതാണ്.. ഇങ്ങനെ ചെയ്യരുത് എന്നാണ് അവരുടെ വാദം.. പകരം പെർസെന്റേജ്‌,റിസൾട്ട് ക്ലാസ്സിഫിക്കേഷൻ എന്നീ കോളങ്ങളിൽ NOT APPLICABLE ആണ് കൊടുക്കേണ്ടത്.
*ഡിഗ്രി, പ്രൊഫഷണൽ കോഴ്സുകൾ ചെയ്തവർ ചിലപ്പോൾ ഫൈനൽ ഇയർ മാർക്‌ലിസ്റ്റ് മാത്രമേ അപ്‌ലോഡ് ചെയ്യുകയും വെരിഫിക്കേഷന് കൊണ്ട് പോവുകയും ചെയ്യാറുള്ളത്.. തീർച്ചയായും മുഴുവൻ വർഷത്തെയും മാർക്‌ലിസ്റ്റുകൾ അപ്‌ലോഡ് ചെയ്യുകയും വെരിഫിക്കേഷന് കൊണ്ടുപോവുകയും
ചെയ്യണം.
*ഫോട്ടോ, ഒപ്പ് തുടങ്ങിയവ പുതിയതും പോരായ്മകൾ ഇല്ലാത്തതുമായിരിക്കുക, കാരണം വെരിഫിക്കേഷൻ കഴിഞ്ഞാൽ പിന്നീട് പെട്ടെന്നൊന്നും നിങ്ങൾക്ക് ഇവ മാറ്റം വരുത്താൻ സാധ്യമല്ല.
*സെര്ടിഫിക്കറ്റുകളിലെ ഇയർ ഓഫ് പാസ്സ് കോളത്തിൽ സർട്ടിഫിക്കറ്റിന്റെ താഴ് ഭാഗത്തുള്ള കോഴ്സ് കംപ്ലീറ്റ് ഡേറ്റ് കൊടുക്കുക തുടങ്ങി നമ്മൾ നിസാരമെന്ന് കരുതാവുന്ന കാര്യങ്ങളാവാം അവർ കണ്ടെത്തി നമ്മെ കുഴപ്പിക്കുക.. ഇവയൊക്കെ ആദ്യമേ ശ്രദ്ധിച്ചു കൈകാര്യം ചെയ്യുകയും വെരിഫിക്കേഷന് മുൻപേ പ്രൊഫൈൽ പരിശോധിച്ച് കുഴപ്പങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്താൽ നിങ്ങളുടെ വെരിഫിക്കേഷൻ എളുപ്പമാക്കാം 😊
ഈ നിർദ്ദേശങ്ങൾ ഉപകാരപ്പെട്ടെങ്കിൽ ഷെയർ ചെയ്തോളൂ.

No comments:

Post a Comment