Sunday, 18 March 2018

ആനുകാലികം പത്രവാർത്തകൾ

ആനുകാലികം പത്രവാർത്തകൾ
🍧 90മത് ഓസ്കാർ അവാർഡുകൾ പ്രഖ്യാപിച്ചു.
🍧 മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും സംവിധായകനുള്ള പുരസ്‌കാരവും ദി ഷേപ്പ് ഓഫ് ദി വാട്ടർ എന്ന സിനിമക്ക്. ഗില്ലർമോ ഡെൽ ടോറോയാണ് സംവിധായകൻ.
🍧 ഡാർകെസ്റ്റ് അവറിലെ അഭിനയത്തിന് ഗാരി ഓൾഡ്മാൻ മികച്ച നടനായി.
🍧 ത്രീ ബിൽബോഡ്സ് ഔട്സൈഡ് എബ്ബിങ് മിസൗറിയിലെ അഭിനയത്തിന് ഫ്രാൻസെസ് മക്ഡോർമെന്റ് മികച്ച നടിയായി.
🍧 2018 റഷ്യൻ ഫുട്ബോൾ ലോകകപ്പിൽ പന്തിന്റെ പേരാണ് ടെൽസ്റ്റാർ 18.
🍧 സാബിവാക എന്ന ചെന്നായക്കുട്ടിയാണ് 2018 റഷ്യൻ ലോകകപ്പ് ഫുട്ബോൾ ഭാഗ്യചിഹ്നം. ഗോൾ അടിക്കുന്നവൻ എന്നാണ് ഈ വാക്കിന്റെ അർത്ഥം.
🍧 ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് പുരുഷ കിരീടം. ഫൈനലിൽ റെയിൽവേയെയാണ് പരാജയപ്പെടുത്തിയത്.
🍧 വനിതാ ഫൈനലിൽ കേരളം റെയിൽവേസിന് മുമ്പിൽ പരാജയപ്പെട്ടു.
🍧 ഇത്തവണത്തെ ലോറൻസ് അവാർഡ് റോജർ ഫെഡററിനും സറീന വില്യംസിനും.
🍧 കായിക ലോകത്തെ ഓസ്കാർ എന്നാണ് ലോറൻസ് അവാർഡ് അറിയപ്പെടുന്നത്.
🍧പത്താമത് സംസ്ഥാന കോളേജ് ഗെയിംസിൽ കോതമംഗലം എം എ കോളേജിന് ഓവറോൾ ചാമ്പ്യന്മാർക്കുള്ള രാജീവ്ഗാന്ധി ട്രോഫി.
🍧 ഏറ്റവും മോശം ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് ടോണി ലിയേണ്ടിസ് സംവിധാനം ചെയ്ത അനിമേഷൻ ചിത്രമായ ദി ഇമോജി മൂവിക്ക്.
🍧 മോശം ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് എന്നറിപ്പെടുന്നത് ഗോൾഡൻ റാസ്പ്ബറി അവാർഡാണ്.

No comments:

Post a Comment